Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാനൂരില്‍ ചത്ത പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; സംഭവം കിണറ്റില്‍ വീണ പുലിയെ മയക്കുവെടിവച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍

കൂട്ടിലേക്ക് മാറ്റി അല്‍പ സമയത്തിനകം മരിച്ചെന്നാണ് വനം വകുപ്പ് നല്കുന്ന വിശദീകരണം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വയനാട്ടില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 11:11 am IST
inKerala, Kannur

പാനൂര്‍ (കണ്ണൂര്‍): വനം വകുപ്പ് മയക്ക് വെടിവച്ച് പിടികൂടിയ പുലി ചത്തു. പെരിങ്ങത്തൂര്‍ സൗത്ത് അണിയാരം കനകമലയുടെ താഴ്വാരത്തെ വീട്ടു കിണറ്റില്‍ വീണ പുലിയെയാണ് മയക്ക് വെടിവച്ച് പിടിച്ച് വയനാട്ടിലേക്ക് കൊണ്ടുപോയത്.

കൂട്ടിലേക്ക് മാറ്റി അല്‍പ സമയത്തിനകം മരിച്ചെന്നാണ് വനം വകുപ്പ് നല്കുന്ന വിശദീകരണം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വയനാട്ടില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കക്കുഴി പറമ്പത്ത് കിഴക്കേ മലാല്‍ സുനീഷിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടുവളപ്പിലെ കിണറ്റിലാണ് ചൊവ്വാഴ്ച രാത്രി പുലിവീണത്. ഇന്നലെ കാലത്ത് 7.30 ന് സുനീഷിന്റെ ബന്ധു ശാന്ത വസ്ത്രം അലക്കുമ്പോള്‍ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടിരുന്നു. കിണര്‍ പരിസരത്ത് എത്തിയ കുഞ്ഞിരാമനാണ് പുലിയെ ആദ്യം കണ്ടത്. വിവരം സുനീഷ് പോലീസില്‍ വിവരമറിയിച്ചു.

പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി വല ഉപയോഗിച്ച് കിണര്‍ മറച്ചു. കിണറിന് മുകളില്‍ ഇരുമ്പ് വല സ്ഥാപിച്ചശേഷം വെള്ളം വറ്റിച്ചു. തുടര്‍ന്ന് കിണറ്റില്‍ ഇറക്കിയ പലകമേല്‍ പുലി കയറി നില്‍ക്കുകയായിരുന്നു. വയനാട്ടില്‍ നിന്ന് വന്ന വെറ്റിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ദാസ് ആണ് വൈകുന്നേരം 5.40 ന് മയക്കുവെടിവച്ചത്.

ആദ്യം വെടിവയ്‌ക്കുകയും തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവെക്കുകയും ചെയ്തു. മയക്കത്തിലായ പുലിയെ കൂട്ടിലാക്കി പ്രത്യേക വാഹനത്തില്‍ കയറ്റി വയനാട്ടിലേക്ക് കൊണ്ടുപോയി. ഡിഎഫ്ഒ പി. കാര്‍ത്തിക്, ഫോറസ്റ്റ് ആര്‍ഒ: ജയശങ്കര്‍, അഖില്‍ നാരായണന്‍, സുധീര്‍ നിരോത്ത്, ഫ്ളൈയിങ് സ്‌ക്വാഡ്, ആര്‍ആര്‍ടി അംഗങ്ങള്‍ ഇതിനായി പ്രവര്‍ത്തിച്ചു. കനകമല പ്രദേശത്ത് പുലിയെ ആദ്യമായാണ് കാണുന്നത്.

Tags: kannurleopardPanoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.