Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ പ്രതാപന്‍ ചാരനീക്കം തുടങ്ങി; സിപിഎം പ്രീണനത്തിലൂടെ ഇടത് വോട്ട് പെട്ടിയിലാക്കല്‍ ആദ്യ അജണ്ട

സുരേഷ് ഗോപി എന്ന എന്നെത്തേക്കാളും കരുത്തനായ നേതാവിനെ മറികടക്കാന്‍ എളുപ്പമല്ലെന്നറിയുന്ന കോണ്‍ഗ്രസ് എംപി ടി.എന്‍.പ്രതാപന്‍ സിപിഎം പ്രീണനത്തിലൂടെ ഇടത് വോട്ടുകള്‍ ലക്ഷ്യം വെച്ച് കുത്സിത നീക്കത്തിനൊരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 05:58 pm IST
inKerala

തിരുവനന്തപുരം: സുരേഷ് ഗോപി എന്ന കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് താന്‍ ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരിക എന്ന തിരിച്ചറിവോടെ ടി.എന്‍. പ്രതാപന്‍ പണി തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി സിപിഎമ്മിനെ പ്രീണിപ്പിച്ച് ഇടത് വോട്ടുകള്‍ കൂടി തന്റെ പെട്ടിയിലാക്കാനാണ് ടി.എന്‍.പ്രതാപന്റെ നീക്കം.

കരുവന്നൂര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ പരസ്യമായി പദയാത്ര നടത്തുകയും രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ബാങ്കില്‍ പണം നിക്ഷേപിച്ച് വെട്ടിലായവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തത് സുരേഷ് ഗോപി എല്ലാ സിപിഎം വിലക്കുകളും ലംഘിക്കുകയായിരുന്നു. ഇതോടെ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയെ തോല്‍പിക്കണം എന്നതാണ് സിപിഎം തൃശൂര്‍ ജില്ലാക്കമ്മിറ്റിയുടെ അജണ്ട. തൃശൂര്‍ പാര്‍ലമെന്‍റ് സ്ഥാനാര്‍ത്ഥി സാധാരണ സിപിഐയ്‌ക്കാണ് നല്‍കാറ്. അതിനാല്‍ ഈ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ജയിക്കണം എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നമല്ല.

അവര്‍ക്ക് ഒരൊറ്റ അജണ്ടയേയുള്ളൂ. അത് സുരേഷ് ഗോപിയെ തോല്‍പിക്കുക എന്നതാണ്. തനിക്കാക്കി വെടക്കാക്കുക എന്ന പിണറായി ശൈലി സുരേഷ് ഗോപിയ്‌ക്കെതിരെ പ്രയോഗിച്ചതിന്റെ ഭാഗമായിരുന്നു സുരേഷ് ഗോപിക്കെതിരായ സ്ത്രീപീഡനക്കേസ്. ഇത് പാളിപ്പോയി. കോഴിക്കോട് മീഡിയ വണ്‍ വനിതാ ജേണലിസ്റ്റിന് സുരേഷ് ഗോപിയോടുള്ള മുന്‍പരിചയവും വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ചുകൊണ്ടുള്ള അവരുടെ ബോഡി ലാംഗ്വേജും പൊടുന്നനെയുള്ള സുരേഷ് ഗോപിയ്‌ക്കെതിരായ സ്ത്രീപീഡനആരോപണം അംഗീകരിക്കാന്‍ പൊലീസിനും ബുദ്ധിമുട്ടായി. മനോരമ ടിവിയിലെ ഷാനി പ്രഭാകറിനെ അടക്കം കൂട്ടുപിടിച്ച് സുരേഷ് ഗോപിയുടെ സ്ത്രീപിഡനം സന്ധ്യാവാര്‍ത്ത ചര്‍ച്ചയാക്കി താരത്തെ എന്നെന്നേയ്‌ക്കുമായി കെട്ടുകെട്ടിക്കാമെന്ന മാധ്യമപ്രവര്‍ത്തകരെ കൂട്ടുപിടിച്ചുള്ള പിണറായിസം പാളി. ഇനി സുരേഷ് ഗോപിയ്‌ക്കെതിരായ പിണറായീകോപം അടങ്ങണമെങ്കില്‍ താരത്തിനെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തണം.

