Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ബന്ദികളെ ഒളിപ്പിച്ചത് ആശുപത്രിയിലെന്ന് നെതന്യാഹു; ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 02:06 am IST
inWorld

ടെല്‍അവീവ്: ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയവരെ ഹമാസ് ഒളിപ്പിച്ചത് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയിലാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതുകൊണ്ടാണ് ആശുപത്രിയില്‍ സൈന്യം പ്രവേശിച്ചത്. ഈയാഴ്ച ആദ്യം സൈന്യത്തിന്റെ ഓപ്പറേഷന് പിന്നാലെ ഹമാസ് ഇവിടെനിന്ന് മാറിയിരിക്കാമെന്നും അമേരിക്കന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നെതന്യാഹു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് അഹമദ് ബാഹര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു ബാഹര്‍.
ആശുപത്രി സമുച്ചയത്തില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്നും അത് നശിപ്പിച്ചെന്നും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള രോഗികള്‍ക്കും അഭയം പ്രാപിച്ച സാധാരണക്കാര്‍ക്കുമായി വെള്ളവും ഭക്ഷണപ്പൊതികളും ഐഡിഎഫ് വിതരണം ചെയ്തു.

ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍നിന്ന് ഹമാസ് തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം അല്‍ ഷിഫ ആശുപത്രിക്കു സമീപം കണ്ടെത്തി. 65കാരി യഹൂദിറ്റ് വീസ് ആണു മരിച്ചത്. അഞ്ച് മക്കളുടെ അമ്മയായ ഇവര്‍ നഴ്‌സറിയിലാണ് ജോലി ചെയ്തിരുന്നത്. ഗാസ അതിര്‍ത്തിയിലെ വീട്ടില്‍ നിന്നാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു.

അല്‍ ഷിഫ ആശുപത്രിയില്‍ സൈന്യം പരിശോധന തുടരുകയാണ്. അതേസമയം, ഗാസയിലെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വീണ്ടും തകരാറിലായതായി പാലസ്തീന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ പാല്‍ടെല്‍ അറിയിച്ചു. അല്‍ ഷിഫയിലെ രോഗികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ഐക്യരാഷ്‌ട്ര സഭ ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക പരിമിതിയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അടിയന്തര വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയം അംഗീകരിച്ചു

ജീവകാരുണ്യ സഹായമെത്തിക്കാനായി ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്‌ട്ര സംഘടന രക്ഷാസമിതി അംഗീകരിച്ചു. മുന്‍പ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് രക്ഷാസമിതിയില്‍ അവതരിപ്പിച്ച നാല് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു. അടിയന്തര വെടിനിര്‍ത്തലിന് ഇസ്രായേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്‌ക്കാന്‍ ഹമാസിനോടും ആവശ്യപ്പെടുന്നതാണ് പ്രമേയം. 15 അംഗ രക്ഷാസമിതിയില്‍ പ്രമേയത്തെ 12 അംഗങ്ങള്‍ അനുകൂലിച്ചു. അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Tags: NetanyahuHamas war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

World

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.