ന്യൂദല്‍ഹി: ഭൂചലനം വന്‍നാശം വിതച്ച നേപ്പാളിന് ഭാരതം കൂടുതല്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ചു നല്കി. മൂന്നാം ഘട്ട സഹായത്തില്‍ മരുന്നുകള്‍, പുതപ്പുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടെന്റുകള്‍, അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ 12 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് കാഠ്മണ്ഡുവില്‍ വ്യോമസേനാവിമാനത്തില്‍ എത്തിച്ചത്.
രണ്ട് ഘട്ടങ്ങളിലായി ഭാരതം 33 ടണ്‍ മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും അയച്ചിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 157 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: