Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

ലാല്‍കൃഷ്ണ അദ്വാനി….. രാമരഥസാരഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 10:21 pm IST
inParivar
രഥയാത്രയില്‍ അദ്വാനിക്കൊപ്പം ഭാര്യ കമലയും നരേന്ദ്ര മോദിയും

രഥയാത്രയില്‍ അദ്വാനിക്കൊപ്പം ഭാര്യ കമലയും നരേന്ദ്ര മോദിയും

ചില സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സമയമെടുക്കും. എങ്കിലും കാത്തിരിക്കും. ആ മുഹൂര്‍ത്തം വന്നുചേരുക തന്നെ ചെയ്യുമെന്ന ശുഭപ്രതീക്ഷയോടെ… ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുന്നു. എന്റെ മാത്രമല്ല, അനേകകോടി ഭാരതീയരുടെ കാത്തിരിപ്പ് സഫലമാകുന്നു. ചരിത്രം പോലും ഈ മുഹൂര്‍ത്തത്തെ വൈകാരികതയോടെ വരവേല്ക്കും. 2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ ഭൂമിപൂജ നടത്തി ശിലപാകുന്നതിന് മുമ്പ് ലാല്‍കൃഷ്ണ അദ്വാനി മാധ്യമങ്ങളോട് പറഞ്ഞതാണിത്…

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ രാജ്യത്തെ ജാതീയമായി പല കഷ്ണമാക്കി മാറ്റിനിര്‍ത്തിയ കലാപങ്ങളുടെ കാലത്താണ് എല്‍.കെ. അദ്വാനി രാമരഥയാത്രയുമായി ഐതിഹാസികമായ സമരമുഖത്തേക്ക് കടന്നുവരുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങി ഹിന്ദിഹൃദയഭൂമിയാകെ അക്കാലം സംഘര്‍ഷഭരിതമായിരുന്നു. രാജ്യത്തെ ഹിന്ദുസമാജത്തെ ജാതിയുടെ പേരില്‍ രാഷ്‌ട്രീയക്കാര്‍ പല തട്ടിലാക്കിയിരുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ അക്രമത്തിലേക്ക് വഴി തിരിഞ്ഞു. ദല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ദേശബന്ധു കോളജ് വിദ്യാര്‍ത്ഥി രാജീവ് ഗോസ്വാമി തീ കൊളുത്തി ആത്മാഹുതി ചെയ്തു. സമരരംഗത്തേക്ക് എത്തിയ എല്‍.കെ. അദ്വാനിയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഭിന്നിച്ചുപോയ ഹിന്ദുസമൂഹത്തെ ഒരുമിപ്പിക്കാന്‍ ഒരേയൊരു മന്ത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ… ജയ് ശ്രീറാം… സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയിലൂടെ രാജ്യം ഏറ്റെടുത്ത ആ രാമമന്ത്രം നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും മുഴങ്ങി. 1990 സപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്ന് ബിജെപി അദ്ധ്യക്ഷന്‍ ലാല്‍കൃഷ്ണ അദ്വാനി രഥയാത്ര ആരംഭിച്ചു.

രാമജന്മഭൂമി വിമോചനത്തിനായി വിശ്വഹിന്ദുപരിഷത്തും ഹിന്ദുസംഘടനകളും പ്രഖ്യാപിച്ചതിന്റെ അന്തരീക്ഷത്തില്‍ രാജ്യമെമ്പാടും രാമതരംഗം അലയടിക്കുകയായിരുന്നു. രാഷ്‌ട്രീയത്തിലെ കലുഷതകളെ വിശുദ്ധീകരിക്കുക എന്ന ദൗത്യവും എല്‍.കെ. അദ്വാനി ഏറ്റെടുത്തു. സോമനാഥില്‍ നിന്ന് അയോദ്ധ്യയിലേക്ക് പതിനാറ് സംസ്ഥാനങ്ങളിലൂടെ പതിനായിരം കിലോമീറ്റര്‍ രഥയാത്ര… ലക്ഷക്കണക്കിനാളുകള്‍ ഓരോ സ്വീകരണയോഗങ്ങളിലും ഇരമ്പിയെത്തി. അടല്‍ജിയുടെ, ജോഷിയുടെ, ഉമാഭാരതിയുടെ, വിനയ് കടിയാറിന്റെ, കല്യാണ്‍സിങ്ങിന്റെ വാഗ്ധോരണികളില്‍ ജനങ്ങള്‍ കടല് പോലെ ഇരമ്പിയാര്‍ത്തു. പ്രമോദ് മഹാജനും നരേന്ദ്ര മോദിയും പിഴവില്ലാതെ രഥയാത്രയെ മുന്നോട്ടുനയിച്ചു. എല്‍.കെ. അദ്വാനിയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ത്തു.

