Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ?കാൻസറാണെന്ന് പറഞ്ഞപ്പോൾ നീ ചാകുമെന്ന് പറഞ്ഞു; ചെയ്യാത്ത തെറ്റിന് പത്തുവർഷമായിട്ടും അനുഭവിക്കുന്നു!സുധീർ.

'ഗൂഗിളിൽ നടൻ സുധീർ സുകുമാരൻ എന്നു തിരഞ്ഞാൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 02:41 pm IST
inEntertainment

മലയാള സിനിമയിൽ വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയിട്ടുള്ള നടനാണ് സുധീര്‍ സുകുമാരന്‍. സിഐഡി മൂസയടക്കം ഒരുപിടി ഹിറ്റ് സിനിമകളുമായിട്ടുണ്ട് നടൻ. അതിനിടെ ജീവിതത്തിൽ നിരവധി വെല്ലുവിളികളും സുധീറിന് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും നടൻ തിരിച്ചുവന്നത്. അതിനു മുൻപ് ഒരു പീഡന ആരോപണവും സുധീറിന് നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ആ സംഭവത്തിന്റെ പേരിൽ ആളുകൾ ഇപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് പറയുകയാണ് സുധീർ. ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകാനോ വിവാഹം കഴിക്കാനോ ശ്രമിച്ചിട്ടില്ലെന്നും പത്തു വർഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കുകയാണെന്നും സുധീർ പറയുന്നു. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫിലിമിഹുഡ്സ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

”ഗൂഗിളിൽ നടൻ സുധീർ സുകുമാരൻ എന്നു തിരഞ്ഞാൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്റെ കുഞ്ഞുങ്ങൾ സത്യമായി പറയുകയാണ്, ഞാനിങ്ങനെ ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകാനോ ഭാര്യ ഇരിക്കെത്തന്നെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാനോ പോയിട്ടില്ല.

അന്ന് ഇങ്ങനെയൊരു ആരോപണം വന്നപ്പോൾ ഞാനതിനെതിരെ പ്രതികരിക്കാൻ പോയതാണ്. അന്ന് എന്റെ ഗുരുതുല്യനായ വിനയൻ സർ പറഞ്ഞു, ‘എടാ നീ അഭിനയിക്കുന്ന സിനിമയാണ് ഡ്രാക്കുള, അതിൽ അഭിനയിക്കുന്ന ആളാണ് നിനക്കെതിരെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നീ വാ പൊളിച്ചാൽ ഫസ്റ്റ് ഷോട്ടിൽ ആളുകൾ കൂവും. അത് നിനക്കുള്ള കൂവലല്ല, അങ്ങനെ കൂവിയാൽ സിനിമ താഴെ വീഴും, നിന്റെ ഈ രണ്ട് വർഷത്തെ കഷ്ടപ്പാട് ഇല്ലാതാകും. അതുകൊണ്ട് മിണ്ടാതിരിക്ക്, ഇതങ്ങനെയങ്ങ് പൊയ്‌ക്കോളും’ എന്ന് പറഞ്ഞു.

പക്ഷേ പോയില്ല. പത്ത് വർഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേൾക്കുന്നു. ഞാൻ വയ്യാതിരുന്നപ്പോൾ, കാൻസർ ആണെന്ന് തുറന്നു പറഞ്ഞ സമയത്ത്. ഞാൻ തിരിച്ചുവരും, നിങ്ങളുടെ പ്രാർഥന വേണമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചപ്പോൾ, ‘നീ ചാകുമെടാ, പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’ എന്നായിരുന്നു കമന്റ്. ഇതൊക്കെ കേൾക്കുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? തെറ്റു ചെയ്യാതെയാണ് ഇങ്ങനെ കേൾക്കേണ്ടി വരുന്നത്,” സുധീർ പറയുന്നു.

“ഇന്നും ഞാനൊരു പോസ്റ്റ് ഇട്ടാൽ ഒരു ശതമാനം ആളുകൾ നെഗറ്റീവുമായി എത്തും. ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം തെളിയിക്കാൻ പറ്റും. അതിനുള്ള തെളിവും എന്റെ കയ്യിലുണ്ട്. പക്ഷേ ഞാൻ അതൊക്കെ പുറത്തുവിട്ടാൽ നശിക്കാൻ പോകുന്നത് ഒരു സ്ത്രീയുടെ ജീവിതമാണ്. ഈ സമയത്ത് ഞാനവരെ തേച്ചൊട്ടിച്ച് ആ ഒരു ശാപം കൂടി എനിക്കു വേണ്ട. പക്ഷേ വെല്ലുവിളിച്ചാൽ ചിലപ്പോൾ ചെയ്തുപോകും. എനിക്ക് സിനിമയിൽ ആരും ശത്രുക്കളില്ല. അതെന്നെ മനഃപൂർവം ടാർഗറ്റ് ചെയ്തതാണ്. ഇതിനുശേഷം ഉള്ളിന്റെ ഉള്ളിൽ പലരും ശത്രുക്കളായി.

കാൻസർ വന്നിട്ട് വരെ ദൈവം എന്നെ ഉയർത്തെഴുന്നേൽപിച്ച് ഇതുവരെ എത്തിച്ചു. എന്നെ ഒന്നും തളർത്തുന്നില്ല. അടുത്തറിയാവുന്നവർക്ക് എന്നെ അറിയാം. ഡ്രാക്കുള നല്ല രീതിയിൽ വിജയിച്ചിട്ടും എന്റെ ഗ്രാഫ് മുകളിലേക്കു പോകാത്തിനു കാരണം ആ ബ്ലാക്ക്മാര്‍ക്ക് ആയിരുന്നു. ഒരു കുഴപ്പവുമില്ല, എന്റെ മക്കൾ നല്ല നിലയിലായി. ഭാര്യ ഒരു സ്ഥാപനം നടത്തുന്നു. ദൈവം സഹായിച്ച് എനിക്ക് ഒരു വർഷം പത്ത് സിനിമയെങ്കിലും ലഭിക്കുന്നുണ്ട്. ഒരുപാട് പേരെ സഹായിക്കാൻ കഴിയുന്നുണ്ട്. അതുമതി എനിക്ക്.

പക്ഷെ ആ വാര്‍ത്ത വന്നശേഷം എന്റെ കുഞ്ഞുങ്ങള്‍ ഒരാഴ്ച സ്‌കൂളില്‍ പോയില്ല. ‘നിന്റെ അച്ഛന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുവാന്നോടാ, നിന്റെ അച്ഛന്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചോടാ’ എന്നൊക്കെ ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് വല്ലതും അറിയാമോ. അന്ന് ഞാനൊരു കല്യാണത്തിന് പോയാപ്പോൾ, സിഐഡി മൂസയൊക്കെ കണ്ട് ഇഷ്ടം തോന്നിയ ഒരു കൊച്ചു കുട്ടി ഫോട്ടോ എടുക്കാനായി എന്റടുത്തേക്ക് ഓടിവന്നു. അപ്പോള്‍ അതിന്റെ അമ്മ, ഇവന്റെ അടുത്തൊന്നും നില്‍ക്കരുതെന്ന് അതിന് പിടിച്ചു വലിച്ചു കൊണ്ടുപോയി. അതെല്ലാം അതിജീവിച്ചാണ് വന്നത്,” സുധീര്‍ സുകുമാരൻ വികാരാധീനനായി പറഞ്ഞു.

 

Tags: SudheerMalayalam Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.