Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ജനമനസ്സറിയാന്‍ നവകേരള സദസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 02:51 am IST
inArticle

പിണറായി വിജയന്‍
മുഖ്യമന്ത്രി

 

നവകേരള സദസ്സുകള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. വളരെ സവിശേഷമായ ഒരു രാഷ്‌ട്രീയ, സാമൂഹ്യ പശ്ചാത്തലത്തിലാണ് ഇതു സംഘടിപ്പിക്കപ്പെടുന്നത്. വിപരീത ദേശീയ സാഹചര്യത്തിലും കേരളം ജനകീയ ബദല്‍ ഉയര്‍ത്തിക്കൊണ്ട് മാതൃകാപരമായി നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും ഇവിടുത്തെ വികസത്തിനും ക്ഷേമത്തിനും തടയിടാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, ഇതിലൊന്നും തളരാതെ വൈഷമ്യങ്ങളെ മൗലികമായ വഴികള്‍ കണ്ടെത്തി മറികടന്നുകൊണ്ടു കേരളം മുന്നോട്ടു പോവുകയാണ്, നവകേരളസൃഷ്ടി യാഥാര്‍ത്ഥ്യമാക്കുകയാണ്. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാര്‍ത്തെടുത്തുകൊണ്ടു പുതിയ ഒരു കേരളമാതൃക സൃഷ്ടിക്കുകയാണ്.

കേരളത്തെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതും കേരളം എങ്ങനെയൊക്കെയാണ് അതിജീവിക്കുന്നത് എന്നുള്ളതും കേരള ജനതയെ അറിയിക്കാനുള്ളതാണ് നവകേരള സദസ്സുകള്‍. അതേസമയം തന്നെ നവകേരളസൃഷ്ടിയില്‍ ജനങ്ങളുടെയാകെ അഭിപ്രായങ്ങള്‍ ആരായാനും അതുള്‍ക്കൊണ്ടുകൊണ്ട് ആസൂത്രണം നടത്താനും ഇതുകൊണ്ടുദ്ദേശിക്കുന്നു. ചെയ്തത് എന്തൊക്കെ എന്നും ചെയ്യാന്‍ പോകുന്നത് എന്തൊക്കെ എന്നും ജനങ്ങളെ അറിയിക്കാനുള്ള അവസരമായിക്കൂടിയാണ് നവകേരള സദസ്സുകളെ കാണുന്നത്.

നവംബര്‍ 18ന് മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ച് ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന നിലയിലാണ് നവേകരള സദസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. നേരത്തെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്തുകളും മേഖലാ അവലോകന യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. അതിന്റെ അടുത്ത ഘട്ടംകൂടിയാണിത്. ഓരോ നിയോജക മണ്ഡലത്തിലും ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സദസ്സില്‍ ജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, നവകേരള നിര്‍മ്മിതിക്ക് അടിത്തറ ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം 67 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ ആറേമുക്കാല്‍ ദശകങ്ങള്‍ കൊണ്ട് നമ്മുടെ സമൂഹത്തില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ വികസനപാത ക്ലേശകരമായിരുന്നു എന്ന വസ്തുത ഈ അവസരത്തില്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍, മണ്ണിലും തൊഴില്‍ശാലകളിലും പണിയെടുത്തവര്‍ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങള്‍, നാടുവാഴി സമ്പ്രദായത്തിനെതിരെയും ദിവാന്‍ ഭരണത്തിനെതിരെയും സാമ്രാജ്യത്വവാഴ്ചയ്‌ക്കെതിരെയും നടന്ന പ്രക്ഷോഭങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യമേഖലയിലെ പുരോഗതിക്കുവേണ്ടി നടത്തപ്പെട്ട ജനകീയ ഇടപെടലുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് കേരളസമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളാണ് നമ്മുടെ പുരോഗതിക്ക് അടിത്തറയൊരുക്കിയത്. എന്നാല്‍, ഈ നേട്ടങ്ങളില്‍ അഭിരമിച്ച് വിശ്രമിക്കേണ്ട വേളയിലല്ല നാം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. നമ്മുടെ വികസന മാതൃക എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും കേരളത്തിന്റെ ഭാവി ഏതു രീതിയിലുള്ളതായിരിക്കണമെന്നതും ഗൗരവമായി നാം ചിന്തിക്കേണ്ടതുണ്ട്. അതിനുള്ള ഉപാധിയാണ് നവകേരള സദസ്സുകള്‍.

