കൊച്ചി: നടി അന്‍സിബക്കെതിരെ അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അന്‍സിബ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അന്‍സിബയുടെ ശ്രമമെന്നും വ്യക്തിപരമായ പ്രതികാരത്തിനായാണ് തന്റെ പരാതിയില്‍ കക്ഷിചേരല്‍ ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. കക്ഷിചേരാന്‍ അന്‍സിബക്ക് നിയമപരമായ അവകാശമില്ല.
അമ്മ പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് ശ്വേത മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചത്.
പ്രസിഡന്റായി തുടരുന്നതില്‍ തടസമാകുന്നതില്‍ നിന്ന് രമേശ് പിഷാരടിയെ തടയണമെന്നും അഡ്‌ഹോക്ക് കമ്മിറ്റി നിയമവിരുദ്മമാണെന്ന് പ്രഖ്യാപിക്കണമെന്നുമാണ് ശ്വേതയുടെ ആവശ്യം. എന്നാല്‍ അഡ്‌ഹോക്ക് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിഞ്ഞുവെന്നാണ് പിഷാരടി വ്യക്തമാക്കിയത്.
















