Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ വന്ദേഭാരത് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വെ; പൊളിഞ്ഞത് ആരിഫ് എംപിയുടെ കള്ളക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 10:01 pm IST
inKerala

കോട്ടയം: തിരുവനന്തപുരം ആലപ്പുഴ കാസര്‍കോട്, കാസര്‍കോട് ആലപ്പുഴ തിരുവനന്തപുരം വന്ദേഭാരത് സര്‍വീസുകള്‍ രണ്ട് പാസഞ്ചര്‍ സര്‍വീസുകളെ ബാധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റെയില്‍വേ. വന്ദേഭാരതിനു വേണ്ടി ഇവയുടെ സമയം പുനഃക്രമീകരിച്ചതോടെ യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ ലാഭിക്കാന്‍ സാധിച്ചുവെന്നു മാത്രമല്ല, സമയക്രമം കൂടുതലായി പാലിക്കാനും കഴിഞ്ഞു, റെയില്‍വേ അറിയിച്ചു.

രണ്ട് പാസഞ്ചറുകളുടെയും സമയം പഴയതു പോലെയാക്കണമെന്നുണ്ടെങ്കില്‍ ആലപ്പുഴ വഴിയുള്ള രണ്ട് വന്ദേഭാരത് സര്‍വീസുകളും കൂടി, ഇരട്ടലൈനുകളുള്ള കോട്ടയം വഴിയാക്കാന്‍ സന്നദ്ധമാണെന്നും ഇക്കാര്യം ജനപ്രതിനിധികള്‍ പരിഗണിക്കണമെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.

വന്ദേഭാരതിന്റെ സമയം പരിഗണിച്ച് എറണാകുളം കായംകുളം (06451) പാസഞ്ചര്‍, ആലപ്പുഴ എറണാകുളം പാസഞ്ചര്‍ (06452) എന്നിവയുടെ സമയം മാറ്റിയിരുന്നു. വന്ദേഭാരതിന് മുന്‍പ് എറണാകുളം കായംകുളം (06451) പാസഞ്ചര്‍ വൈകിട്ട് ആറു മണിക്ക് പുറപ്പെട്ട്, 9.05 ന് എത്തിയിരുന്നു. വന്ദേഭാരത് വന്ന ശേഷം ആറരയ്‌ക്ക് പുറപ്പെട്ട് 9.05 ന് എത്തിത്തുടങ്ങി. അങ്ങനെ അരമണിക്കൂര്‍ ലാഭിച്ചുവെന്നു മാത്രമല്ല, സമയക്ലിപ്തത ഏതാണ്ട് 95 ശതമാനം പാലിക്കാനും സാധിച്ചു. വന്ദേഭാരതിന് മുന്‍പ് ആലപ്പുഴ എറണാകുളം പാസഞ്ചര്‍ (06452) വൈകിട്ട് ആറു മണിക്ക് പുറപ്പെട്ട് 7.35 ന് എത്തിയിരുന്നു. വന്ദേഭാരത് വന്ന ശേഷം വൈകിട്ട് 6.20 നാണ് പുറപ്പെടുന്നത്. 7.50ന് എത്തും. അഞ്ചു മിനിറ്റ് ലാഭിക്കാനായി. സമയക്ലിപ്തത നേരത്തെ 86.66 ശതമാനമായിരുന്നത് 89.47 ശതമാനവുമായി.

രണ്ട് പാസഞ്ചറുകളുടെയും സമയം പഴയ പോലെയാക്കണമെങ്കില്‍, ഒരു മാര്‍ഗമാണുള്ളത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതുകള്‍ കൂടി ഇരട്ട ലൈനുള്ള കോട്ടയം വഴിയാക്കണം. ഇക്കാര്യം സൗകര്യപ്രദമോയെന്ന് ജനപ്രതിനിധികള്‍ പരിശോധിക്കണം, റെയില്‍വേ അഭ്യര്‍ഥിച്ചു. നിരുത്തരവാദപരമായ വ്യാജപ്രചാരണം മൂലമുണ്ടായ തെറ്റിദ്ധാരണയകറ്റാനാണ് പത്രക്കുറിപ്പെന്ന് റെയില്‍വേ അറിയിച്ചു.

പൊളിഞ്ഞത് ആരിഫിന്റെ കള്ളക്കളി

വന്ദേഭാരത് സര്‍വീസുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ആലപ്പുഴ എംപി എ. എം. ആരിഫിന്റെ നേതൃത്വത്തില്‍ ചിലര്‍ നടത്തിയ സമരമാണ് റെയില്‍വേയുടെ ഈ നിര്‍ദേശത്തിന് കാരണം. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വീസ് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ നിലപാടെടുത്തതും.

കൊല്ലത്തിനും എറണാകുളത്തിനും ഇടയിലോടുന്ന രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ വൈകുന്നുവെന്നും അതിനു കാരണം വന്ദേഭാരത് എക്‌സ്പ്രസ് ആണെന്നുമുള്ള വ്യാജപ്രചാരണം സോഷ്യല്‍ മീഡിയയിലും പുറത്തും മാസങ്ങളായി നടക്കുന്നുണ്ട്. വന്ദേഭാരത് വന്നശേഷം പാസഞ്ചര്‍തീവണ്ടികള്‍ പിടിച്ചിടുന്നെന്നും സമയക്രമം തെറ്റുന്നെന്നും ആരോപിച്ച് എ.എം. ആരിഫ് എംപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിച്ചു.

തുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് റിപ്പോര്‍ട്ട് തേടി. ജനങ്ങള്‍ക്ക്  എതിര്‍പ്പുണ്ടെങ്കില്‍ വന്ദേഭാരത് കോട്ടയം വഴിയാക്കാം എന്നാണ് റയില്‍വേയുടെ നിര്‍ദേശം.
കേരളത്തിലെ നാല് വന്ദേഭാരത് സര്‍വീസുകളും വന്‍ ലാഭത്തില്‍ യാത്ര തുടരുമ്പോഴാണ് ആരിഫിന്റെ ആരോപണം. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം കാസര്‍കോട് സര്‍വീസ് രാജ്യത്ത് തന്നെ ഏറ്റവും ലാഭമേറിയ സര്‍വീസാണ്. 200% ആണ് ബുക്കിങ് ഡിമാന്‍ഡ്. കോട്ടയം വഴിയുള്ള സര്‍വീസിന് 186% ആണ് ഡിമാന്‍ഡ്.

Tags: RailwayalappuzhakottayamAM Arif MPVandebharat Express
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

പുതിയ വാര്‍ത്തകള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.