Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സപ്ലൈകോയിലൂടെ മദ്യവിൽപ്പന; കേരളത്തെ വെറും “പബ്ബു”കളാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 07:48 am IST
in Kerala

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ട്, സർക്കാർ ഭഷ്യവിതരണ സംവിധാനമായ സപ്ലൈകോവഴി മദ്യവിതരണം നടത്തുവാൻ ആലോചിക്കുന്നു. “അവശ്യസാധനങ്ങൾ ഏവർക്കും കയ്യെത്തും ദൂരത്ത് ” എന്നതാണ്‌ കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മുദ്രാവാക്യം.

കേരളത്തെ സംബന്ധിച്ച് “മദ്യം” ഒരവശ്യസാധനമാണ് എന്ന് പിണറായി ഭരണത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി നഷ്ടമായതിനാൽ നാളെകളിൽ ലഹരികടത്തിനും സർക്കാർ, കോർപറേഷന്റെ ബസ്സുകൾ ഉപയോഗിച്ചാൽ തെറ്റുപറയുവാൻ കഴിയില്ല. അത്രമാത്രം തകർന്നിരിക്കുകയാണ് നമ്പർ വൺ കേരളത്തിന്റെ സാമ്പദ്ഘടന.

കേരളത്തിലെ കൃഷിയും, വ്യവസായവും മുച്ചൂടും മുടിപ്പിച്ച് മലയാളികളെ മദ്യത്തിനും, ലോട്ടറിക്കും അടിമകളാക്കിയത് പിണറായി സർക്കാരാണ്.

പണ്ട് കേരളത്തിലെ ഏത് മുക്കിലുംമൂലയിലും കാണപ്പെടുന്ന ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഇന്ന് കാണാനില്ല. കെ.പി.എ.സി ലളിതയും, ഇന്നസെൻ്റും അഭിനയിച്ച ” ലഹരിമുക്തകേരള “വും, കേരളത്തിലെ വിദ്യാർത്ഥി യുവജനങ്ങൾക്ക് വേണ്ടി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ” നവകേരള മുന്നേറ്റ “മെന്ന ക്യാമ്പയിനും ഇന്ന് മൺമറഞ്ഞിരിക്കുന്നു.

നേതാക്കളിൽ പലരും ലഹരി കേസുകളിൽ പിടിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്. ക്യാമ്പസുകൾ എംഡിഎംഎ പോലെയുള്ള ലഹരി കേന്ദ്രങ്ങളായിമാറി. ഇതൊന്നും പോരാഞ്ഞാണ് കേരളത്തിലെ ഏറ്റവും വലിയ ഭഷ്യവിതരണ ശൃംഖലയായ “സപ്ലൈകോ “വഴി മദ്യ വിതരണം നടത്തുവാൻ സർക്കാർ ആലോചിക്കുന്നത്.

കേരളത്തെ വെറും “പബ്ബു”കളാക്കുവാനുള്ള നീക്കം സാംസ്ക്കാരിക കേരളം മുളയിലെ നുള്ളണം. ഇപ്പോൾതന്നെ സ്ത്രീകൾക്കും, പെൺകുട്ടികൾക്കും പകലുപോലും തനിച്ച് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമുള്ള നമ്മുടെനാട്ടിൽ ഇനിയുമിനിയും മദ്യവിതരണ കേന്ദ്രങ്ങൾ തുടങ്ങുവാനുള്ള സംസ്ഥാന സർക്കാർ നീക്കം അപലപനീയമാണ്.

ഒരു തലമുറയെ ആകമാനം മദ്യാസക്തിയുള്ളവരാക്കിമാറ്റി അവരുടെ പണവും സ്വത്തും കൊള്ളയടിക്കുവാനുള്ള പിണറായി വിജയന്റെ നീക്കത്തിനെതിരെ പ്രതികരിക്കുവാൻ സ്ത്രീജനങ്ങൾ തയ്യാറാവണം.

ഈ വിഷയത്തിൽ മദ്യവർജ്ജനസമിതിയുടെ പിന്തുണയോടെ എക്കാലവും അധികാരത്തിലെത്തിയ കെ.എം.മാണിയുടെ പിൻതലമുറക്കാരൻ ജോസ് കെ മാണിയുടെ നിലപാടെന്താണ്.

ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് “നവകേരളാ സദസ്സി”ലൂടെ പൊടിപൊടിക്കുന്നത് കോടികളാണ്.ഈ വിഷയങ്ങളിലുള്ള കേരളാ കോൺഗ്രസ്സിന്റെ മൗനം, ജോസ് കെ മാണിയുടെ രാഷ്‌ട്രീയ അടിമത്വത്തിന്റെ സൂചനയാണ്.

മദ്യത്തിലൂടെ കോടികൾ കൊയ്യാമെന്ന പിണറായി വിജയന്റെ കണ്ടെത്തലാണ് നവകേരളായാത്രയിലൂടെ കേരളാമന്ത്രിസഭയ്‌ക്ക് ലഭിച്ച സന്ദേശം.

എൻ. ഹരി
ബിജെപി മധ്യമേഖലാ പ്രസിഡണ്ട്

Tags: liquor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.