Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഹകരണ ബാങ്കുകള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്; പേരും ബ്രാഞ്ചും മാറ്റാന്‍ അനുമതി തേടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 09:55 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താന്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. സഹ. ബാങ്കുകള്‍ പേരുകള്‍ മാറ്റുന്നതിനും സഹ. സംഘങ്ങളുടെ ബൈലോ, ബ്രാഞ്ചുകള്‍, സ്ഥലം എന്നിവ മാറ്റുന്നതിനും റിസര്‍വ് ബാങ്കില്‍ നിന്ന് മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് ഇന്നലെ പുറത്തിറക്കി. പ്രാഥമിക അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹ. ബാങ്കുകള്‍, ജില്ലാ സഹ. ബാങ്കുകള്‍ എന്നിവയ്‌ക്കാണ് നിര്‍ദേശം. ബാങ്കിങ് ലൈസന്‍സ് അനുവദിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് നല്കിയ പേരുകള്‍ മാത്രമേ സഹ. ബാങ്കുകള്‍ ബ്രാഞ്ചുകളില്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിന്റെ 49 ബി, 49 സി എന്നിവ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ സഹ. ബാങ്കുകള്‍ക്ക് ബാധകമാണെന്നും പേരുമാറ്റം അടക്കമുള്ളവക്ക് സഹ. സൊസൈറ്റി സെന്‍ട്രല്‍ രജിസ്ട്രാറുടെ അനുമതി മാത്രം പോരെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സുപ്രീംകോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ രജിസ്ട്രാര്‍ക്ക് ഇനി മുതല്‍ പേരുകള്‍ മാറ്റാനാവൂ. സഹ. ബാങ്കുകളുടെ ബൈലോകള്‍ മാറ്റുന്നതിനും റിസര്‍വ് ബാങ്കിനെ സമീപിച്ച് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ അപേക്ഷ സ്വീകരിക്കൂ എന്നും പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.

പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും എടിഎമ്മുകള്‍ സ്ഥാപിക്കാനും ബ്രാഞ്ച് ഓഫീസുകള്‍ മറ്റൊരിടത്തേക്ക് മാറ്റാനും നിലവിലെ ബ്രാഞ്ച് ഓഫീസുകള്‍ പൂട്ടാനും ജില്ലാ സഹ. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി വേണം. ബ്രാഞ്ച് മാറ്റത്തിനായി ബാങ്കിന്റെ ബോര്‍ഡ് മീറ്റിങ് ചേരുകയും മിനുറ്റ്സുകള്‍ റിക്കാര്‍ഡ് ചെയ്തു വയ്‌ക്കുകയും വേണം. മാറ്റിയ ബ്രാഞ്ചിന് കോഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ബാങ്കിലെ ഉപഭോക്താക്കളെ രണ്ടുമാസം മുമ്പ് ബ്രാഞ്ച് മാറ്റം അറിയിക്കണം.

ബ്രാഞ്ച് ലൈസന്‍സില്‍ മാറ്റം വരുത്തണമെങ്കില്‍ ജില്ലാ സഹ. ബാങ്കുകള്‍ ബ്രാഞ്ച് ലൈസന്‍സിന്റെ ഒറിജിനല്‍ റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. നബാര്‍ഡിന്റെ പരിശോധനാ വിഭാഗത്തിന്റെ സൂക്ഷ്മ നിരീക്ഷണവും ഇത്തരം നടപടികള്‍ക്കുമേലുണ്ടാവുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Tags: co-operative bankReserve Bankcontrol
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.