Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ധിയോ’ എന്ന പദത്തിന്റെ അര്‍ത്ഥം

ഗായത്രീമന്ത്രാര്‍ത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 06:35 pm IST
inSamskriti

‘ധീ’എന്ന വാക്കിന്റെ അര്‍ത്ഥം ബുദ്ധി എന്നാണ്. ബുദ്ധിയുടെ നില പലതാണ്, അവയുടെ പേരും പലതാണ്. കൗശലം, സാമര്‍ത്ഥ്യം, തന്ത്രം, കൂര്‍മ്മബുദ്ധി, വിവേകം, പ്രതിഭ, ധിഷണ ഇവയെല്ലാം ബുദ്ധിയെ സൂചിപ്പിക്കുന്ന പദങ്ങളാണ്. സാധാരണയായി മസ്തിഷ്‌ക്കശക്തിക്കാണ് ബുദ്ധി എന്നു പറയുന്നത്. ഒരു വ്യക്തിയുടെ മസ്തിഷ്‌ക്കശക്തി എത്രമാത്രം കൂടുതലാണോ, എത്രമാത്രം തീക്ഷ്ണമാണോ ആ വ്യക്തി അത്രമാത്രം ബുദ്ധിമാനായി പരിഗണിക്കപ്പെടുന്നു.

ഈ വിശേഷതയില്ലാത്ത വ്യക്തിയെ ഭോഷന്‍ എന്നു പറയുന്നു. എന്നാല്‍ ഈ പരിഭാഷ വളരെ സ്ഥൂലമാണ്; അപൂര്‍ണ്ണവുമാണ്. വളരെ സൂത്രശാലികളും, ധൂര്‍ത്തന്മാരും, പതുങ്ങിയിരുന്നു പറ്റിക്കുന്നവരുമായ എത്രയോ വ്യക്തികളുണ്ട്. ലോകത്തില്‍ ആഭാസന്മാരും, തട്ടിപ്പന്മാരും, കള്ളന്മാരും, ചൂഷകന്മാരും, ദുഷ്ടന്മാരും എത്ര ഉണ്ടോ, അവരെല്ലാം ബുദ്ധി കൗശലക്കാരാണ്. കാരണം ബുദ്ധി ചാതുര്യം ഇല്ലാതെ പലതരം അടവുകളും, തന്ത്രങ്ങളും മെനഞ്ഞെടുത്തു ആളുകളെ പാട്ടിലാക്കി കബളിപ്പിക്കാന്‍ സാദ്ധ്യമല്ല. ബുദ്ധി ഇല്ലാത്തവന്‍ ഇത്തരം പണിക്കു തുനിഞ്ഞാല്‍ അവന്റെ തന്ത്രം ഫലിക്കുകയില്ലെന്നു മാത്രമല്ല, നിമിഷം കൊണ്ടു കള്ളി വെളിച്ചത്താകുകയും ചെയ്യും. ഇങ്ങനെ നോക്കുമ്പോള്‍ ബുദ്ധിചാതുര്യത്താല്‍ ആളുകളെ കഷ്ടപ്പെടുത്തുകയും കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ബുദ്ധിമാന്മാരെ അപേക്ഷിച്ച് ബുദ്ധി ഇല്ലാത്തവരാണ് ഭേദം. അവര്‍ അന്യര്‍ക്കു ദോഷം ചെയ്യാതെയും, ബുദ്ധിമാന്മാരെന്നു പറയപ്പെടുന്നവര്‍ ചെയ്യുന്നതുപോലുള്ള ദുഷ്പ്രവര്‍ത്തികളില്‍ നിന്നും അകന്നു മാറിയും കഴിയുന്നു.

ഇങ്ങനെയുള്ള ബുദ്ധിയേക്കാള്‍ ഭേദം ബുദ്ധി ഇല്ലാതിരിക്കുന്നതാണ്. ഗായത്രിയില്‍ ഇത്തരം ബുദ്ധിക്കുവേണ്ടി അല്ല പ്രാര്‍ത്ഥിക്കുന്നത്. ഇത്തരം ബുദ്ധിചാതുര്യം കോളേജുകളില്‍ നിന്നും കമ്പോളങ്ങളില്‍ നിന്നും, അദ്ധ്യാപകരില്‍ നിന്നും, ശില്‍പികളില്‍ നിന്നും, ദേശാടനത്തില്‍ നിന്നും അതാതു വിഷയങ്ങളുടെ വിദഗ്ധന്മാരില്‍ നിന്നും നിഷ്പ്രയാസം നേടാവുന്നതാണ്. ഈ സാമാന്യ സംഗതിക്കുവേണ്ടി ആത്മാവിന് പരമാത്മാവിനുമുമ്പാകെ യാചിക്കേണ്ട ആവശ്യമില്ല.

