കോഴിക്കോട്: തോട്ടുമുക്കം സ്വദേശി തോമസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തോമസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തത്. നവംബർ നാലിന് തോമസ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളും തോമസുമായി സംഘർഷം നടന്നിരുന്നു. എന്നാൽ ഇത് തോമസിന്റെ മരണശേഷമാണ് വീട്ടുകാർ അറിയുന്നത്. ഇതിൽ സംശയം തോന്നിയ വീട്ടുകാർ അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് ആവശ്യപ്പെട്ട് അരീക്കോട് പോലീസിൽ പരാതി നൽകി.
ഇതിന്റെ പശ്ചാത്തലത്തിലാണ് നവംബർ നാലിന് സംസ്‌കരിച്ച തോമസിന്റെ മൃതദേഹം നവംബർ 20-ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. ആന്തരികാവയവങ്ങൾ രാസപരിശോധനക്കും അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: