ബ്രിസ്ബേന്‍: ഒരു ഇടവേളയ്ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലിറങ്ങിയ ഇതിഹാസ താരം റാഫേല്‍ നദാലിന് ഡബിള്‍സ് മത്സരത്തില്‍ തോല്‍വി.
ബ്രിസ്ബേന്‍ ഇന്റര്‍നാഷണല്‍ പുരുഷ ഡബിള്‍സില്‍ ആതിതേയ സഖ്യത്തോടാണ് പരാജയപ്പെട്ടത്. മാര്‍ക് ലോപ്പസ് ആണ് നദാലിനൊപ്പം ഇറങ്ങിയത്. മറുവശത്ത് ഓസ്ട്രേലിയയുടെ മാക്സ് പുര്സെല്ലും ജോര്‍ദാന്‍ തോംപ്സണും ആയിരുന്നു.
സ്കോര്‍: 6-4, 6-4
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളം കരിയറില്‍ നിന്നും വിട്ടു നിന്നശേഷം തിരികെയെത്തിയ നദാലിന്റെ ആദ്യ കളിയാണ് കഴിഞ്ഞ ദിവസം ഡബിള്‍സില്‍ നടന്നത്. ജൂണില്‍ താരത്തിന്റെ ഇടുപ്പിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
37കാരനായ താരം കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിച്ചുകൊണ്ടിരിക്കെയാണ് താരത്തിന് ഗുരുതര പരിക്കുമായി വിടവാങ്ങേണ്ടി വന്നത്. ഈ മാസം ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നതിന് മുന്നോടിയായാണ് താരം ബ്രിസ്ബേന്‍ ഇന്റര്‍നാഷണലില്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: