ആലുവ: പെരിയാര്‍ സംരക്ഷണത്തിനായി നദീസംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തില്‍ പൂര്‍ണാ നദി മഹാമംഗളാരതി നടത്തി. നദീസംരക്ഷണത്തിന് നിര്‍ദേശങ്ങളടങ്ങുന്ന പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനും നല്‍കുന്നതിനായി ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെ. എസ.് ഷൈജുവിന് കൈമാറി.
വൈകിട്ട് മൂന്നിന് ആലുവ അദൈ്വതാശ്രമം കടവില്‍ ആരംഭിച്ച പരിപാടി പരിസ്ഥിതി സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.എം. ജോയ് ഉദ്ഘാടനം ചെയ്തു. ‘പെരിയാര്‍ കേരളത്തിന്റെ ജീവനാഡി’ എന്ന വിഷയത്തില്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്, എം.എന്‍. ജയചന്ദ്രന് എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു. പൊതുസമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ.് ഷൈജു അധ്യക്ഷനായി. സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്, ജില്ലാ പരിസ്ഥിതി സെല്‍ കണ്‍വീനര്‍ മുരളീകൃഷ്ണന്, സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഉല്ലാസ് കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ എം.കെ. ശശിധരന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മഹാമംഗളാരതിക്ക് പുലിയന്നൂര്‍ ശശി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി സംന്യാസിമാര്‍, എം.എന്‍. ഗോപി, എ. സെന്തില്‍കുമാര്‍, രൂപേഷ് പൊയ്യാട്ട്, കെ.ജി. ഹരിദാസ്, പ്രദീപ് പെരുമ്പടന്ന, കെ.ആര്. റജി, ആര്. പത്മകുമാര്‍, ബ്ലോക്ക് മെമ്പര്‍ കെ.ആര്. രാമചന്ദ്രന്, കൗണ്‍സിലര്‍മാരായ എന്‍. ശ്രീകാന്ത്, പ്രീത പി.എസ്, ശ്രീലത രാധാകൃഷ്ണന്, ഇന്ദിരാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: