Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഷിര്‍ദിയിലെ ദിവ്യതേജസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 08:01 pm IST
in Samskriti

ഭാരതത്തിലെ ആത്മീയ ഗുരുക്കന്മാരില്‍ അഗ്രഗണ്യനാണ് ഷിര്‍ദി സായിബാബ. സൂഫിവര്യനായും അദ്ദേഹം അറിയപ്പെട്ടു. മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറിലുള്ള ഷിര്‍ദി ഗ്രാമത്തില്‍ കൗമാരപ്രായത്തിലാണ് ബാബയെത്തുന്നത്. ഒരു ആര്യവേപ്പുമരച്ചുവട്ടില്‍ ധ്യാനനിരതനായിരുന്ന അദ്ദേഹത്തിന്റെ ഊരും പേരുമൊന്നും ആര്‍ക്കുമറില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ വ്യക്തമായയൊരു മറുപടിയും ലഭിച്ചില്ല.

ബ്രാഹ്മണ ദമ്പതികള്‍ക്ക് പിറന്ന ബാബയെ ഒരു മുസ്ലിം കുടുംബമാണ് വളര്‍ത്തിയെതെന്ന് പറയപ്പെടുന്നു. പേരില്ലാത്ത ദിവ്യനെ ബാബയെന്നു വിളിച്ചതും ഷിര്‍ദിയിലെ ഗ്രാമീണരാണ്. ഭക്ഷണമില്ലാതെ ജലപാനമില്ലാതെ ചൂടും തണുപ്പുമറിയാതെ ധ്യാനം തുടര്‍ന്ന ദിവ്യപുരുഷന്‍ ഗ്രാമീണര്‍ക്ക് കൗതുകമായിരുന്നു.

അതിനിടെ ചെറിയൊരു കാലയളവിലേക്ക് ഷിര്‍ദി വിട്ടുപോയെങ്കിലും അദ്ദേഹം തിരികെയെത്തി. ജീര്‍ണിച്ചൊരു കെട്ടിടത്തിലായിരുന്നു താമസം. പിന്നീട് അത് ദ്വാരകാമായി എന്ന് അറിയപ്പെട്ടു. ബാബയുടെ അന്ത്യവിശ്രമസ്ഥാനമായി, ഭക്തര്‍ക്ക് അനുഗ്രഹാശിസ്സുകളുമായി ദ്വാരകാമായി ഇന്നും ഷിര്‍ദിയുടെ മണ്ണിലുണ്ട്.

ജാതിമതഭേദമെന്യേ ഷിര്‍ദിവാസികള്‍ ദ്വാരകാമായിയിലെത്തുമായിരുന്നു. അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു തീക്കുണ്ഡം ദ്വാരകാമായിയിലെ ബാബയുടെ ഇരിപ്പിടത്തിനരികെ സദാ എരിഞ്ഞു കൊണ്ടിരുന്നു. അതിലെ ചാരം, ബാബ തന്നെ കാണാനെത്തുന്നവര്‍ക്ക് നല്കി. രോഗങ്ങള്‍ക്ക് ശമനൗഷധമായി അവര്‍ അത് സ്വീകരിച്ചു. ചിലപ്പോഴവര്‍ക്ക് ബാബ ഭക്ഷണം വച്ചു വിളമ്പി. അങ്ങനെ അശരണര്‍ക്ക് ശരണം നല്കി ആധിയും വ്യാധിയുമകറ്റിയ ബാബ ഇന്നും ജനകോടികളുടെ പ്രാര്‍ഥനകളില്‍ അമൃതമായി നിറയുന്നു. 1918 ഒക്‌ടോബറിലായിരുന്നു ആ ദിവ്യ പുരുഷന്റെ ദേഹവിയോഗം.
ഗോവിന്ദ് ആര്‍. ധാബോല്കര്‍ (ഹേമദ് പാന്ത്) എഴുതിയ ശ്രീസായ് സദ്ചരിതയാണ് ബാബയുടെ ജീവിതത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. ബാബയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബാബയുടെ ദിവ്യചരിതത്തില്‍ വിവരിക്കപ്പെടുന്ന കഥകള്‍ അനവധിയാണ്. അവയിലൊന്ന് ഇങ്ങനെ:

ഒരിക്കല്‍ ഷിര്‍ദിയിലെങ്ങും കോളറ പടര്‍ന്നു പിടിച്ചു. ഷിര്‍ദിവാസികള്‍ ആകെ പരിഭ്രാന്തിയിലായി. എങ്ങനെയിത് പ്രതിരോധിക്കും? നാട്ടുകാര്‍ ഒന്നടങ്കം ദ്വാരകാമായിയില്‍ ഷിര്‍ദിബാബയ്‌ക്കു മുമ്പിലെത്തി. ഈ വിപത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. നിസ്സംഗനായി, അവര്‍ പറയുന്നതെല്ലാം കേട്ട ശേഷം ബാബ പതുക്കെ എഴുന്നേറ്റ്, കൈയും മുഖവും കഴുകിത്തുടച്ച ശേഷം അകത്തു പോയി കുറച്ച് ഗോതമ്പെടുത്ത് വന്നു. പിന്നീട് അതെടുത്ത് കല്ലിലിട്ടു പൊടിക്കാന്‍ തുടങ്ങി. പൊടി വാരിയെടുത്ത് ഒരു പാത്രത്തിലാക്കി, തന്നെ കാണാന്‍ വന്നവര്‍ക്കു നല്കി. അവരോടു പറഞ്ഞു; ഇനി ഭയപ്പെടേണ്ടതില്ല. ഇതു കൊണ്ടു പോയി, ഗ്രാമത്തിന്റെ അതിരുകളിലെല്ലാം വിതറുക. കോളറ ശമിക്കും. നാട്ടുകാര്‍ സന്തോഷത്തോടെയത് സ്വീകരിച്ചു. ഗ്രാമത്തിന്റെ നാലതിരിലും വിതറി. അതോടെ, പടര്‍ന്നു പടര്‍ന്ന് ആളുകളെ കൊന്നൊടുക്കിയ കോളറ വേരറ്റു പോയി.

Tags: Divineshirddi sai baba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവരാത്രിയോടനുബന്ധിച്ച് മൂകാംബിക ദര്‍ശനം നടത്തി നടന്‍ നടന്‍ ജയസൂര്യ

India

ഇരുപത്തയ്യായിരം കുപ്പി വളകൾ ഉപയോഗിച്ച് നിർമ്മിച്ച 15 അടി ഉയരമുള്ള ഗണേശ വിഗ്രഹം ശ്രദ്ധയാകർഷിക്കുന്നു ! ആഘോഷത്തിൽ പങ്കുചേർന്ന് മുസ്ലീം സഹോദരങ്ങളും

Samskriti

ലളിതാസഹസ്രനാമ രഹസ്യം: ആത്മാവ് ദേവിയുമായി ഐക്യപ്പെടുമ്പോള്‍…

Kerala

ഭക്തിസാന്ദ്രമായി എരുമേലി പേട്ടതുളളല്‍

India

നരേന്ദ്ര മോദി വ്യാഴാഴ്ച മഹാരാഷ്‌ട്രയും ഗോവയും സന്ദര്‍ശിക്കും; സഹസ്രകോടികളുടെ പദ്ധതികള്‍ ഉദ്‌ഘോടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.