കേരളത്തിന്റെ ആളോഹരി വരുമാനം ഇന്ന് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. കൊവിഡ് മഹാമാരി ഉയര്‍ത്തിയ സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് 2021-22 ല്‍ കേരളത്തിന്റെ സമ്പദ്ഘടന 12 ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ 4 ശതമാനത്തിനു മുകളില്‍ വളര്‍ച്ച കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വ്യവസായ സൗഹൃദ നയങ്ങളുടെ ഫലമായി വ്യവസായ മേഖലയിലും പ്രകടമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 1,39,000 ത്തിലധികം സംരംഭങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന സേവന മേഖലയിലും ഗണ്യമായ വളര്‍ച്ചയാണ്-17 ശതമാനത്തിലധികം-ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ചയില്‍ എന്നതുപോലെ തന്നെ സാമൂഹ്യനീതിയിലും സുസ്ഥിരതയിലും ഊന്നുന്നതാണ് നവകേരള സങ്കല്‍പ്പം. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, എല്ലാവര്‍ക്കും പ്രാപ്യമായ പൊതുജനാരോഗ്യം, ഗുണമേ•-യുള്ള പൊതു-ഉന്നതവിദ്യാഭ്യാസം, പശ്ചാത്തല സൗകര്യ വികസനം, ഉല്‍പ്പാദനക്ഷമതയുള്ള തൊഴിലവസരങ്ങള്‍, എല്ലാവര്‍ക്കും ഭൂമിയും വീടും, ജലാശയങ്ങളുടെ നവീകരണം, കാര്‍ഷികഭൂമിയുടെ വീണ്ടെടുക്കല്‍, കൂടുതല്‍ കാര്യക്ഷമമായ അധികാരവികേന്ദ്രീകരണം എന്നിവയെല്ലാം അടങ്ങുന്ന സമഗ്രമായ കാഴ്ചപ്പാടാണ് നവകേരള സങ്കല്‍പ്പത്തിന്റെ ഭാഗമായി നമുക്കുള്ളത്.

അങ്ങനെ നാളിതുവരെ കേരളം ആര്‍ജ്ജിച്ച നേട്ടങ്ങളില്‍ ഊന്നിക്കൊണ്ട് പുതിയ കാലത്തിനനുസൃതമായി നമ്മുടെ സമ്പദ്ഘടനയെയും സമൂഹത്തെയും പുതുക്കിപ്പണിയുകയാണ്. ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുകയും അധിക വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധത്തില്‍ നമ്മുടെ സമ്പദ്ഘടനയെയും സമൂഹത്തെയും സ്വയംവിമര്‍ശനപരമായി വിലയിരുത്തുകയാണ്. പ്രൊഡക്ടീവ് എക്കണോമി എന്ന നിലയിലേക്ക് കേരളം വളരണമെങ്കില്‍ അറിവിനെ ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തിപ്പിക്കുന്ന ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നാം മാറേണ്ടതുണ്ട്. അതിനുതകുന്ന ഇടപെടലുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ഉണ്ടാവുക. അടിസ്ഥാനസൗകര്യ വികസനത്തില്‍ മാത്രമല്ല, ക്ഷേമ ഇടപെടലുകളുടെ കാര്യത്തിലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
60 ലക്ഷത്തിലധികം വരുന്ന ആളുകള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍, 4 ലക്ഷത്തോളം വീടുകള്‍, 3 ലക്ഷത്തിലധികം പട്ടയങ്ങള്‍, 43 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവയെല്ലാം നടപ്പാക്കുന്നത് പരിമിതമായ വിഭവശേഷിക്കുള്ളില്‍ നിന്നുകൊണ്ടാണ്. അവയുടെ മധ്യത്തിലും നമ്മള്‍ അടങ്ങാത്ത ഇച്ഛാശക്തിയോടെ നീങ്ങി. ഒന്നും ഒന്നിനും തടസ്സമല്ല എന്നുറപ്പാക്കിക്കൊണ്ട് പുതിയ വഴികള്‍ വെട്ടി നാം മുന്നേറി.

ആ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണം? അത് അധികാര കേന്ദ്രങ്ങളല്ല, ജനമനസ്സുകളാണു നിശ്ചയിക്കേണ്ടത്. ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞേ ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂ. അതുകൊണ്ടുതന്നെ മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുകയാണ്. ജനങ്ങളാണ് നിര്‍ദ്ദേശിക്കേണ്ടവര്‍, ഞങ്ങള്‍ നിറവേറ്റേണ്ടവര്‍ മാത്രമാണ് എന്ന ഉത്തമമായ ബോധ്യത്തോടെ.

Tags: Pinarayi VijayanNavakerala Sadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.