Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരിമണ്ണില്‍നിന്ന് പറിച്ചെടുത്ത സൂര്യകാന്തിപ്പൂക്കള്‍

ഡോ. റഷീദ് പാനൂര്‍ by ഡോ. റഷീദ് പാനൂര്‍
Nov 26, 2023, 09:28 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

മലയാള നോവല്‍-ചെറുകഥാ സാഹിത്യത്തില്‍നിറഞ്ഞുനിന്ന പി. വത്സലയ്‌ക്ക് പകരക്കാരില്ല. അറുപതുകള്‍ക്ക് ശേഷം ഒ.വി.വിജയനും ആനന്ദും എം. മുകുന്ദനും സേതുവും കാക്കനാടനും പുനത്തിലും രംഗം കയ്യടക്കിയ ആധുനികതയുടെ കാലത്ത് വത്സല സാമൂഹ്യ പ്രതിബദ്ധതയുടെ വക്താവായി നിലവാരമുള്ള രചനകള്‍ക്ക് രൂപംനല്‍കി. കമ്യൂണിസ്റ്റുകള്‍ മുന്നോട്ട് വച്ച മുദ്രാവാക്യ സമാനമായ സാഹിത്യം പി. വത്സല തള്ളിക്കളഞ്ഞു. അസ്തിത്വദുഃഖവും അന്യതാബോധവും തളംകെട്ടി നില്‍ക്കുന്ന സാര്‍ത്രിയന്‍ രീതിയും പിന്തുടര്‍ന്നില്ല.

കേശവദേവും ചെറുകാടും എസ്‌കെയും മറ്റും എഴുതിയ കഥകളില്‍ പലതും സാമൂഹ്യാംശത്തിന് പ്രാധാന്യം നല്‍കി. പക്ഷേ കലയുടെ സൗന്ദര്യം ഇല്ലാതെപോയി. എംടിയും, ടി. പത്മനാഭനും മാധവിക്കുട്ടിയും പി.വത്സലയും കഥകളെ സാമൂഹ്യ പരിവര്‍ത്തനത്തിന് വേണ്ടി മാത്രം ലക്ഷ്യമാക്കാതെ മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി അവിടെ ഉയര്‍ന്നുവരുന്ന ലോലഭാവങ്ങളാണ് പകര്‍ത്തിയത്. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളില്‍ നെല്ലും നിഴലുറങ്ങുന്ന വഴികളും കൂമന്‍കൊല്ലിയും വരാതിരിക്കില്ല.

എല്ലാം വീക്ഷിക്കുന്ന ഒരാളുടെ നിലപാടില്‍ ചുറ്റും നടമാടുന്ന അനീതിയെ ചൊല്ലിയുള്ള രോഷം ഈ എഴുത്തുകാരി കഥകളിലൂടെയും നോവലുകളിലൂടെയും പ്രകടിപ്പിച്ചു. കൊക്കിലൊതുങ്ങാത്ത കാര്യങ്ങളൊന്നും ഏറ്റെടുത്തില്ല. മിത്തുകളില്‍ സ്ഫുരിക്കുന്ന ‘നെല്ല്’ ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക ഭൂമിക നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നു. ഇവിടെ ഒരു ജനതയുടെ ജീവിതം ഖസാക്കിന്റെ ഇതിഹാസം പോലെ എങ്ങനെ കെട്ടുകഥകളിലും ലെജെന്‍ഡുകളിലും തളിരിടുന്നു എന്നതിന്റെ മനോഹരമായ തൂലികാ ചിത്രങ്ങള്‍ കാണാന്‍ കഴിയും.

പിന്നാക്കാവസ്ഥയില്‍ കഴിയുന്ന പ്രദേശങ്ങളിലെ സാഹിത്യത്തില്‍ പൊതുവായി വേരോടി നില്‍ക്കുന്ന പ്രാചീനമായ ഒരു ഉത്കണ്ഠ പി. വത്സലയുടെ കൃതികളിലുണ്ട്. മണ്ണുമായി ബന്ധപ്പെട്ട് കിടക്കുന്ന അടിസ്ഥാന ചിന്തകളെല്ലാം കമ്യൂണിസവുമായി ബന്ധപ്പെട്ടതാണെന്ന ധാരണ പി. വത്സലയ്‌ക്ക് ഇല്ലായിരുന്നു. ജീവന്റെ ഉറവിടങ്ങളിലേക്ക് മാടിവിളിക്കുന്ന പ്രപഞ്ചത്തിന്റെ ആദിതാളം ത്രസിച്ച് നില്‍ക്കുന്ന ധന്യവും നിഷ്‌കളങ്കവുമായ ഒരു അനുഭവമായിട്ടാണ് ‘കൂമന്‍കൊല്ലി’ പോലുള്ള വത്സലയുടെ കലാസൃഷ്ടികള്‍ നിലയുറപ്പിച്ചത്. കരിമണ്ണില്‍നിന്ന് പറിച്ചെടുത്ത തുടുതുടുത്ത ഒരു അലങ്കാരം പി. വത്സലയുടെ കഥകളിലുണ്ട്. ആലില, ചെറുതോണി തുടങ്ങിയവ വര്‍ണഗന്ധങ്ങളെ ഉള്ളിലൊതുക്കുന്ന മികച്ച കഥകളാണ്.

Tags: p valsalaMalayalam LiteratureO V Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ലഹരിയുടെ കുഞ്ഞ്

Literature

കവിത: മേളം

Literature

ഉമയമ്മറാണിയുടെ നോവല്‍ സഞ്ചാരം

Main Article

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

Varadyam

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

പുതിയ വാര്‍ത്തകള്‍

ഇസ്രയേലിനെ ഭയക്കണം : ഇസ്രയേലിനെതിരെ ഞങ്ങളുടെ ആണവശക്തി നൽകില്ല : ഇറാന്റെ വാദം തള്ളി പാകിസ്ഥാൻ

പോലീസ് മേധാവി പട്ടിക; എം.ആർ. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കാൻ കേന്ദ്ര നിർദേശം

കാവ്യ മാരനുമായി പ്രണയത്തിലോ?.പ്രതികരിച്ച് അനിരുദ്ധ്

വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

ലോക നേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം; ലോകവിദ്യാഭ്യാസ വേദിയില്‍ ഭാരതം ഉന്നതമായ ഇടം നേടും: എന്‍. ഇന്ദ്രസേന റെഡ്ഡി

പഹൽഗാം ഭീകരാക്രമണം നടത്തിയവരെ മുസ്ലീങ്ങളായി കണക്കാക്കാൻ പറ്റില്ല ; ഇന്ത്യൻ സായുധസേനയിൽ തനിക്ക് അഭിമാനം : ആമിർ ഖാൻ

‘പടിഞ്ഞാറൻ ഇറാൻ മുതൽ ടെഹ്‌റാൻ വരെയുള്ള ആകാശത്തിന്റെ നിയന്ത്രണം ഞങ്ങൾക്കാണ് ‘ ; ഇറാനെ വലിഞ്ഞ് മുറുക്കി ഇസ്രായേൽ

സോണിയ ഗാന്ധിയുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെ ? സർ ഗംഗാ റാം ആശുപത്രി പുതിയ ഹെൽത്ത് ബുള്ളറ്റിൻ പുറത്തിറക്കി

സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മൂന്നു വർഷങ്ങൾ കൊണ്ട് കണക്കെടുപ്പ് പൂർത്തിയാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies