Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി അറിയാന്‍… ഇതും വിജയന്‍, വേദനിക്കുന്ന സംരംഭകന്‍

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Dec 13, 2023, 01:36 am IST
in Kerala
പത്ത് ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയിട്ടും ഉപയോഗിക്കാനാകാത്ത ജനറേറ്ററിനരികില്‍ എം.കെ. വിജയന്‍

പത്ത് ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയിട്ടും ഉപയോഗിക്കാനാകാത്ത ജനറേറ്ററിനരികില്‍ എം.കെ. വിജയന്‍

ചെങ്ങന്നൂര്‍: ഇത് വിജയന്‍, ഇഷ്ടിക നിര്‍മാണ യൂണിറ്റില്‍ നിന്നും മാറി പാറമണല്‍ യൂണിറ്റ് സംരംഭം സ്വപ്‌നം കണ്ട് ഇറങ്ങിത്തിരിച്ച മലയാളി. എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള കടുത്ത അവഗണനയും മാനസിക പീഡനവും കാരണം ഈ 71 കാരന്‍ തളര്‍ന്നു. നിസംഗതയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. കൊട്ടിഘോഷിച്ചെത്തുന്ന നവകേരള സദസില്‍ അവസാന ശ്രമമെന്ന നിലയില്‍ ഒരു പരാതി കൊടുക്കാനിരിക്കുകയാണ് ഈ വയോധികന്‍. അതിലും പരിഹാരമായില്ലെങ്കില്‍ എന്തു ചെയ്യണമെന്നും അദ്ദേഹം ഏറെക്കുറെ മനസിലുറപ്പിച്ചിട്ടുണ്ട്. 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് നവകേരളസദസ്.

വെണ്‍മണി പുന്തല മേലേപ്ലാക്കാട്ട് വീട്ടില്‍ എം.കെ. വിജയന്‍ എന്ന സാധാരണക്കാരന്‍ വാഹന മേഖലയിലാണ് യുവത്വം മുഴുവന്‍ ചെലവഴിച്ചത്. പാറമടകളിലും ഇഷ്ടികചൂളകളിലും ക്രഷറുകളിലും ഹെവി വാഹനങ്ങളുടെ ഡ്രൈവറായി പോയിട്ടുണ്ട്. അതിലൂടെ ലഭിച്ച പാഠങ്ങള്‍ ഉള്‍കൊണ്ടാണ് സ്വന്തം നാട്ടില്‍ സംരംഭം തുടങ്ങിയത്. ആദ്യം ഇഷ്ടികനിര്‍മാണ യൂണിറ്റായിരുന്നു. ചെളിയുടെ ദൗര്‍ലഭ്യത്തിന് പിന്നാലെ രാഷ്‌ട്രീയക്കാരുടെ പിരിവുകളും ഭീഷണികളും കൊണ്ട് മടുത്തപ്പോള്‍ അത് നിര്‍ത്തി പാറമണല്‍ യൂണിറ്റിലേക്ക് കടന്നു. കെട്ടിടം നിര്‍മിച്ചു, പ്രവര്‍ത്തനത്തിനുള്ള വലിയ മെഷീനറികള്‍ മുതല്‍ ചെറിയ ഉപകരണങ്ങള്‍ വരെ വാങ്ങി. സ്ഥാപനം നടത്തുന്നതിനാവശ്യമായ വൈദ്യുതിക്കും വെള്ളത്തിനുമായി മുതല്‍മുടക്കി. പക്ഷേ ഈ യൂണിറ്റ് പൂര്‍ണതോതില്‍ ആകെ നടത്താനായത് നാല് മാസം, അതും ട്രയല്‍ റണ്‍.

കേരളത്തിലെ സംരംഭകന്റെ ഗതികേട് എന്താണെന്നതിന് തെളിവാണ് വിജയന്റെ ദുരവസ്ഥ. 2012 മുതല്‍ സ്ഥാപന നിര്‍മാണവുമായി ബന്ധപ്പെട്ടും മെഷിനുകള്‍, ജനറേറ്റര്‍, വയറിങ്, പ്ലംബിങ്, വിവിധ ഏജന്‍സികളുടെ എന്‍ഒസികള്‍, അവയുടെ പുതുക്കലുകള്‍, ഇന്‍സ്‌പെക്ഷന്‍, കേസുകള്‍ അടക്കം നിരവധി ആവശ്യങ്ങള്‍ക്കായി ഒന്നര കോടിയോളം രൂപ വിജയന് ചെലവായിക്കഴിഞ്ഞു. പല വ്യക്തികളില്‍ നിന്നും കടം വാങ്ങിയാണ് തുക കണ്ടെത്തിയത്. ഒടുവില്‍ തുക തിരികെ നല്‍കാനായി വസ്തുക്കളും വാഹനങ്ങളും വില്‍ക്കേണ്ടി വന്നു. സ്വന്തമായി ലഭിച്ച ഭൂമിയില്‍ ഭൂരിഭാഗവും സ്ഥാപനത്തിന്റെ ആവശ്യത്തിലേക്കാണ് വിറ്റഴിച്ചത്. യൂണിറ്റ് പ്രവര്‍ത്തിച്ച് ലാഭകരമായിരുന്നെങ്കില്‍ 25 പേര്‍ക്ക് പ്രത്യക്ഷമായും നൂറോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമായിരുന്നുവെന്ന് വിജയന്‍ പറയുന്നു.

