Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒന്നര മണിക്കൂറിനുള്ളില്‍ ഇരുപത്തൊന്ന് ഭൂചലനങ്ങള്‍; റഷ്യയിലും ദക്ഷിണ കൊറിയയിലും ജാഗ്രതാ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 10:38 pm IST
inWorld

ടോക്കിയോ: ജപ്പാന്റെ വടക്കന്‍-മധ്യ മേഖലകളില്‍ ഇന്നലെ വൈകിട്ട് ഒന്നര മണിക്കൂറിനുള്ളില്‍ 21 ഭൂചലനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ നാലിന് മുകളിലാണ് ഇവയുടെയെല്ലാം തീവ്രത രേഖപ്പെടുത്തിയത്. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ആദ്യ ഭൂചലനമുണ്ടായത്.

ടോയോമ, ഇഷികാവ, നിഗറ്റ പ്രദേശങ്ങളെയാണ് ഭൂചലനം പ്രധാനമായും ബാധിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പലയിടങ്ങളിലെയും വൈദ്യുതി വിതരണ ശൃംഖല തകരാറിലായി. ഏകദേശം 34000 വീടുകളില്‍ വൈദ്യുതി ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റോഡുകളെല്ലാം വിണ്ടുകീറിയ നിലയിലാണ്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ സൂനാമി തിരകള്‍ അടിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടോയില്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കുമെന്നാണ് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചത്.

ജപ്പാനില്‍ ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയും റഷ്യയും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയര്‍ച്ച നിരീക്ഷിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ തീരദേശവാസികളോട് പ്രദേശം വിട്ടു പോകണമെന്നും ദക്ഷിണ കൊറിയ അറിയിച്ചു.

കിഴക്കന്‍ റഷ്യന്‍ പ്രദേശങ്ങളായ വഌഡിവോസ്റ്റോക്ക്, നഖോഡ്ക, സഖാലിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്കി. മത്സ്യബന്ധനത്തിനായും മറ്റും കടലില്‍ പോയവര്‍ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും റഷ്യ അറിയിച്ചു.

ഭൂകമ്പത്തില്‍ പ്രദേശത്തെ ആണവനിലയങ്ങള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്ന് ജപ്പാന്‍ വക്താവ് യോഷിമാസ ഹയാഷി അറിയിച്ചു. ഒഹിയിലെ കാന്‍സായി ഇലക്ട്രിക് പവറിലെയും ഫുക്കുയ് മേഖലയിലെ തകഹാമ പ്ലാന്റിലെയും അഞ്ച് സജീവ റിയാക്ടറുകള്‍ ഉള്‍പ്പെടെയാണിത്. ഇഷികാവയിലെ ഹൊക്കുരിക്കുസ് ഷിക പ്ലാന്റിലെ രണ്ട് റിയാക്ടറുകള്‍ ഭൂചലനം ഉണ്ടാകുന്നതിനു മുന്‍പ് പരിശോധനകള്‍ക്കായി നിര്‍ത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സുനാമി സാധ്യത മുന്നില്‍ കണ്ട് ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. ഭൂകമ്പത്തിന് പിന്നാലെ ഫുക്കുയി, നോര്‍തേണ്‍ ഹൊയ്‌ഗോ, ഹൊക്കായ്‌ഡോ, ഷിമാനെ, യമാഗുച്ചി, ടൊട്ടോരി തുടങ്ങിയ സ്ഥലങ്ങളില്‍ അതിശക്തമായ തിരയാണടിക്കുന്നത്.

ഇതിന് മുമ്പ് 2011 മാര്‍ച്ചിലാണ് ജപ്പാനില്‍ അതിശക്തമായ ഭൂചലനമുണ്ടായത്. അന്ന് ഫുകുഷിമ ആണവനിലയത്തിന് തകരാര്‍ സംഭവിച്ചിരുന്നു.

Tags: RussiaSouth Koreaearthquakes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.