Categories: Kerala

പോത്ത് വിരണ്ടോടി; മുൾമുനയിൽ നിന്ന് ആലുവ; നിരവധി പേർക്ക് നേരെ ആക്രമണം

Published by

എറണാകുളം: ആലുവ എയർപോർട്ട് റോഡിൽ വിരണ്ടോടിയ പോത്ത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്‌കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. താഴെ വീണ യാത്രികനെ പോത്ത് ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും പ്രദേശവാസികൾ ഇതിനെ ഓടിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിച്ചവരെയും ആക്രമിക്കാൻ ശ്രമിച്ചു. വാഹനങ്ങളിൽ സഞ്ചരിച്ചവരെയും കാൽനട യാത്രികരെയും ആക്രമിക്കാൻ പോത്ത് പാഞ്ഞടുത്തുവെന്നാണ് വിവരം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by