Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിക്ഷേപകരുടെ പണം തിരികെ നല്കാതെ യുഡിഎഫ് ഭരിക്കുന്ന തെന്നല സഹകരണ ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2023, 07:30 am IST
inKerala

മലപ്പുറം: അഴിമതി തീണ്ടാത്ത മേഖലയാണ് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും ക്രമക്കേടുകള്‍ നടന്ന സഹകരണ ബാങ്കുകകളില്‍ നിന്നും പണം പിന്‍വലിക്കാനാകാതെ നട്ടം തിരിയുകയാണ് നിക്ഷേപകര്‍. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഭരണസമിതി കൈയാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിവാഹം, ആശുപത്രി, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിക്ഷേപകര്‍ സമീപിക്കുമ്പോള്‍ പണമില്ലെന്ന കാരണം പറഞ്ഞ് ബാങ്ക് കൈമലര്‍ത്തുകയാണ്.

ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം തെന്നല സര്‍വീസ് സഹകരണ ബാങ്ക് ഒരു വര്‍ഷം 3.3 കോടിയോളം നഷ്ടത്തിലാണ്. 600 ഓളം നിക്ഷേപകരുള്ള ബാങ്കില്‍ 55 കോടിയോളമാണ് നിക്ഷേപിച്ചിട്ടുള്ളത്. നിലവില്‍ 70 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിനുള്ളത്. യുഡിഎഫ് ഭരണം കൈയാളുന്ന ബാങ്കില്‍ മുന്‍കാല ഭരണസമിതികള്‍ നിയമവിരുദ്ധമായി സ്വന്തം പേരിലും ബന്ധുമിത്രാധികളുടെ പേരിലും ബിനാമിയായും ലോണുകള്‍ കൈപ്പറ്റുകയും യഥാസമയം തിരിച്ചടക്കാത്തതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

ബാങ്കിലെ ചില ജീവനക്കാരും ഇതില്‍ പങ്കാളികളാണ്. സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മുന്‍ ഭരണ സമിതിയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ സ്റ്റേ വാങ്ങി കാലാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരാള്‍ നല്കിയ സ്റ്റേ കാലവധി കഴിയുന്നതിന് മുമ്പ് കുറ്റക്കാരില്‍ അടുത്തയാള്‍ സ്റ്റേ അപേക്ഷ നല്കും. ഇത്തരത്തില്‍ നടപടി നീണ്ടുപോകുകയാണ്.

മുന്‍ ഡയറക്ടര്‍മാര്‍ക്കെതിരെയും ചില ജീവനക്കാര്‍ക്കെതിരെയും പോലീസില്‍ പരാതി നല്കിയെങ്കിലും വിജിലന്‍സില്‍ പരാതിയുള്ളതിനാല്‍ പോലീസ് അന്വേഷണം ഏറ്റെടുത്തില്ല. എന്നാല്‍ വിജിലന്‍സ് അന്വേഷണം ഏറ്റെടുക്കണമെങ്കില്‍ നിലവിലെ ഭരണസമിതി അനുമതി നല്കണം. വിജിലന്‍സ് അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിക്കാരായ മുന്‍ ഭരണ സമിതിയെ സംരക്ഷിക്കുന്നതിന് നിലവിലെ ഭരണസമിതി ഇതുവരെ അംഗീകാരം നല്കിയിട്ടില്ല. ഇതോടെ വിജിലന്‍സ് അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.

മുന്‍കാലങ്ങളില്‍ ഈ സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥിതി വിശേഷവും ഉണ്ടായിട്ടുണ്ട്. തെന്നല ഏജന്‍സി എന്ന ഹോം അപ്ലയന്‍സ് സ്ഥാപനം ആരംഭിച്ച് ഇവിടുന്നുള്ള ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ക്ക് ബാങ്കുവഴി ഇന്‍സ്റ്റാള്‍മെന്റ് നല്കിയിരുന്നു. എന്നാല്‍ സഹകരണ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് ചുണ്ടിക്കാണിക്കപ്പെടുകയും പരാതി നല്കുകയും ചെയ്തതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും സഹകരണ വകുപ്പിനും നിക്ഷേപകര്‍ പരാതി നല്കിയിട്ടുണ്ടെങ്കിലും പണം ലഭിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

Tags: UDFThenala Co-operative Bankreturninginvestors' money
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.