Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുടുംബം സമാജത്തിന്റെ അടിസ്ഥാന ഏകകം

മംഗള സംവാദം

മുകുന്ദന്‍ മുസലിയാത്ത്byമുകുന്ദന്‍ മുസലിയാത്ത്
Jan 6, 2024, 08:49 pm IST
inSamskriti

സാമൂഹ്യനവോത്ഥാന പരിശ്രമങ്ങള്‍ എല്ലാ സമൂഹങ്ങളിലും അനിവാര്യമാണ്. കാലാകാലങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മഹാത്മാക്കള്‍ ഉണ്ടായി എന്നതാണ് സനാതന ധര്‍മം അനര്‍ഗള ഗംഗാപ്രവാഹമായി തുടരുന്നതിന്റെ രഹസ്യം. അടിസ്ഥാനമൂല്യങ്ങള്‍ക്ക് ച്യുതിയേല്ക്കാതെ കാലോചിത പരിഷ്‌ക്കാരങ്ങള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് നവോത്ഥാന രീതി. ‘കുടുംബപ്രബോധനം’ എന്ന പ്രവര്‍ത്തനം ലക്ഷ്യമിടുന്നതും ഇതാണ്.
ഭഗവദ്ഗീത നാലാമധ്യായത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇക്കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്.

ഏവം പരമ്പരാപ്രാപ്ത-
മിമം രാജര്‍ഗയോവിദുഃ;
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരന്തപ
‘ഞാന്‍ ഒരുകാലത്ത് വിവസ്വാനും വിവസ്വാന്‍ മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ച ഈ ധര്‍മം കാലപ്രവാഹത്താല്‍ പ്രഭ മങ്ങിയതായി. അതിനെ പുനഃപ്രതിഷ്ഠിക്കാനാണ് വിവിധ അവതാരലീലകള്‍’ എന്നും തുടര്‍ന്നു പറയുന്നുണ്ട്.

യദാ യദാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനാം സൃജാമ്യഹം

‘ഹേ, അര്‍ജുന, ധര്‍മത്തിന് എപ്പോഴെല്ലാം ദൗര്‍ബല്യമുണ്ടാകുന്നുവോ, അപ്പോഴെല്ലാം അതിനെ പുനര്‍ജീവിപ്പിക്കാനായി, ഞാന്‍ അവതാരമെടുക്കുന്നു. സമാജത്തില്‍ എക്കാലത്തും ഹിരണ്യാക്ഷന്മാരും ഹിരണ്യകശിപുമാരും ജന്മമെടുത്തിട്ടുണ്ട്. അത്തരം ജന്മങ്ങള്‍ ഇനിയും ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് അത്തരം ദുഷ്ടശക്തികളെ സമാജം എങ്ങനെ നേരിട്ടു എന്നതാണ് പുരാണേതിഹാസങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. സമാജ പരിഷ്‌ക്കാരങ്ങള്‍ എക്കാലത്തും ആവശ്യമാണ്. സമാജ ജീവിതത്തിന് ക്ഷതമേല്‍ക്കാത്ത തരത്തില്‍ അനുയോജ്യ പരിഷ്‌ക്കരണശ്രമങ്ങള്‍ കണ്ടെത്തലാണ് സമാജത്തിന്റെ നിലനില്പിന് ആധാരം.
ഇത് കലിയുഗമാണ്. കലിയുഗത്തില്‍ ഭഗവാന്റെ അവതാരം ‘സംഘ’രൂപത്തിലാണത്രെ! ‘സംഘേശക്തി കലൗയുഗേ’.

സമാജത്തിന്റെ അടിസ്ഥാന ഏകകം, കുടുംബമാണ്. അതിനാല്‍ സമാജശക്തി കുടുംബത്തില്‍ നിന്നാണ് രൂപപ്പെടുന്നത്. ഈ ‘പൗരധര്‍മം’ പഠിക്കുവാന്‍ പ്രത്യേകപാഠ്യപദ്ധതി വിദ്യാലയങ്ങളില്‍ ഉണ്ട്. അതു പഠിക്കുന്നവര്‍ ഫീസ് കൊടുക്കുകയും പഠിപ്പിക്കുന്നവര്‍ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. എന്നിട്ടും കോടതികളില്‍ ‘ഫയല്‍’ കെട്ടുകള്‍ കുന്നുകൂടുന്നു. പലതിലും പ്രതിഭാഗത്ത് ഭരണകര്‍ത്താക്കള്‍ തന്നെ എന്നതും ഹിരണ്യകശിപുക്കളുടെ സാന്നിധ്യമാണ് ഓര്‍മ്മിപ്പിക്കുന്നത്.

എന്നാല്‍ ധാര്‍മ്മിക ജീവിതം നയിക്കുന്ന കുടുംബത്തില്‍ പിറന്നവര്‍ അന്യായത്തിനും അധര്‍മത്തിനും ചൂട്ടു പിടിക്കുന്നില്ല. ഈ ധാര്‍മ്മികജീവിതമാണ് ഉത്തമപൗരന്റെ ലക്ഷണം. അതു പഠിപ്പിക്കാന്‍ ഫീസോ ശമ്പളമോ ആവശ്യമില്ല താനും. അതിനാല്‍ കുടുംബമെന്ന സര്‍വകലാശാലയാണ് ശാക്തീകരിക്കപ്പെടേണ്ടത്. ആ സര്‍വകലാശാലയിലെ കുലപതി അമ്മയാണ്. അമ്മ ശാക്തീകരിക്കപ്പെടുമ്പോള്‍ കുടുംബവും ശാക്തീകരിക്കപ്പെടും. അമ്മ ദുര്‍ബലമായാല്‍ കുടുംബവും ദുര്‍ബലമാവും.

 

 

Tags: Familyമംഗള സംവാദംunit of society
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.