ആത്മാവിന് ഏറ്റവുമധികം ആവശ്യമുള്ള വസ്തു സദ്ബുദ്ധിയാണ്. ഇതിനു ‘ധിയഃ’ എന്നു പറയുന്നു. ഇതിന്റെ അഭാവം മൂലം ദുര്‍ബുദ്ധി കടന്നു കൂടുകയും ഓരോ ചുവടു വയ്‌പിലും ബുദ്ധിമുട്ടിക്കുകയും നരകീയാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സ്ഥിതിയില്‍പെട്ട് ആത്മാവ് പ്രതിനിമിഷം യാതന അനുഭവിക്കുന്നു. ധനവൈഭവങ്ങള്‍ ലഭ്യമാകുന്നതോടെ ഇന്ദ്രിയങ്ങള്‍ക്കു ഒരു കണക്കില്‍ സുഖം ലഭിക്കുന്നു. എന്നാല്‍ ആത്മാവിനെ സംബന്ധിച്ചിടത്തോളം ഇതു ഭാരമേറിയ ചുമടാണ്. ഈ ഭാരത്തിലമര്‍ന്നു ആത്മാവു വേദനിക്കുകയും പിടയുകയും വിലപിക്കുകയും ഈ സ്ഥിതിയില്‍ നിന്നു മോചനം ലഭിക്കുവാന്‍ വേണ്ടി പരമാത്മാവിനോടു നിലവിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു. ഈശ്വരനോടു ഇപ്രകാരം പറയുന്നു: ”ദൈവമേ, സദ്ബുദ്ധിയുടെ അഭാവത്താല്‍, ‘ധിയഃ’ ഇല്ലായ്‌കയാല്‍, എനിക്കു പ്രതിക്ഷണം പ്രഹരം സഹിക്കേണ്ടി വരുന്നു. ആയതിനാല്‍ അവിടുന്നു എനിക്കു ‘ധിയഃ’ യുടെ പ്രേരണ നല്‍കിയാലും; ‘ധിയഃ’ തത്ത്വത്താല്‍ ഈ ജീവിതത്തെ പരിപൂര്‍ണ്ണമാക്കിയാലും; തന്മൂലം ഈ ദുര്‍ബുദ്ധിയില്‍ നിന്നു മോചനം നേടി ദിവ്യമായ ജീവിതാനന്ദം ലഭിക്കുവാന്‍ അവിടുന്നു കരുണ ചൊരിഞ്ഞാലും”.

ഗായത്രിയുടെ പൂര്‍വ്വാര്‍ദ്ധത്തില്‍ സവിതാ, വരേണ്യ, ഭര്‍ഗ, ദേവനെ ധ്യാനിച്ചിരിക്കുന്നു. ഈ ധ്യാനത്തിന്റെ പ്രയോജനം എന്താണ്? എന്തിനു വേണ്ടിയാണ് ധ്യാനിക്കുന്നത്? ഉത്തരാര്‍ദ്ധത്തില്‍ ഇതു സ്പഷ്ടമാക്കിയിട്ടുണ്ട്. ഈ പ്രയോജനമാണ് ‘ധിയഃ’ യുടെ സദ്ബുദ്ധിയുടെ ഉപലബ്ധി. ഗായത്രി പരമാത്മാവിന്റെ സാമീപ്യത്തിനുള്ള ഏറ്റവും മഹത്തായ മന്ത്രമാണ്. അതിന്റെ ലക്ഷ്യവും, ഉദ്ദേശ്യവും, പ്രയോജനവും ഏറ്റവും ശ്രേഷ്ഠമാണ്. സദ്ബുദ്ധിയുടെ ഉപലബ്ധി മറ്റേതൊരു സിദ്ധിയോടും സമ്പത്തിനോടും താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ അവയെല്ലാം നിസ്സാരമാണെന്നു കാണാം. സര്‍വ്വോത്തമമായ ഈ ഫലം കൈവരിക്കാന്‍ വേണ്ടിയുള്ള ആത്മാവിന്റെ ദാഹത്തിന്റെയും, ആകാംക്ഷയുടെയും, പ്രാര്‍ത്ഥനയുടെയും, ഉല്‍ക്കടമായ പ്രയത്‌നത്തിന്റെയും പ്രകടീഭാവമാണു ഗായത്രി. സദ്ബുദ്ധി കൈവരിക്കുന്നതിനുവേണ്ടിയാണ് ‘ധീ’ എന്ന പദം ഗായത്രിയില്‍ പ്രയോഗിച്ചിരിക്കുന്നത്.

 

Tags: Gayatri Mantraഗായത്രീമന്ത്രാര്‍ത്ഥംGayatri parivar'Dhiyo'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Spiritual

ചൊല്ലുന്നവനെ രക്ഷിയ്‌ക്കുന്ന ഗായത്രീമന്ത്രം

Samskriti

ഗായത്രീമന്ത്രം ജപിയ്‌ക്കുമ്പോള്‍ മനസിനും ശരീരത്തിനും ഏറെ ഗുണകരം : ഏറെ ശക്തിയുള്ള മന്ത്രമാണ് ഇതെന്ന് വിശ്വാസം

Samskriti

ഗായത്രീ മന്ത്രം: പദവിവരണം

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.