ആലപ്പുഴ: മാവേലിക്കരയില്‍ തെരുവുനായ 50 ലേറെ ആളുകളെ കടിച്ചു പരിക്കേല്‍പ്പിച്ചു.വെളളിയാഴ്ച രാവിലെ മുതല്‍ പലസമയങ്ങളിലായാണ് തെരുവുനായ ആ ളുകളെ കടിച്ചത്.
ഒരു നായ തന്നെയാണ് ഇത്രയധികം പേരെ ഓടി നടന്ന് കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ നായയെ പിടികൂടാനുള്ള നാട്ടുകാരുടെ ശ്രമം തുടരുകയാണ്.
മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം നടന്നത്. വൈകുന്നേരത്തോടെയാണ് ഇത്രയധികം ആളുകളെ നായ കടിച്ചെന്ന വിവരം പുറത്തുവരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
പേവിഷ ബാധയേറ്റ നായയാണോ കടിച്ചതെന്ന് ആളുകള്‍ക്ക് സംശയമുണ്ട്. നായയെ പിടികൂടി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം അറിയാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: