ന്യൂദല്‍ഹി : പാഞ്ചാജന്യം ഭാരതത്തിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയിലെ മലയാള ഭാഷാ പ്രേമികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച തുഞ്ചന്‍ദിനം ആഘോഷിക്കുന്നു. ഡിസംബര്‍ 30 ന് മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജന്മദിനമാണ്. ഇതിനോടനുബന്ധിച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഉത്തംനഗറില്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: