Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ത്ഥാടകര്‍ക്ക് ദാഹമകറ്റാന്‍ പമ്പാ തീര്‍ത്ഥം; ആറ് ഇടങ്ങളില്‍ ചൂട് വെള്ളവും തണുത്ത വെള്ളവും വിതരണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 11:02 am IST
in Kerala
ഇന്നലെ രാവിലെ നെയ്യഭിഷേക ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്ന തീര്‍ത്ഥാടകര്‍

ഇന്നലെ രാവിലെ നെയ്യഭിഷേക ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്ന തീര്‍ത്ഥാടകര്‍

ശബരിമല: ശബരീശദര്‍ശനത്തിന് മലകയറി എത്തുന്ന തീര്‍ത്ഥാടകരുടെ ദാഹം അകറ്റാന്‍ പമ്പാ തീര്‍ത്ഥം പദ്ധതിയുമായി വാട്ടര്‍ അതോറിട്ടി. പമ്പാ തീര്‍ത്ഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ശബരിമലയില്‍ മുടക്കമില്ലാതെ യഥേഷ്ടം കുടിവെള്ളം എത്തിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചാണ് ശുദ്ധ ജലം എത്തിക്കുന്നത്.

പമ്പ കെഎസ്ആര്‍ടിസി മുതല്‍ സന്നിധാനം വരെ 103 കിയോസ്‌കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയുളള 270 ടാപ്പുകളിലൂടെ 24 മണിക്കൂറും മുടക്കമില്ലാതെ കുടിവെള്ളം ലഭിക്കും. തീര്‍ത്ഥാടക തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാട്ടര്‍ അതോറിട്ടിയുടെ പമ്പ, നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നീ അഞ്ച് ടാങ്കുകളില്‍ നിന്നാണ് വെള്ളം എത്തുന്നത്. പമ്പ ത്രിവേണിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ക്ലോറിനേഷന്‍ നടത്തി വിവിധ ടാങ്കുകളില്‍ വെള്ളം എത്തുന്നു.

ഈ വെള്ളം റിവേഴ്സ് ഓസ്മോസിസിലൂടെ ശുദ്ധീകരിച്ചാണ് കുടിവെള്ള ടാപ്പുകളില്‍ എത്തുക. പമ്പയില്‍ പുതുതായി സ്ഥാപിച്ച രണ്ട് ലക്ഷത്തിന്റെ സ്റ്റീല്‍ ടാങ്ക് ഉള്‍പ്പടെ 6.1 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയാണുള്ളത്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ രണ്ട് ലക്ഷം വീതവും ശരംകുത്തിയില്‍ ആറ് ലക്ഷം ലിറ്ററും സംഭരണ ശേഷിയുള്ള ടാങ്കുകളാണുള്ളത്. ആകെ 18.1 ലക്ഷം ലിറ്ററിന്റെ സംഭരണശേഷി. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ 40, 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകളിലും വെള്ളം എത്തിക്കുന്നു.

ടാങ്കുകളില്‍ വെള്ളം കുറയുന്നതിന് അനുസരിച്ച് പമ്പിങ് നടത്താന്‍ 24 മണിക്കൂറും ജീവനക്കാരുമുണ്ട്. ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ എത്തുന്ന വെള്ളം വിവിധ സ്ഥലങ്ങളിലായി സഥാപിച്ചിരിക്കുന്ന ഒമ്പത് റിവേഴ്‌സ് ഓസ്മോസിസ് പ്ലാന്റുകളില്‍ ശുദ്ധികരിച്ചാണ് കുടിവെള്ളമാക്കി മാറ്റുന്നത്. പമ്പ കെഎസ്ആര്‍ടിസിയില്‍ മണിക്കൂറില്‍ 2,000 ലിറ്റര്‍ ശുദ്ധികരിക്കാനുള്ള പ്ലാന്റാണുള്ളത്. ത്രിവേണി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 5,000 ലിറ്ററും നീലിമല ടോപ്പ്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ 2,000 ലിറ്ററും ശുദ്ധീകരിക്കാന്‍ കഴിയും. നീലിമല ബോട്ടത്തില്‍ 1,000 ലിറ്ററും അപ്പാച്ചിമേട്ടില്‍ 3,000 ലിറ്ററും ഓരോ മണിക്കൂറില്‍ കുടിവെള്ളമാക്കി മാറ്റും. ആകെ 29,000 ലിറ്റര്‍ ജലം ഒരുമണിക്കൂറില്‍ കുടിവെള്ളമാക്കി മാറ്റിയാണ് തീര്‍ഥാടകരുടെ ദാഹം അകറ്റുന്നത്.

103 കുടിവെള്ള കിയോസ്‌കുകള്‍ക്ക് പുറമെ ആറ് ഇടങ്ങളില്‍ ചൂട്, തണുപ്പ്, സാധാരണ വെള്ളം എന്നിവ നല്‍കുന്ന വാട്ടര്‍ ഡിസ്പെന്‍സറുകളുമുണ്ട്. പൊലീസ് കണ്‍ട്രോള്‍ റൂം, ആഞ്ജനേയ ഓഡിറ്റോറിയത്തിന് സമീപം, നീലിമല ബോട്ടം, അപ്പാച്ചിമേട്, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളിലാണ് വാട്ടര്‍ ഡിസ്പെന്‍സറുകള്‍. 1.3 കോടി ലിറ്റര്‍ വെള്ളം പ്രതിദിനം പമ്പ് ചെയ്യാനുള്ള സംവിധാനമാണ് ത്രിവേണിയിലുള്ളത്. പ്രെഷര്‍ ഫില്‍ട്ടര്‍ സംവിധാനം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. നിശ്ചിത ഇടവേളകളില്‍ ഫില്‍ട്ടര്‍ സംവിധാനത്തില്‍ അടിയുന്ന ചെളിയും നീക്കം ചെയ്യും.

Tags: Drinking WaterPamba theerdhamSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.