Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിഷയം ഗഹനം, ലളിതം രചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2023, 07:08 pm IST
inVaradyam, Literature

ഡോ. സുകുമാര്‍ കാനഡയുടെ പുതിയ പുസ്തകമാണ് ‘സനാതനം, ബഹുസ്വരം.’ ഹിന്ദുത്വവുമായി ബന്ധപ്പെട്ട സമകാലിന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 25 ലേഖനങ്ങളുടെ സമാഹാരമാണിത്.

വിഷയം ആദ്ധ്യാത്മികം എന്നതുകൊണ്ട് കടുകട്ടി എന്ന മുന്‍വിധി വേണ്ട എന്ന് മുന്‍കൂറായി പറയുന്നു. സംസ്‌കൃത പദങ്ങളും ശ്ലോകങ്ങളും ഉദ്ധരണികളും സുദീര്‍ഘ വാചകങ്ങളും കുത്തിനിറച്ച പണ്ഡിത പാരായണ ഗ്രന്ഥമല്ല ഈ പുസ്തകം. വളരെ ഗഹനമായ വിഷയങ്ങള്‍ തികച്ചും ലളിതമായി സര്‍വ സാധാരണക്കാരന്റേയും ഉള്ളില്‍ പതിയുന്ന തരത്തില്‍ എഴുതിയിരിക്കുന്നു.

പ്രവാസി മലയാളികള്‍ക്കിടയില്‍ മികച്ച എഴുത്തുകാര്‍ ചുരുക്കമായിട്ടുണ്ടെങ്കിലും ഉണ്ട്. മികച്ച കഥാകൃത്തുക്കളും നോവലിസ്റ്റുകളും യാത്രാവിവരണക്കാരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ വേദാന്തവും ഭാരതീയ തത്ത്വശാസ്ത്രവും മുഖ്യ വിഷയമായി എടുത്ത് ഗ്രന്ഥ രചന നടത്തുന്ന പ്രവാസി മലയാളികള്‍ ഉണ്ടോ എന്നത് സംശയമാണ്. അവിടെയാണ് ഡോ. സുകുമാറിനെ വേറിട്ടുനിര്‍ത്തുന്നത്. ആത്മീയതയിലും സാഹിത്യത്തിലും കര്‍ണ്ണാടക സംഗീതത്തിലും താല്‍പ്പര്യമുള്ള ഡോ. സുകുമാറിന്റെ രചനകളിളെല്ലാം മുന്തിനില്‍ക്കുന്നത് വേദാന്തം തന്നെയാണ്.

അറിവുണ്ടെങ്കില്‍ ആരേയും ആക്ഷേപിക്കാതെ എല്ലാറ്റിനേയും ആദരിച്ചുകൊണ്ടുതന്നെ ഹിന്ദു മതത്തിന്റെ മഹത്വം എവിടെയും പറയാനും സ്ഥാപിക്കാനും കഴിയും എന്ന് അടിവരയിടുകയാണ് ഈ പുസ്തകത്തിലൂടെ സുകുമാര്‍. അച്ഛന്‍ ഇരുപത്തിരണ്ടു കൊല്ലം മുന്‍പ് ബുക്ക് ചെയ്തിരുന്ന ഗുരുവായൂരിലെ ഉദയാസ്തമന പൂജയില്‍ പങ്കെടുത്തതിന്റെ അനുഭവം ഡോ. സുകുമാര്‍ വിവരിക്കുമ്പോള്‍ വായനക്കാര്‍ക്ക് കവി എസ്. രമേശന്‍ നായര്‍ വിവരിച്ച ‘ഗുരുവായൂരമ്പലം എന്ന ശ്രീവൈകുണ്ഠം’ നേരില്‍ കാണുന്നതുപോലെ തോന്നും. അതോടൊപ്പം ഗുരുവായൂരില്‍ യഥാര്‍ത്ഥ ഭക്തനു കിട്ടുന്ന തിക്താനുഭവും വിവിഐപി ഭക്തര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ക്ഷേത്രപാലകരുടെ അനാസ്ഥയും എല്ലാം കോറിയിടുന്നുമുണ്ട്.

ബാലിവധത്തിന്റേയും സീതാ പരിത്യാഗത്തിന്റേയും പേരില്‍ രാമയണത്തേയും ശ്രീരാമനേയും വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായി ‘വിവാദങ്ങള്‍ ശ്രീരാമകഥയിലെ അക്ഷരപ്പൂട്ടുകള്‍’ എന്ന അധ്യായത്തില്‍ ഡോ. സുകുമാര്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് എഴുതുന്നു. മാനേജുമെന്റും അക്കൗണ്ടബിലിറ്റിയും എന്നൊരു ചെറിയ അധ്യായം ഉണ്ട്. ഭരതന്റെ ഭരണനിപുണതയാണ് ഇതില്‍ മനോഹരമായി കുറിച്ചിടുന്നത്.