വെണ്‍മണി പഞ്ചായത്തില്‍ അപേക്ഷിച്ചതനുസരിച്ചാണ് 2012 ജൂണില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചതും കെട്ടിടം നിര്‍മിച്ചതും. യൂണിറ്റിന്റെ പ്രവര്‍ത്തനാനുമതിക്കായി കംപ്ലീഷന്‍ പ്ലാനും മറ്റ് പ്രമാണങ്ങളുടെ പകര്‍പ്പുകളും ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ സമര്‍പ്പിച്ച് എന്‍ഒസിക്ക് അപേക്ഷിച്ചു. എന്നാല്‍ അവിടെ നിന്നും ലഭിച്ച മറുപടി എം സാന്‍ഡ് യൂണിറ്റിന് ഏഴുമീറ്റര്‍ വീതിയുള്ള റോഡ് വേണമെന്നായിരുന്നു. അപാകത ആരോപിച്ച് അപേക്ഷ നിരസിച്ചതോടെ വിജയന്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. ഇതുപ്രകാരം ലഭിച്ച ലൈസന്‍സ് കാലാവധി പിന്നീട് പഞ്ചായത്ത് പുതുക്കി നല്‍കാന്‍ കൂട്ടാക്കിയില്ല. വ്യവസായ ഗണത്തില്‍പെടുന്ന കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് തടസവാദങ്ങളും മുന്നോട്ടുവച്ചു.

2021-22 വര്‍ഷത്തെ ലൈസന്‍സ് പുതുക്കലിന് അപേക്ഷിച്ചപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി അന്വേഷണം നടത്തി ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചു. ഇതിനായി മഴക്കുഴിയും ഓഫീസ് ബില്‍ഡിങും നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നുലക്ഷം രൂപയോളം വിജയന്‍ ചെലവാക്കി അതും ചെയ്തു. കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണചട്ടമനുസരിച്ച് കല്ല് പൊടിക്കുന്ന യൂണിറ്റുകള്‍ ഗ്രൂപ്പ് ഐയിലാണ്. ഒക്യുപന്‍സി മാറ്റിനല്‍കാനായി സമര്‍പ്പിച്ച പ്ലാനില്‍ ഗണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയും അപേക്ഷ നിരസിച്ചു. മുഖ്യമന്ത്രിയും കൈവിട്ടാല്‍ പിന്നീട് തന്റെ സംരംഭം എന്നന്നേക്കുമായി അടച്ചുപൂട്ടാനും യന്ത്രങ്ങളടക്കം എല്ലാം ആക്രിവിലയ്‌ക്ക് തൂക്കിവില്‍ക്കാനുമാണ് തീരുമാനം.

പാറമണല്‍ നിര്‍മാണ യൂണിറ്റിനായി പണിതീര്‍ത്ത കെട്ടിടം

കാട് മൂടിയാണെങ്കിലും ഈ കെട്ടിടം മറയട്ടെ എന്നാണ് എന്റെ ചിന്ത. എന്റെ ഭര്‍ത്താവിന്റെ സ്വപ്‌നമായിരുന്നു ഈ യൂണിറ്റ് നല്ല നിലയില്‍ നടത്തുകയെന്നത്. അതിനി നടക്കില്ലെന്നാണ് തോന്നുന്നത്. അദ്ദേഹം ഊണും ഉറക്കവുമില്ലാതെ ഇതിനായി കഷ്ടപ്പെട്ടതാണ്. രണ്ട് പെണ്‍മക്കളാണ് ഞങ്ങള്‍ക്ക്. ഈ വയസുകാലത്ത് അദ്ദേഹത്തിന് സമരം ചെയ്യാനൊന്നുമുള്ള ആരോഗ്യമില്ല. സഹായിക്കുമെന്ന് കരുതിയവര്‍ പോലും കൈവിട്ടു.
രാധമ്മ, വിജയന്റെ ഭാര്യ

 

Tags: chengannurNavakerala SadasVijayanentrepreneur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.