Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘നൈക്ക് അപ്പാച്ചേ’ യില്‍ നിന്ന് ഗഗന്‍യാനിലേക്ക്; ഐഎസ്ആര്‍ഒ കുതിപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 03:38 pm IST
inKerala, News, India

ഗോപന്‍ ചുള്ളാളം
തിരുവനന്തപുരം: ഇസ്രോയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ 10.25ന് ആര്‍എച്ച് 200 സൗണ്ടിങ് റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നപ്പോള്‍ ചരിത്രം 60 വര്‍ഷം പിന്നിലേക്ക്. 1963 നവം. 21 നാണ് ഭാരതത്തിന്റെ ആദ്യ റോക്കറ്റ് ഇവിടെ നിന്ന് കുതിച്ചുയര്‍ന്നത്. വൈകിട്ട് 6.25ന് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചത് അമേരിക്കന്‍ നിര്‍മിത ‘നൈക്ക് അപ്പാച്ചേ’ റോക്കറ്റായിരുന്നു.

ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പേലോഡുകള്‍ സൈക്കിളിനു പിന്നില്‍ വച്ചുകെട്ടിയും അമേരിക്കയില്‍ നിന്നുള്ള റോക്കറ്റുകള്‍ ജീപ്പിലുമായി അന്ന് തുമ്പയിലെത്തിച്ചു. അമേരിക്കയിലെയും യുഎസ്എസ്ആറിലെയും ഫ്രാന്‍സിലെയും ശാസ്ത്രജ്ഞരുടെ സഹായത്തോടെയായിരുന്നു വിക്ഷേപണം. 7 മീറ്റര്‍ ഉയരവും 715 കിലോഗ്രാം ഭാരവുമായിരുന്നു റോക്കറ്റിന്. അന്തരീക്ഷ പഠനത്തിനായിരുന്നുസൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ചത്.

റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യമായ സ്ഥലം തേടിയിറങ്ങിയ ഹോമി ജെ ഭാഭയും വിക്രം സാരാഭായിയും എത്തിച്ചേര്‍ന്നത് കാന്തിക ഭൂമധ്യരേഖയോട് ചേര്‍ന്നുകിടക്കുന്ന കടലോരത്തായിരുന്നു. ഈ സ്ഥലം കത്തോലിക്ക പള്ളിയും മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലവുമായിരുന്നു. വിവരങ്ങള്‍ ബിഷപ്പിനെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു. ജനങ്ങള്‍ സ്വമനസാലെ തങ്ങളുടെ ആരാധനാലയം റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാന്‍ വിട്ടുനല്കി. തുമ്പ ഗ്രാമം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് ബഹിരാകാശ കേന്ദ്രം പണിതു. പിന്നീട് ഇത് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ആയി മാറി.

1980 ജൂലൈ 18ന് എസ്എല്‍വി – ത്രീ ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് രാജ്യം ചരിത്രം രചിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യരാജ്യമായി ഭാരതം വളര്‍ന്നത്. 2024 ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയില്‍ ഗഗന്‍യാന്‍ പദ്ധതിയും പുരോഗമിക്കുന്നു.

ബഹിരാകാശ രംഗത്ത് കേന്ദ്രത്തിന്റെ പരിഷ്‌കാരം വലിയ നേട്ടങ്ങള്‍ക്ക് കാരണമായെന്ന് കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്രസിങ്് പറഞ്ഞു. തിരുവനന്തപുരത്ത് ഇസ്രോയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ 60 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രോ ആഗോളതലത്തില്‍ നല്കിയിട്ടുള്ള സംഭാവനകളെ തന്റെ ഔദ്യോഗിക വിദേശ യാത്രകള്‍ക്കിടയില്‍ വിദേശീയരായ ശാസ്ത്രജ്ഞരും നേതാക്കളും പ്രകീര്‍ത്തിക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ് അധ്യക്ഷനായി. ഗഗന്‍യാന്റെ ഭാഗമായ റോക്കറ്റിന്റെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും വരുന്ന ജനുവരിയില്‍ ഇതിന്റെ വിക്ഷേപണം പ്രതീക്ഷിക്കാമെന്നും എസ്. സോമനാഥ് പറഞ്ഞു. വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, ഐഐഎസ്ടി ചാന്‍സലര്‍ ഡോ. ബി.എല്‍. സുരേഷ്, മുന്‍ എസ്പിഎല്‍ ഡയറക്ടര്‍ പ്രൊഫ.ആര്‍. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ അറുപതു വര്‍ഷത്തെ വിഎസ്എസ്‌സിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

Tags: gaganyaan missionISRO Chairman SomanathGaganyaan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

India

ഗഗന്‍യാന്‍, ഡീപ് ഓഷ്യന്‍ മിഷന്‍; 2027ല്‍ ഭാരതം ചരിത്രപരമായ ഇരട്ട നേട്ടം കുറിക്കും: കേന്ദ്രമന്ത്രി

ദേശീയ ബഹിരാകാശ ദിനത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശാസ്ത്ര സങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍, ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരായ അംഗദ് പ്രതാപ്, പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ശുഭാംശു ശുക്ല, അജിത് കൃഷ്ണന്‍ എന്നിവര്‍ ഒപ്പം
India

ബഹിരാകാശത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ: ചന്ദ്രോപരിതലത്തില്‍ നിന്ന് വികസിതഭാരതം പ്രഖ്യാപിക്കും, 15 വര്‍ഷത്തെ രൂപരേഖ പുറത്തിറക്കി

India

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്‌ക്ക് മറ്റൊരുനേട്ടം; ഇന്റര്‍ഗ്രേറ്റഡ് എയര്‍ഡോപ്പ് നിര്‍ണായക പരീക്ഷണം വിജയകരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.