തിരുവനന്തപുരം : അയോധ്യാ പ്രശ്നം പരിഹരിച്ചത് രമ്യമായി. മുസ്ലിം സമുദായം സൗഹാര്‍ദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഇടത്- വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ശ്രീരാമന് ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണ്. കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് ഒരു മതവിഭാഗത്തെ അപമാനിക്കുകയാണ്. രാഷ്ട്രീയക്കാര്‍ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം എന്തിനാണ്. വോട്ടര്‍മാരോട് എന്തിനാണ് ഇത്തരത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
ലീഗ് സമുദായിക ശക്തികള്‍ കണ്ണുരുട്ടിയാല്‍ എന്തിനാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല. സിപിഎം കെട്ടിപ്പടുത്തത് ഇവിടുത്തെ ഭൂരിപക്ഷ ജനതയാണ്. സംഘടിത മത ശക്തികളുടെ വോട്ട് ബാങ്കിനു വേണ്ടി തുടര്‍ച്ചയായി സിപിഎം ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുന്നു.
പ്രതിഷ്ഠാ ചടങ്ങിനോട് കേരളവും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. മത വര്‍ഗീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളത്തില്‍ വലിയ തിരിച്ചടിയാണ് കിട്ടാന്‍ പോവുന്നത്. കേരളത്തില്‍ അമ്മായപ്പനും മരുമോനും ഭരണമാണ്. മുഹമ്മദ് റിയാസ് ഒഴിച്ച് കേരളത്തില്‍ ഏത് മന്ത്രിയാണുള്ളത്.
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ തൃശൂര്‍ പൂരത്തിനും അള്ള് വെക്കാനുള്ള ശ്രമമാണ്. പൂരം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നാട്ടിലെ ജനങ്ങള്‍ കൈയും കെട്ടിയിരിക്കുമെന്നു കരുതരുത്. വലിയ ജനരോഷം ഉണ്ടാകും. പൂരം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബിജെപി സമരത്തിന് മുന്നില്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ പരിഹാരം കാണണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: