ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെൺ മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം.. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ആണ് ധനം.. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം.
യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ എന്നുമാണ് അദ്ദേഹം.പ്രതികരിച്ചത്. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആണ് സുരേഷ്ഗോപി പ്രതികരണം നടത്തിയത്.
https://www.facebook.com/ActorSureshGopi/posts/pfbid0FsNWvSkzrJx78cZGUpZ2RUiL6ivYoC7Aeb7eF4ctSHygy8AJ2VJc2iuAR6yatqY8l
















