Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ടി.എ. ജാഫര്‍: ഇനിയില്ല ഇതുപോലൊരാള്‍

സ്വരാജ് പി.എസ്byസ്വരാജ് പി.എസ്
Dec 27, 2023, 10:00 am IST
inFootball

ലോകത്തിനാകെ പ്രത്യാശ നല്‍കുന്ന ക്രിസ്മസ് രാവില്‍ കേരളത്തെ സങ്കടപ്പെടുത്തിക്കൊണ്ടാണ് ടി.എ. ജാഫര്‍ എന്ന മുന്‍കാല ഫുട്‌ബോളറും പരിശീലകനും കാല്‍പന്ത് കളിയിലെ മാര്‍ഗ്ഗ ദര്‍ശിയുമായ ടി.എ. ജാഫര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്നേക്ക് അമ്പത് വര്‍ഷം മുമ്പ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോള്‍ വിജയഗോളിന് വഴിയൊരുക്കിയ ചരിത്രം തിളങ്ങി നിന്ന കാലുകളുടെ ഉടമയാണ് ആ ദിവസത്തിന്റെ സുവര്‍ണ ജൂബിലി തികയുന്നതിന് മൂന്ന് ദിവസം മുമ്പ് ഏവരുടെയും കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നത്.

1973 ഡിസംബര്‍ 27ന് കരുത്തരായ റെയില്‍വേസ് നേടിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തം വയ്‌ക്കാനായത്. കേരള നായകന്‍ മണി നേടിയ ഹാട്രിക് ഗോളുകളില്‍ ചരിത്ര കിരീടം ഉറപ്പിച്ച മൂന്നാം ഗോളിന് വഴിയൊരുക്കിയത് ടി.എ. ജാഫര്‍ എന്ന മധ്യനിരക്കാരനായിരുന്നു. ജാഫറിന്റെ കാലില്‍ നിന്നും നല്‍കിയ പാസിനെ മണി എതിര്‍ വല ലക്ഷ്യമാക്കി തൊടുക്കുകയായിരുന്നു. കേരള കാല്‍പന്ത് പ്രേമികളുടെ മനസ്സ് നിറച്ച ഈ ഗോളിന്റെ ഉടമ കാലങ്ങള്‍ക്ക് മുമ്പേ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ടി.എ. ജാഫറും. ഇവര്‍ രണ്ട് പേരെയും കൂടാതെ അന്നത്തെ ടീമിലെ ഒമ്പത് താരങ്ങള്‍ ഇക്കാലത്തിനുള്ളില്‍ മരണപ്പെട്ടു. ഇക്കഴിഞ്ഞ പത്തിന് അന്നത്തെ ഫൈനല്‍ നടന്ന മഹാരാജാസ് കോളേജ് മൈതാനത്ത് ആ ടീമില്‍ ജീവിച്ചിരിക്കുന്നവര്‍ക്കായി ഒരുക്കിയ സ്വീകരണത്തിനെത്തിയവര്‍ നൊമ്പരപ്പെട്ടതും തങ്ങള്‍ക്കിടയില്‍ നിന്നും വിട്ടുപോയവരെ ഓര്‍ത്തായിരുന്നു. ആദ്യ സന്തോഷ് ട്രോഫിയുടെ സുവര്‍ണ ജൂബിലിയായി ഡിസംബര്‍ 27 വന്നെത്തും മുമ്പേ കൂട്ടത്തില്‍ ഒരാള്‍ കൂടി ഓര്‍മ്മയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

ഒരു സന്തോഷ് ട്രോഫി കൊണ്ട് തീരുന്നതല്ല. ടി.എ. ജാഫര്‍ എന്ന കൊച്ചിക്കാരന്‍ ഫുട്‌ബോളറുടെ മഹിമ. കളിക്കാരനായി മികവ് കാട്ടിയ അദ്ദേഹം പില്‍ക്കാലത്ത് കേരള ടീമിന്റെ പരിശീലകനായി. രണ്ട് വട്ടം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തു. കളിക്കാരനും പരിശീലകനും അപ്പുറം ജാഫറിന് ജീവതം ഫുട്‌ബോള്‍ മാത്രമായിരുന്നു. ഫുട്‌ബോള്‍ സംബന്ധിച്ച് എന്തിനും ഏതിനും എക്കാലവും തയ്യാറായി നില്‍ക്കുന്ന ഓരാളായിരുന്നു ടി.എ. ജാഫര്‍. വരും കാലത്ത് കേരളത്തിന്റെ ഫുട്‌ബോളിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാകുമെന്ന് ഉറപ്പ്. പക്ഷെ ഇക്കഴിഞ്ഞ കാലഘട്ടങ്ങളില്‍ പരാധീനതകളും ബുദ്ധിമുട്ടുകളും നിറഞ്ഞ കേരള സാഹചര്യത്തെ മറികടന്ന് ഫുട്‌ബോള്‍ സംസ്‌കാരം പകര്‍ന്നുനല്‍കുന്നതില്‍ ശുഭാബ്ദി വിശ്വാസത്തോടെ ജീവിതത്തില്‍ അടിമുടി നിലകൊണ്ട ടി.എ. ജാഫറിനെ പൊലൊരാള്‍, അത് ചൂണ്ടിക്കാട്ടാന്‍ ഏറെ പ്രയാസമായിരിക്കും.

Tags: Santhosh TrophyT.A. JafarKerala Football
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

79-ാം സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; 8-ാം കിരീടം തേടി കേരളം-സര്‍വീസസ്

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനും കോതമംഗലം എംഎ കോളജ് കായിക വകുപ്പ് മേധാവിയുമായ പ്രൊഫ. സി. ഹാരി ബെന്നി മുഹമ്മദ് റോഷല്‍, ആദില്‍ അമല്‍ , മുഹമ്മദ് അജ്‌സല്‍ എന്നിവരോടൊപ്പം.
Football

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍; അഭിമാനത്തോടെ എംഎ കോളജ്

Football

സന്തോഷ് ട്രോഫി; കേരളം മുന്നോട്ട്, ഒമ്പത് പോയിന്റ് നേടി ഫൈനൽ ഉറപ്പിച്ചു, പുതുച്ചേരിയെ 7-0ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.