തിരുവനന്തപുരം: പാരിതോഷികം വാങ്ങുന്ന പല ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരെയും കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് തന്‌റെ കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു. എക്‌സൈസ് കമ്മീഷണര്‍ അടക്കം പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് പെട്ടിക്കണക്കിന് മദ്യം ആവശ്യപ്പെടുന്നതായി പരാതിയുണ്ടെന്നും ഇത്തരം പ്രവണതകള്‍ സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ പാരിതോഷികം വാങ്ങുന്നത് അനുവദിക്കാനാകില്ല.
വെളുപ്പിന് 5 മണിക്ക് പോലും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് കാണുന്നില്ലേ എന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. പാരിതോഷികം വാങ്ങാന്‍ നില്‍ക്കാതെ ഉദ്യോഗസ്ഥര്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. മന്ത്രി ഓര്‍മ്മിപ്പിച്ചു.
















