തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമ കരിയർ അവസാനിപ്പിക്കുന്നുവെന്നുമാണ് അൽഫോൺസ് നേരത്തെ പ്രഖ്യാപിച്ചത് . എന്നാൽ അൽഫോൻസ് പുത്രനോട് സിനിമ വിടരുതെന്ന് പറഞ്ഞ് നടൻ ഹരീഷ് പേരടി. അൽഫോൺസ് പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്നും എന്നാൽ അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭയുടെ സിനിമകൾ പ്രേക്ഷകർക്ക് ഇനിയും കാണണമെന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകൾ:അൽഫോൺസ് താങ്കൾ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം..അതിന് താങ്കൾ സിനിമ ചെയ്തേപറ്റു.ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല.നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും.സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന് .നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് .നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളിൽ ഞങ്ങൾ മുന്ന് നേരം കഴിക്കാറുള്ളത്.നിങ്ങൾ സിനിമ നിർത്തിയാൽ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ…Plz തിരിച്ചുവരിക.ഞങ്ങളെ രക്ഷിക്കുക..നിങ്ങൾ സിനിമ ചെയ്ത് കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു.കേരളം മുഴുവൻ കൂടെയുണ്ട്..സിനിമ ചെയ്തേ പറ്റു..
https://www.facebook.com/hareesh.peradi.9/posts/1547187709154906?ref=embed_post
