ക്ഷേത്ര ചൈതന്യം, ക്ഷേത്രാരാധന, ക്ഷേത്രപ്രവേശനം, ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവയുടെ ശാസ്ത്രീയതയും സങ്കല്‍പ്പവും പാരമ്പര്യവും മൂല്യവും വളരെ ലളിതമായി വിവരിക്കുന്ന അധ്യായങ്ങള്‍ ഒന്നിലധികമുണ്ട്. ക്ഷേത്രാരാധനയുടേയും ക്ഷേത്രപ്രവേശനത്തിന്റേയും പേരില്‍ ഹൈന്ദവ മൂല്യങ്ങളെ ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയും സുകുമാര്‍ നല്‍കുന്നു.

ഹനുമാനാണ് ഡോ. സുകുമാറിന് ഇഷ്ട പുരാണ പുരുഷനാണെന്നു തോന്നുന്നു. ആദ്യ അധ്യായം (സമഗ്രമായ ആത്മീയത) ഹനുമാനെക്കുറിച്ചാണ്. ഭക്തികര്‍മ്മജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരല്‍ ഹനുമാനില്‍ കാണുന്ന സുകുമാര്‍ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാനചിന്തധാരകളായ ദൈ്വതം, വിശിഷ്ടാദൈ്വതം, അദൈ്വതം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് മാര്‍ഗ്ഗദീപമായി ഹനുമാന്‍ നിലകൊള്ളുന്നതായി സമര്‍ത്ഥിക്കുന്നു.

ഏറെപ്പേര്‍ ആദരിക്കുകയും ഒരുപക്ഷേ പൂജിക്കുകയും ചെയ്യുന്ന മഹദ്വ്യക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ആള്‍ദൈവം എന്നു പുച്ഛത്തോടെ പരാമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും സുകുമാര്‍ നല്‍കുന്നുണ്ട്. എല്ലാ പ്രവാചകന്മാരും ആള്‍ദൈവങ്ങള്‍ തന്നെയാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഓണവും മഹാബലിയും ഹൈന്ദവ സമൂഹത്തെ ആക്ഷേപിക്കാനുപകരണമാക്കുന്നവരുടെ കണ്ണുതെളിയിക്കുന്ന രണ്ട് ലേഖനങ്ങളുണ്ട്. മഹാബലി യോഗവാസിഷ്ടത്തില്‍ നിന്ന് ഒരേട്, വീണ്ടും ചില തിരുവോണചിന്തകള്‍ എന്നിവയാണിത്. കുടവയറും വമ്പന്‍ മീശയുമായി കടകള്‍ക്ക് മുന്നില്‍ വെറുമൊരു പരിഹാസപാത്രമായി നില്‍ക്കുന്ന ‘കോമഡിസ്റ്റാറല്ല’ മഹാബലി എന്ന് ഡോ. സുകുമാര്‍ തെളിയിക്കുന്നു. ആത്മജ്ഞാനത്തില്‍ ശ്രീരാമനുപോലും മാര്‍ഗദര്‍ശിയായ ബലിചക്രവര്‍ത്തി മഹാബലിയായ കഥയാണ് നാം പുതുതലമുറയ്‌ക്ക് പറഞ്ഞു കൊടുക്കേണ്ടതെന്ന് ഡോ. സുകുമാര്‍ നിര്‍ദ്ദേശിക്കുന്നു. യോഗവാസിഷ്ടം എന്ന മഹാരാമായണം, തത്ത്വമസി പരാശക്തീ യോഗമന്ത്രസാധന, ദേവീ വിശ്വരൂപദര്‍ശനം, നവരാത്രിപൂജ വ്യാസപ്രോക്തം, ബലിതര്‍പ്പണം, ശാസ്ത്രസാന്നിദ്ധ്യം പ്രാചീന സംസ്‌കൃതഗ്രന്ഥങ്ങളില്‍ എന്നീ ലേഖനങ്ങള്‍ വിഷയങ്ങളെ സമഗ്രതയില്‍ ലളിതമായി വിവരിക്കുന്നവയാണ്.

സ്വാമി ചിദാനന്ദപുരിയുമായുള്ള സുദീര്‍ഘ അനുഭവം പുസ്തകത്തിലെ വേറിട്ട അധ്യായമാണ്. ലേഖനങ്ങള്‍ക്ക് തിലകക്കുറി എന്നതുപോലെ ചേര്‍ത്തിരിക്കുന്ന കവിതകളില്‍ സ്വന്തം രചനകളാണ് അധികവും എന്നതും സുകുമാറിന്റെ പാണ്ഡിത്യത്തിനൊപ്പം ഭാവനയുടേയും നേര്‍ക്കാഴ്ചയാണ്.

Tags: Book ReviewP. SreekumarDr. Sukumar Canada
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.