Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മസമര സാരഥി; ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തിന് സ്വാമി ചിന്മയാനന്ദന്‍ നല്‍കിയ ബൗദ്ധിക നേതൃത്വത്തിന്റെ ഉന്മേഷം ചെറുതായിരുന്നില്ല

രാഷ്‌ട്രത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ അവര്‍ 45 വര്‍ഷമെടുത്തു. പുനരുജ്ജീവനത്തിന് അത്രയും വര്‍ഷം എന്തായാലും വേണ്ടിവരില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 02:43 pm IST
inIndia

രാജ്യം സ്വതന്ത്രമായതിന്റെ നാല്പത്തഞ്ചാം വര്‍ഷമാണ്, 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നുവീണത്. 1993 ജനുവരിയില്‍ വന്ദേഭാരതമാതരം എന്ന പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ സ്വാമി ചിന്മയാനന്ദന്‍ പ്രവചനസദൃശമായ ഒരു മറുപടി നല്കി. ഹിന്ദുരാഷ്‌ട്രത്തിന്റെ പുനരുത്ഥാനത്തിന് എത്ര വര്‍ഷമെടുക്കും എന്നായിരുന്നു ചോദ്യം. രാഷ്‌ട്രത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ അവര്‍ 45 വര്‍ഷമെടുത്തു. പുനരുജ്ജീവനത്തിന് അത്രയും വര്‍ഷം എന്തായാലും വേണ്ടിവരില്ല എന്ന് സ്വാമിജിയുടെ മറുപടി. ശേഷം വര്‍ഷം 32 ആവുന്നതേയുള്ളൂ… ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയാകുന്നു. രാജ്യം അപമാനത്തിന്റെ പടുകുഴിയില്‍നിന്ന് അഭിമാനത്തിന്റെ കൈലാസത്തിലേക്ക് തല ഉയര്‍ത്തുന്നു.

മുംബൈയിലെ സാന്ദീപനി ആശ്രമത്തില്‍ നിന്നാണ് 1964ല്‍ സ്വാമി ചിന്മയാനന്ദന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്ത് അതിന്റെ സംഘടാനായാത്ര തുടങ്ങുന്നത്. ലോകമെങ്ങും യാത്ര ചെയ്ത് ജനകോടികളെ ഗീതാപ്രവചനങ്ങളിലൂടെ അഭിമാനത്തിലേക്കും ജീവിതത്തിലേക്കും പിടിച്ചുയര്‍ത്തിയ സ്വാമിജിയുടെ ബൗദ്ധിക നേതൃത്വം ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തിന് നല്കിയ ഉന്മേഷം ചെറുതായിരുന്നില്ല.

തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ മതേതരത്വം തകര്‍ന്നു എന്നായിരുന്നു ഒരു കൂട്ടം മാധ്യമങ്ങളുടെ വിലാപം. കര്‍സേവകര്‍ തെമ്മാടിക്കൂട്ടമായും മതഭ്രാന്ത്രന്മാരായും മുദ്രകുത്തപ്പെട്ടു. അമേരിക്കയിലെ പര്യടനത്തിന് ശേഷം കേരളത്തിലെത്തിയ സ്വാമിജിയോട് ഇതേപ്പറ്റിയുള്ള ചോദ്യങ്ങളുയര്‍ന്നപ്പോള്‍ കര്‍സേവകരില്‍ ഞാന്‍ അഭിമാനിക്കുന്നു, അവരെ ആയിരം വട്ടം അഭിനന്ദിക്കുന്നു എന്നായിരുന്നു കൂസലേതുമില്ലാത്ത മറുപടി. പിന്നീടൊരിക്കല്‍ അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞത്. മഹാഭാരതയുദ്ധം മാത്രമല്ല, ലോക മഹായുദ്ധങ്ങളും സമാധാനത്തിന് വേണ്ടിയായിരുന്നു എന്നാണ്.