മണ്ഡല്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ച ജാതിഭിന്നതകള്‍ക്ക് അതീതമായി രാമമന്ത്രം ജനങ്ങളെയാകെ ഒന്നിപ്പിച്ചു. മണ്ഡലിനെതിരെ കമണ്ഡല്‍ രാഷ്‌ട്രീയവുമായി അദ്വാനിയെന്ന് മാധ്യമങ്ങള്‍ തലക്കെട്ടിട്ടു. രാമരഥയാത്രയിലേക്കൊഴുകിയെത്തിയ ജനസാഗരം കണ്ട് ഭയന്നുപോയ അധര്‍മ്മശക്തികള്‍ അവസാനത്തെ ചെറുത്തുനില്പിനൊരുങ്ങി. കര്‍സേവ തടയും, അദ്വാനിയെ അറസ്റ്റ് ചെയ്യും തുടങ്ങിയ ഭീഷണികളുമായി അവര്‍ രംഗത്തിറങ്ങി. കര്‍സേവ നടക്കും, ക്ഷേത്രം അവിടെത്തന്നെ നിര്‍മ്മിക്കും, അത് ആര്‍ക്ക് തടയാനാകും എന്ന അദ്വാനിയുടെ ഗര്‍ജനം ജനകോടികളില്‍ ആവേശം നിറച്ചു. ജനമനസുകളില്‍ ഉരുക്കുമനുഷ്യനായി മാറിയ അദ്വാനിയെ അറസ്റ്റ് ചെയ്ത് പേരെടുക്കാന്‍ യുപി മുഖ്യമന്ത്രി മുലായം സിങ് യാദവും ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും തമ്മില്‍ മത്സരമെന്ന് വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ഒക്ടോബര്‍ 22ന് രാത്രി സമഷ്ടിപ്പൂരില്‍ വച്ച് ബിഹാര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആ രാത്രി തന്നെ വിമാനത്തില്‍ ഇപ്പോഴത്തെ ഝാര്‍ഖണ്ഡിലെ ദുംക ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. അടുത്ത ദിനം രാജ്യം സ്തംഭിച്ചു. പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അവര്‍ക്ക് ജാതിയുണ്ടായിരുന്നില്ല. എല്ലാവരും ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കി…

ദേശീയരാഷ്‌ട്രീയരംഗത്തെയാകെ രാമപാതയില്‍ നടത്തുകയായിരുന്നു അദ്വാനി. ആ വഴിയില്‍ അദ്ദേഹം തേര് തെളിച്ചു. 1992ലെ കര്‍സേവയില്‍ പങ്കെടുക്കാന്‍ അദ്ദേഹം അയോദ്ധ്യയിലെത്തി. തര്‍ക്കമന്ദിരം നീങ്ങുന്നതിന് അദ്വാനി സാക്ഷിയായി. എല്ലാം രാമന്റെ ഇച്ഛയെന്ന് അദ്വാനി പിന്നീട് അതേപ്പറ്റി പ്രസംഗിച്ചു.

പിന്നിട്ട കാലം ഭാരതം ആ വഴിക്ക് മാത്രം സഞ്ചരിച്ചു. രാമനെയും രാമക്ഷേത്രത്തെയും എതിര്‍ത്തവര്‍ അപ്രസക്തരായി… ഒരു നിയോഗമാണ് പൂര്‍ത്തിയാകുന്നത്. ഗോരക്ഷാപീഠാധീശന്‍ മഹന്ത് അവൈദ്യനാഥ് സ്വപ്‌നം കണ്ടത് പിന്മുറക്കാരന്‍ യോഗി ആദിത്യനാഥ് സാക്ഷാത്കരിക്കുന്നു. രാമരഥസാരഥി എല്‍.കെ. അദ്വാനി ലക്ഷ്യമിട്ടത് നരേന്ദമോദി പൂര്‍ത്തീകരിക്കുന്നു…

പദയാത്ര രഥയാത്രയായി

ഐതിഹാസികമായ രാമരഥയാത്രയുടെ ആസൂത്രണത്തിന് പിന്നില്‍ പ്രമോദ് മഹാജനും നരേന്ദ്ര മോദിയുമായിരുന്നു. പദയാത്ര നടത്താനായിരുന്നു എല്‍.കെ. അദ്വാനിയുടെ ആശയം. രാമരഥം എന്ന ആശയം മുന്നോട്ടുവച്ചത് മോദിയാണ്. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സപ്തംബര്‍ 25നോ ഗാന്ധിജയന്തിയായ ഒക്ടോബര്‍ രണ്ടിനോ തുടങ്ങണമെന്ന് മഹാജന്‍ നിര്‍ദേശിച്ചു. അദ്വാനി സപ്തംബര്‍ 25 എന്ന തീയതി തെരഞ്ഞെടുത്തു. നരേന്ദ്ര മോദിയുടെ സഹായത്തോടെ മഹാജന്‍ കൃത്യമായി രഥയാത്ര ആസൂത്രണം ചെയ്തു, നടപ്പാക്കി.

Tags: AyodhyaLal Krishna Adwani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.