Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഡുപ്ലാന്റിസിനും സിമോണ്‍ ബില്‍സിനും ലോറസ് അവാര്‍ഡ്; നദാല്‍ സ്പോര്‍ട്ടിങ് ഐക്കണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 05:36 am IST
inSports

മാഡ്രിഡ്: ഈ വര്‍ഷത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള ലോറസ് അവാര്‍ഡുകള്‍ പോള്‍വോള്‍ട്ട് താരം സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനും ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബില്‍സിനും. സ്പോര്‍ട്ടിങ് ഐക്കണ്‍ പുരസ്‌കാരം ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലിനാണ്. മാഡ്രിഡില്‍ നടന്ന ചടങ്ങില്‍ അവരും പുരസ്‌കാരം പുരസ്‌കാരം ഏറ്റുവാങ്ങി.

സ്പോര്‍ട്സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഡുപ്ലാന്റിസിനു നല്‍കിയത് കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡ് സ്വന്തമാക്കിയ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ആണ്. തുടര്‍ച്ചയായി ഒളിമ്പിക് പുരുഷ പോള്‍വാള്‍ട്ട് ചാമ്പ്യനായി ഡുപ്ലാന്റിസ് ചരിത്രം സൃഷ്ടിച്ചിരുന്നു, ഒമ്പതാം തവണയും ലോക റെക്കോര്‍ഡ് തകര്‍ത്തു.

‘ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളാകാന്‍ കഠിനാധ്വാനം ചെയ്തതില്‍ എനിക്ക് അഭിമാനമുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവാര്‍ഡാണിത്, ഞാന്‍ അത് നിസ്സാരമായി കാണില്ല,’ ഡുപ്ലാന്റിസ് പറഞ്ഞു.
ജിംനാസ്റ്റിക്സ് താരങ്ങളായ സിമോണ്‍ ബൈല്‍സും റെബേക്ക ആന്‍ഡ്രേഡും യഥാക്രമം വേള്‍ഡ് സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയറും വേള്‍ഡ് കെയിംബാക്ക് ഓഫ് ദി ഇയറുമായി തിരഞ്ഞെടുക്കപ്പെട്ടു. പാരീസ് ഒളിമ്പിക് ഗെയിംസില്‍ അമേരിക്കന്‍, ബ്രസീലിയന്‍ ജിംനാസ്റ്റുകള്‍ നിരവധി തവമ മെഡലുകള്‍ സ്വന്തമാക്കി.

പതിനൊന്ന് തവണ ലോക സര്‍ഫിംഗ് ചാമ്പ്യനായ കെല്ലി സ്ലേറ്റര്‍ ലോറസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിച്ചു, കായിക ഇതിഹാസങ്ങള്‍ നിറഞ്ഞ ഹാളലായിരുന്നു നദാലിന് ലോറസ് സ്പോര്‍ട്ടിംഗ് ഐക്കണ്‍ അവാര്‍ഡ് നല്‍കിയത്.

ടെന്നിസ് കരിയറില്‍ നിന്ന് വിരമിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചടങ്ങില്‍ നദാല്‍ സംസാരിച്ചു. ‘കരിയര്‍ ഏറെ സന്തോഷത്തോടെയാണ് അവസാനിപ്പിച്ചത്. സാധിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഞാന്‍ തുടരുമായിരുന്നു. കാരണം ടെന്നിസ് കളിക്കുന്നത് എനിക്ക് അത്രയധികം ഇഷ്ടമായിരുന്നു.’ നദാല്‍ പ്രതികരിച്ചു.

‘ടെന്നീസും സ്‌പോര്‍ട്‌സും എനിക്ക് വളരെയധികം നല്‍കിയിട്ടുണ്ട്. ഞാന്‍ കോര്‍ട്ടില്‍ കാലുകുത്തുമ്പോഴെല്ലാം എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ കരിയര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോള്‍, മറ്റുള്ളവരില്‍ നല്ല സ്വാധീനം ചെലുത്താന്‍ സ്‌പോര്‍ട്‌സ് ഉപയോഗിക്കുന്നത് തുടരാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്.’2024-ല്‍ വിരമിച്ച റാഫേല്‍ നദാലിന് സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കിയാണ് രാത്രി അവസാനിച്ചത്. 2022-ല്‍ വാലന്റീനോ റോസിക്ക് ശേഷം ലോറസ് സ്‌പോര്‍ട്ടിംഗ് ഐക്കണ്‍ അവാര്‍ഡ് നേടിയ രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറി.ടെന്നിസ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റാഫേല്‍ നദാല്‍. 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് നദാല്‍ തന്റെ കരിയറില്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് നദാല്‍ ടെന്നിസ് കരിയര്‍ മതിയാക്കിയത്.