ഹിന്ദുക്കള്‍ മതമൗലികവാദികളാവുകയാണോ എന്ന് ചിലര്‍ നെറ്റി ചുളിച്ചു, അയോദ്ധ്യക്ക് വേണ്ടി അങ്ങനെ പലതും കേള്‍ക്കേണ്ടിവരുമെന്നായിരുന്നു സ്വാമിജി നല്കിയ ഉത്തരം. ഭാരതം സ്വതന്ത്രമായി 45 വര്‍ഷം ഇതിനായി കാത്തിരുന്നില്ലേ. ഇനിയെത്ര കാത്തിരിക്കണമെന്നാണ് പറയുന്നത്. യുദ്ധമില്ലാത്ത ഭൂമിയാണ് അയോദ്ധ്യ. യുദ്ധം എന്നേക്കുമായി ഇല്ലാതാക്കാനാണ് പോരാട്ടം. അത് തുടരുക തന്നെ ചെയ്യണം, സ്വാമി പറഞ്ഞു.

എന്തിനാണ് അയോദ്ധ്യയില്‍ ഒരു ക്ഷേത്രം എന്ന ചോദ്യവുമായെത്തിയ പുരോഗമന ബുദ്ധിജീവികളെ അദ്ദേഹം നേരിട്ടു. അയോദ്ധ്യയില്‍ ക്ഷേത്രമല്ലാതെ മറ്റെന്ത് വരണമെന്നാണ് നിങ്ങള്‍ പറയുന്നതെന്ന് തിരിച്ചു ചോദിച്ചു. ക്ഷേത്രത്തിന്റെ പേരില്‍ രക്തമൊഴുക്കണോ എന്നായിരുന്നു ചില ‘നിഷ്‌കളങ്ക’ സാംസ്‌കാരിക നായകരുടെ ആശങ്ക. ഏത് പിറവിയിലാണ് രക്തമൊഴുകാത്തതെന്ന് സ്വാമിജി തിരിച്ചടിച്ചു. ഈ രാഷ്‌ട്രം പിറന്നതും കെട്ടിപ്പടുത്തതും രക്തമൊഴുക്കിയാണ്. അഭിമാനത്തിന്റെ രക്ഷയ്‌ക്ക് വേണ്ടിയാണിത്…

മതേതരത്വത്തിന്റെ പേരുപറഞ്ഞ് ഒരുകൂട്ടം രാഷ്‌ട്രീയക്കാര്‍ ന്യൂനപക്ഷം ന്യൂനപക്ഷം എന്ന് ലാളിക്കുകയാണ്. പറഞ്ഞുപറഞ്ഞ് അവരില്‍ പലര്‍ക്കും രാഷ്‌ട്രമെന്ന് കേള്‍ക്കുന്നത് ഇഷ്ടമല്ലാതായിരിക്കുന്നു. ദേശവിരുദ്ധതയാണോ മതേതരത്വം. രാഷ്‌ട്രനിര്‍മ്മാണപ്രക്രിയയില്‍ അത്തരക്കാര്‍ക്ക് ഇടമില്ല. രാഷ്‌ട്രവിരുദ്ധര്‍ ഉന്മൂലനം ചെയ്യപ്പെടണം. അദ്ദേഹം തുടര്‍ന്നു.

Tags: SreeRam Janmabhoomi Theertha TempleSwami ChinmayanandaRam Mandir Movement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ന് ഗീതാജയന്തി: ഗീതാ എന്ന ഉപാസനാശാസ്ത്രം

Samskriti

വിജയകരമായ പുണ്യതീര്‍ത്ഥാടനം

എറണാകുളം ചിന്മയ വിദ്യാലയത്തില്‍ നടന്ന 109-ാം ചിന്മയ ജയന്തി ആഘോഷ പരിപാടി കാക്കനാട് ഭവന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്‌സ് ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെ.എസ്. വിജയകുമാര്‍, സ്വാമി സത്യാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണന്‍, പ്രൊ. അജയ് കപൂര്‍, കെ.എം.വി. പണ്ടാല സമീപം
Kerala

സ്വാമി ചിന്മയാനന്ദ ഭക്തിയോഗം ലോകത്ത് പ്രചരിപ്പിച്ചു: വേണുഗോപാല്‍ സി. ഗോവിന്ദ്

Varadyam

പ്രാണപ്രതിഷ്ഠയുടെ ഒരു വര്‍ഷം

India

രാമക്ഷേത്രട്രസ്റ്റ് അംഗമായിരുന്ന ആചാര്യ കിഷോർ കുനാൽ അന്തരിച്ചു ; മരണം ഹൃദയാഘാതത്തെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.