2011ല്‍ സിനിമയില്‍ ചുവട് വെച്ച ഉണ്ണി മുകുന്ദന്‍ മമ്മൂട്ടി ചിത്രമായ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും നടന് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. യുവതലമുറയും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദന്‍.
സോഷ്യല്‍മീഡിയകളില്‍ സജീവമായ താരം തന്റെ സിനിമാജീവിതത്തിലെ നല്ല നിമിഷങ്ങള്‍ എന്നും പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ജയ് ഗണേഷ് സിനിമയുടെ ദിനംപ്രതിയുള്ള അപ്‌ഡേറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
എന്നാല്‍ ഇന്ന് മൂവി സ്ട്രീറ്റ് എന്ന സിനിമാ ഗ്രൂപ്പില്‍ ഉണ്ണിമുകുന്ദനെതിരെ വര്‍ഗീയവാദിയാക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. ഉണ്ണിമുകുന്ദന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ മേപ്പടിയാന്‍ സിനിമ ഇറങ്ങിയനാള്‍ മുതല്‍ തുടങ്ങിയതാണ് ഇത്തരം വ്യക്തിപരമായ വിദ്വേഷപ്രചരണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രം തരംതാണ പ്രചരണം നടത്തി ഉണ്ണിമുകുന്ദന്റെ
സിനിമയെ ഒരു കാറ്റഗറിയില്‍പ്പെടുത്തി നശിപ്പിക്കുകയാണ് ഇത്തരക്കാരുടെ ഉദ്ദേശ്യമെന്നത് വ്യക്തമാണ്.
ഉണ്ണിമുകുന്ദന്‍ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ മുഖമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ബിലോ ആവറേജ് ആയ മാളികപ്പുറം ഭക്തി ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ടാണ് വിജയിച്ചതെന്നും മൂവി സ്ട്രീറ്റില്‍ ചര്‍ച്ചയില്‍ മഹേഷ് രാജന്‍ എന്നയാളുടെ പോസ്റ്റ്. തന്നെക്കുറിച്ചും സിനിമയെക്കുറിച്ചും അനാവശ്യ പോസ്റ്റുകള്‍ ഇടുന്നവരെ അതേ രീതിയില്‍ പ്രതികരിക്കുന്ന രീതിയില്‍ നിന്നും ഇത്തവണയും ഉണ്ണിമുകുന്ദന്‍ മാറ്റം വരുത്തിയില്ല എന്നതാണ് മാസ്.
”നന്ദി മൂവി സ്ട്രീറ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയ് ഗണേഷ് ഒഴിവാക്കാം. മൂവി സ്ട്രീറ്റില്‍ വന്ന പോസ്റ്റില്‍ എന്നെ വര്‍ഗീയവാദി ആക്കുന്നതുപോലെ തന്നെ തീയറ്ററില്‍ വന്നു സിനിമ കണ്ടവരെയും അത്തരത്തില്‍ ചിത്രീകരിക്കുകയാണ് എന്ന് മനസിലാക്കുന്നു.
ഒരു കൂട്ടം ആളുകളുടെ രാഷ്‌ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ ഞാന്‍ ചെയ്തു എന്നതുകൊണ്ടു ഇത്തരം പൊതു ഇടങ്ങള്‍ വിദ്വേഷം വളര്‍ത്താന്‍ വേണ്ടി ഉപയോഗപെടുത്തുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു. എന്തായാലും ഇത്തരം വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ പങ്കുവയ്‌ക്കാന്‍ സമ്മതം കൊടുത്തതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിനെ ഇനി ഒരു സിനിമാഗ്രൂപ്പായി കാണാന്‍ സാധിക്കില്ല. എന്തായാലും ഏപ്രില്‍ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റര്‍ടെയ്‌നറാണ്. ഈ സിനിമ നിങ്ങള്‍ ആസ്വദിക്കുമെന്നുറപ്പുണ്ട്. അതുകൊണ്ട് എല്ലാവരും കുടുംബത്തോടൊപ്പം വന്ന് സിനിമ കാണണം.” ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/IamUnniMukundan/posts/pfbid036ma7gW5Kips2DE9zCW9jpJzZ2UkS7iSJ6Zu7si67GtcMxXhuAvnX4TSk9BU9bPnbl?__cft__[0]=AZX396SqrAW-fGpBo020FZIlqkjxuemiqRcso6CzcsZB45xX18yv4IpYTP1_IisGhfiRY8fDU06FK0_U9zcFk0XCDL7G6jsB2RLMJwXX1E9LJHlTXIlAthDPEx6viqrmYC-oSZdoc96gnhNx_AkphWM_kmPMmBEWwHTfkP-MGZoiRO08eaNN91FyIpcmFhZKu1s&__tn__=%2CO%2CP-R
ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയത്.
‘ഇത്തരം സ്വഭാവമുള്ള അലവലാതികള്‍ക്കു എന്തിനാണ് മറുപടി കൊടുക്കുന്നത്.. ഇതുപോലെ ഉള്ള മൂന്നാം കിട ഗ്രൂപ്പിലെ വര്‍ഗീയവാദികള്‍ എഴുതുന്ന പോസ്റ്റ് എന്തിനാണ് share ചെയ്യുന്നത് ? ഇത് എഴുതിയവര്‍ക്കു വ്യക്തമായ വര്‍ഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാല്‍ തന്നെ അറിയാമല്ലോ..
‘മാളികപ്പറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാം..
Cool dear
ഞാനുണ്ട് കൂടെ..
By Santhosh Pandit
”ഇത്തരം ഊള പോസ്റ്റ് ഇടുന്നവര്‍ക്ക് തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന രീതിയില്‍ തന്നെ മറുപടി കൊടുക്കണം, ഇതൊക്കെ അവന്മാര്‍ ചോദിച്ചു വാങ്ങുന്നതാണ്, പിന്നെ ഇങ്ങനെയാണ് ഇതുപോലുള്ള ഗ്രൂപ്പ് പ്രമാണിമാര്‍ തുടര്‍ന്നും പോസ്റ്റുകള്‍ അപ്പ്രൂവ് ചെയ്യുന്നതെങ്കില്‍ ജയ്ഗണേശന് മാളികപ്പുറത്തിന്റെ വിധി തന്നെയായിരിക്കും ഏത്?…”
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ വ്യാസന്‍ കെ.പി.യുടെ കമന്റ്.
