ഫ്രീസ്റ്റൈല്‍ സ്‌കീയിംഗ് സെന്‍സേഷന്‍ എലീന്‍ ഗു, ഫുട്ബോള്‍ ലോകകപ്പ് ജേതാവ് പൗലോ ഡിബാല, ജിംനാസ്റ്റിക്സ് ഐക്കണ്‍ നാദിയ കൊമനേസി, സൈക്ലിംഗ് ഇതിഹാസം ക്രിസ് ഹോയ് എന്നിവരുള്‍പ്പെടെ നിരവധി ആഗോള കായിക താരങ്ങള്‍ ചുവന്ന പരവതാനിയില്‍ അണിനിരന്നു. നാല് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആല്‍പൈന്‍ സ്‌കീയിംഗ് ചാമ്പ്യന്‍ ലിന്‍ഡ്സെ വോണ്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.

റയല്‍ മാഡ്രിഡിനെ വേള്‍ഡ് ടീം ഓഫ് ദ ഇയര്‍ ആയും, സ്പെയിനിന്റെ യൂറോ 2024 കാമ്പെയ്‌നിലെ മികച്ച പ്രകടനം കാഴ്ചവച്ച 17 കാരിയായ ലാമിന്‍ യമലിനെ ബ്രേക്ക്ത്രൂ ഓഫ് ദ ഇയര്‍ ആയും തിരഞ്ഞെടുത്തു.

എച്ച്ഐവി പ്രതിരോധത്തെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കാന്‍ ഫുട്ബോള്‍ ഉപയോഗിക്കുന്ന ലെസോത്തോയിലെ ഒരു ഫൗണ്ടേഷനായ കിക്ക ്4 ലൈഫിന് സ്‌പോര്‍ട്‌സ് ഫോര്‍ ഗുഡ് അവാര്‍ഡ് ലഭിച്ചു.

ലോറസ് അവാര്‍ഡുകള്‍

  • വേള്‍ഡ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍: മോണ്ടോ ഡുപ്ലാന്റിസ്
  • വേള്‍ഡ് സ്‌പോര്‍ട്‌സ്വുമണ്‍ ഓഫ് ദി ഇയര്‍: സിമോണ്‍ ബില്‍സ്
  • വേള്‍ഡ് ടീം ഓഫ് ദി ഇയര്‍: റയല്‍ മാഡ്രിഡ്
  • വേള്‍ഡ് ബ്രേക്ക്ത്രൂ ഓഫ് ദി ഇയര്‍: ലാമിന്‍ യമാല്‍
  • വേള്‍ഡ് കമ്ബാക്ക് ഓഫ് ദി ഇയര്‍: റെബേക്ക ആന്‍ഡ്രേഡ്
  • സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ വിത്ത് എ ഡിസെബിലിറ്റി: ജിയാങ് യുയാന്‍
  • വേള്‍ഡ് ആക്ഷന്‍ സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍ ഓഫ് ദി ഇയര്‍: ടോം പിഡ്‌കോക്ക്
  • സ്‌പോര്‍ട്‌സ് ഫോര്‍ ഗുഡ് അവാര്‍ഡ്: കിക്ക്4ലൈഫ്
  • സ്‌പോര്‍ട്ടിംഗ് ഐക്കണ്‍ അവാര്‍ഡ്: റാഫേല്‍ നദാല്‍
  • ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്: കെല്ലി സ്ലേറ്റര്‍
Tags: Rafael NadalArmand 'Mondo' DuplantisSimone BilesLaureus awards
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

Sports

നദാല്‍ ഒഴിഞ്ഞു; രണ്ട് പതിറ്റാണ്ടോളം കോര്‍ട്ടില്‍ നിറഞ്ഞു നിന്ന ബിഗ് ത്രീകളില്‍ ഒരാള്‍

Sports

ഡേവിസ് കപ്പ്: സ്‌പെയിന്‍ ടീമില്‍ നദാലും

Sports

പോള്‍ വാള്‍ട്ട്: ലോക റിക്കാര്‍ഡ് ഒമ്പതാം വട്ടവും തിരുത്തി മോണ്ടോ

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.