Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ 30 ശതമാനം ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശം; ‘ജീവനക്കാരില്‍നിന്ന് കടമെടുക്കുന്ന പദ്ധതി’യെന്ന ‘അടവുനയ’വുമായി പിണറായി സര്‍ക്കാര്‍

അന്ന് അച്യുതമേനോനെതിരേ സമരം

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Dec 8, 2023, 02:01 am IST
inKerala

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 30 ശതമാനം പിടിച്ചുവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍വീസ് സംഘടനാ നേതാക്കള്‍ സമ്മതം മൂളിയാല്‍ ഡിസംബറിലെ ശമ്പള വിതരണം മുതല്‍ ഇത് നടപ്പാക്കും.

നവകേരള സദസ് തിരുവനന്തപുരത്തെത്തുന്ന മുറയ്‌ക്ക് ഇക്കാര്യത്തില്‍ സംഘടനകളുമായി ഔദ്യോഗിക ചര്‍ച്ച നടത്തും. ‘ജീവനക്കാരില്‍ നിന്ന് കടമെടുക്കുന്ന പദ്ധതി’യെന്ന പുതിയ ‘അടവുനയ’മായാണ് പിണറായി സര്‍ക്കാര്‍ ഇത് അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് അറിയുന്നത്. എത്ര മാസത്തേക്കെന്നോ എത്ര കാലത്തേക്കെന്നോ ഉറപ്പു പറയുന്നില്ല. സര്‍ക്കാര്‍ പക്ഷത്തുള്ള സര്‍വീസ് സംഘടനകള്‍ സ്വീകരിച്ചേ മതിയാകൂയെന്നാണ് ഭരണകക്ഷികളുടെ നിലപാട്.

ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാക്കളുമായി ഇക്കാര്യത്തില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. അവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ സര്‍വീസ് സംഘടനകളുണ്ടാക്കിയും വളര്‍ത്തിയും വശമുണ്ടെങ്കില്‍ നിലയ്‌ക്കു നിര്‍ത്താനുമറിയാമെന്ന നിലപാടാണ് ഇടതുപാര്‍ട്ടി നേതാക്കള്‍ അവരെ അറിയിച്ചത്.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം പരമാവധിയിലെത്തി. പെന്‍ഷന്‍ മാത്രമല്ല, ശമ്പളവും ഏറെ വൈകാതെ മുടങ്ങുന്നതിലേക്കാണ് പോക്കെന്ന് സാമ്പത്തിക വിദഗ്ധരും ‘ജന്മഭൂമി’യടക്കം പല മാധ്യമങ്ങളും മുന്നറിയിപ്പു നല്കിയതാണ്.

കടമെടുത്ത് ധൂര്‍ത്തടിക്കാന്‍ ഇനി ഒരുവഴിയുമില്ലാതിരിക്കേയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ ശമ്പള-പെന്‍ഷന്‍ ചെലവ് 2024 സാമ്പത്തിക വര്‍ഷം 68,282 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. ഇത് ആകെ ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനമാണ്.

തെരഞ്ഞെടുപ്പു രാഷ്‌ട്രീയം മുന്‍നിര്‍ത്തി, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചതിന്റെ ആദ്യഗഡു പിഎഫില്‍ ലയിപ്പിക്കുമെന്നായിരുന്നു ഉത്തരവ്. മാസങ്ങളായി അത് മരവിപ്പിച്ചിരിക്കുകയാണ്. ഡിഎ കുടിശ്ശിക മാത്രം 22 ശതമാനം വരും. ഇതെല്ലാറ്റിനും പുറമേയാണ് 30 ശതമാനം ശമ്പളം പിടിക്കാനുള്ള നിര്‍ദേശം. 2018ല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി വാങ്ങാന്‍ തീരുമാനിച്ച സാലറി ചലഞ്ചിനെക്കാള്‍ ആപത്കരമാണ് 30 ശതമാനം പദ്ധതി.

അന്ന് അച്യുതമേനോനെതിരേ സമരം

കോണ്‍ഗ്രസ് സഹായത്തോടെ 1970ല്‍ സിപിഐ നേതാവ് സി. അച്യുതമേനോന്‍ അധികാരത്തിലെത്തിയപ്പോള്‍ മൂന്നാം ശമ്പളക്കമ്മിഷന്‍ അവതരിപ്പിച്ചു. അതില്‍ ക്ഷാമ ബത്ത (ഡിഎ) പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ സിപിഎം നയിക്കുന്ന യൂണിയന്‍ നടത്തിയ 53 ദിവസം നീണ്ട സമരം തൊഴിലിനു കൂലി നല്കുന്നില്ലെന്ന് ആക്ഷേപിച്ചായിരുന്നു. അങ്ങനെയാണ് ചെയ്യാത്ത തൊഴിലിന് കൂലിയില്ല എന്നു പ്രഖ്യാപിച്ച് സംസ്ഥാനത്ത് ‘ഡയസ് നോണ്‍’ നിയമം വന്നത്. അതേ സിപിഎം പോഷക സംഘടനകളാണ് ഡിഎ തടഞ്ഞുവച്ചിട്ട് പ്രതികരിക്കാത്തതും ശമ്പളം പിടിക്കാനുള്ള നിര്‍ദേശത്തിനു മുന്നില്‍ ശങ്കിച്ചു നില്‍ക്കുന്നതും.

Tags: SalaryPinarayi Governmentstate employeesEmployee Borrowing Scheme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.