സിപിഎമ്മിന്റെ ഈ ഉന്നം ടി.എന്‍. പ്രതാപന് നല്ലതുപോലെ അറിയാം. നിയമസഭാ മണ്ഡലത്തിലേക്കും ലോക് സഭാ മണ്ഡലത്തിലേക്കും എത്രയോ തവണ മത്സരിച്ചിട്ടുള്ള ടി.എന്‍.പ്രതാപന്‍ ഇതുവരെയും തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല. വിജയിക്കാന്‍ വേണ്ട ചേരുവകള്‍ എന്താണെന്ന് കൃത്യമായി പ്രതാപന് അറിയാം. അതാണ് കേരളത്തിന് കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന സിപിഎം പരാതി അംഗീകരിക്കുകയും അത് അടിയന്തരമപ്രമേയമായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് ടി.എന്‍. പ്തതാപന്‍ പരസ്യപ്രസ്താവന നടത്തിയതും.

എന്തായാലും പ്രതാപന്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ആദ്യപ്രീതി പ്രതാപന്‍ നേടിക്കഴിഞ്ഞു. കേന്ദ്രത്തിനെതിരായ തങ്ങളുടെ പരാതി പ്രതാപന്‍ വരെ സമ്മതിച്ചു എന്നാണ് പിണറായിയും കൂട്ടരും പറഞ്ഞത്. ഇനി തന്റെ രഹസ്യ അജണ്ടയിലേക്ക് സിപിഎമ്മിനെ എത്തിക്കാന്‍ പ്രതാപന് അല്‍പദൂരം കൂടിയേ ഉള്ളൂ. സിപിഎം ക്യാമ്പില്‍ നിന്നും ഏതാനും വോട്ടുകള്‍ തനിക്ക് മറിച്ചുകിട്ടുക. അങ്ങിനെ കിട്ടിയാല്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സുരേഷ് ഗോപിയെ തോല്‍പിക്കുക എന്ന ലക്ഷ്യം സാധിച്ചുകിട്ടും. പ്രതാപന് ജയിച്ചു കയറുകയും ചെയ്യാം. അങ്ങിനെ പ്രതാപനും സിപിഎമ്മിനും ഇത് വിന്‍-വിന്‍ കളിയായി മാറും.

2019ല്‍ ടി.എന്‍. പ്രതാപന് 4,15,089 വോട്ടുകളാണ് കിട്ടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ രാജാജി മാത്യുവിന് 3,21,456 വോട്ടുകള്‍ കിട്ടി. മൂന്നാം സ്ഥാനക്കാരനായിരുന്നു അന്ന് സുരേഷ് ഗോപി. കിട്ടിയത് 2,93,822 വോട്ടുകള്‍ മാത്രം. പക്ഷെ 2024ലേക്കെത്തുമ്പോള്‍ സാഹചര്യങ്ങള്‍ ഒട്ടേറെ മാറിയിട്ടുണ്ട്. ടി.എന്‍. പ്രതാപന് പഴയതുപോലെ ജനപ്രീതിയൊന്നുമില്ല. മണ്ഡലത്തിലെ കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗം എതിരുമാണ്. ഇനി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കാര്യമെടുത്താല്‍ പരിതാപകരമായ അവസ്ഥയിലുമാണ്. അതേ സമയം സുരേഷ് ഗോപിയ്‌ക്കാകട്ടെ ജനപ്രീതി കുത്തനെ കൂടി. കരുവന്നൂര്‍ വിഷയം ഏറ്റെടുത്ത് പദയാത്ര നടത്തിയതോടെ ഇടത് പക്ഷത്തിലെ സാധാരണസ്ത്രീകള്‍ക്ക് വൈകാരികമായി താരത്തിനോട് അടുപ്പം കൂടി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി എന്നെത്തേക്കാളും സുശക്തവുമാണ്. അതുകൊണ്ട് തന്നെ സാധാരണ വഴികളിലൂടെ വോട്ട് ഒപ്പിച്ച് ജയം നേടുക പ്രതാപന് ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് എംപി സിപിഎം വോട്ട് മറിച്ച് ലക്ഷ്യം നേടുക എന്ന കുത്സിത നീക്കത്തിനൊരുങ്ങുന്നത് .

ഇനി ഒരുകാര്യം കൂടിയേ അറിയേണ്ടതായുള്ളൂ. ഈ നീക്കം പ്രതാപന്റെ സ്വാഭാവിക ബുദ്ധിയില്‍ ഉരുത്തിരിഞ്ഞതോ അതോ സിപിഎമ്മിന്റെ തന്ത്രജ്ഞനായ മുഖ്യമന്ത്രിയുടെ തലയില്‍ വിരിഞ്ഞതോ? ടി.എന്‍. പ്രതാപന്റെ സിപിഎം പ്രീണനനീക്കം പിണറായിയുടെ അറിവോടെയാണോ?

Tags: Pinarayi VijayansureshgopiKaruvannur Banksuresh gopi2024 Lok sabha electionsThrissur Parliament seatT N Prathapan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.