ശ്രീകാര്യം: കാര്‍ഷിക മേഖലയിലെ ജൈവ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കാര്‍ഷിക മേഖല പിന്നോട്ട് പോകുന്നത് ആപത്താണെന്നും നമാമി ഗംഗേ പ്രോഗ്രാം ഡയറക്ടര്‍ ജനറല്‍ ജി. അശോക് കുമാര്‍ ഐഎഎസ്.
ഭാരതീയ കിസാന്‍ സംഘിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കുള്ള ദ്വിദിന സംസ്ഥാന സെമിനാര്‍ ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കിസാന്‍ സംഘ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൃഷിയെയും കര്‍ഷകരെയും രക്ഷിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് അനില്‍ വൈദ്യമംഗലത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കനറാ ബാങ്ക് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എസ്. പ്രേംകുമാര്‍, സിടിസിആര്‍ഐ ഡയറക്ടര്‍. ഡോ.ജി. ബൈജു, കയര്‍ ബോര്‍ഡ് കലവൂര്‍ സോണല്‍ ഡയറക്ടര്‍ പി. രമേശ് നായിക്, എസ്. കല്യാണകൃഷ്ണന്, അഡ്വ. രതീഷ് ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ടുദിവസത്തെ സെമിനാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്റമ്പതിലേറെ കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. തെങ്ങ്, കൊക്കോ, കശുമാവ്, നെല്‍കൃഷി, ഉള്‍നാടന്‍ മത്സ്യകൃഷി മേഖലകളിലെ പ്രശ്നങ്ങളും സാധ്യതകളും, കാര്‍ഷിക മേഖലയില്‍ സിടിസിആര്‍ഐയുടെ സംഭാവനകള്‍, കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയുള്ള കാര്‍ഷിക വായ്പാ പദ്ധതികള്‍, നവീന കൃഷിരീതികളും ഡ്രോണ്‍ ഉപയോഗവും, കൃഷിയിടങ്ങളിലെ വന്യമൃഗഭീഷണി പരിഹാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: