ന്യൂദല്‍ഹിL തൃണമൂല്‍ നേതാവും ചോദ്യത്തിന് കോഴ ആരോപണത്തിന്റെ പേരില്‍ എംപി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ട മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി സുപ്രീംകോടതി അഭിഭാഷകന് ആനന്ദ് ദെഹദ് റായി.
ആദ്യമായി ആനന്ദ് ദെഹദ്റായിയാണ് മഹുവ മൊയ്ത്രയ്ക്കെതിരെ പണം വാങ്ങി പാര്‍ലമെന്റില്‍ അദാനിയ്ക്കെതിരെ ചോദ്യം ചോദിക്കുന്നു എന്ന ആരോപണം ഉന്നയിച്ചത്. പിന്നീടാണ് ബിജെപി എംപി നിഷികാന്ത് ദുബെ ഈ ആരോപണം ആവര്‍ത്തിക്കുകയും അന്വേഷിക്കണമെന്ന് ആവ്യപ്പെട്ട് ലോക് സഭാ സ്പീക്കര്‍ക്ക് കത്ത് നല്കിയതും.
ഇപ്പോള്‍ മഹുവ മൊയ്ത്ര തന്റെ വസതിയില്‍ അതിക്രമിച്ചു കയറുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയാണ് ആനന്ദ് ദെഹദ് റായി ആരോപിച്ചിരിക്കുന്നത്. ആദ്യം ആനന്ദ് ദെഹദ് റായി മഹുവ മൊയ്ത്രയ്ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ നിരാശാഭരിതനായ തന്റെ മുന്‍ കാമുകന് എന്ന് വിശേഷിപ്പിച്ച് ആനന്ദ് ദെഹദ് റായിയെ പരിഹസിക്കുകയായിരുന്നു മഹുവ ചെയ്തത്.. പിന്നീട് കളി കാര്യമായി. ബിസിനസ് കാരന് ദര്ശന് ഹീരാനന്ദാനി താന്‍ മഹുവയ്ക്ക് അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയെന്ന് ആരോപിച്ചതോടെ മഹുവ കുടുങ്ങി.
മുന്‍ അനുമതി ഇല്ലാതെ മഹുവ നവമ്പര്‍ ആറിന് തന്റെ വീട്ടില്‍ വന്നു എന്നാണ് പരാതി. സമ്മതമില്ലാതെ തന്റെ സ്വകാര്യ വസതിയില്‍ ഇതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. തനിക്കെതിരെ വ്യാജപരാതികള്‍ ഉണ്ടാക്കാനാണ് ഇവര്‍ അനുവാദമില്ലാതെ എത്തി പ്രകോപനമുണ്ടാക്കിയതെന്നും ആനന്ദ് ദെഹ്ദ് റായി പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആനന്ദ് ദെഹദ് റായി പറഞ്ഞു.
അതിക്രമിച്ച് കയറല്‍, ക്രിമിനല്‍ സ്വഭാവമുള്ള ഭീഷണിപ്പെടുത്തല്‍, സമാധാനലംഘനം എന്നീ വകുപ്പുകള്‍ പ്രകാരം ഐപിസി 451,504, 506 വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: