Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സ് നേടി പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 10:26 pm IST
inCricket

പൂനെ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 7 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ 242 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.

ലോകകപ്പില്‍ അഫ്ഗാന്റെ മൂന്നാം വിജയമാണിത്. ഇതോടെ ആറ് കളികളില്‍ നിന്ന് 6 പോയിന്റുമായി അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
ശ്രീലങ്കന്‍ നിരയില്‍ 46 റണ്‍സെടുത്ത പനതും നിസംഗയാണ് ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ് (39), സദീര സമരവിക്രമ (36), മഹീഷ് തീക്ഷ്ണ (29), എയ്ഞ്ചലോ മാത്യൂസ് (23), ചരിത് അസലന്‍ക (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ലങ്ക ഉയര്‍ത്തിയ 242 റണ്‍സ് ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ അസ്മതുള്ള ഒമര്‍സെയ് (പുറത്താകാതെ 73), നായകന്‍ ഹഷ്മതുള്ള ഷാഹിദി (പുറത്താകാതെ 58), റഹ്മത്ത് ഷാ (62), ഇബ്രാഹിം സദ്രാന്‍ (39) എന്നിവരുടെ കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. റഹ്മാനുള്ള ഗുര്‍ബാസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ വിക്കറ്റ് അഫ്ഗാന് നഷ്ടമായെങ്കിലും അവരെ പ്രതിരോധത്തിലാക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്കായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കലയ്‌ക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ പതും നിസംഗയ്‌ക്കും ദിമുത് കരുണരത്‌നെക്കും കഴിഞ്ഞില്ല. സ്‌കോര്‍ 22-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. 21 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത കരുണരത്‌നയെ ഫസല്‍ഹഖ് ഫാറൂഖി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ നിസംഗയും നായകന്‍ കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 84 റണ്‍സായപ്പോള്‍ 60 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ സഹായത്തോടെ 46 റണ്‍സെടുത്ത നിസംഗയെ അസ്മത്തുള്ളയുടെ പന്തില്‍ റഹ്മാനുള്ള ഗുര്‍ബാസ് പിടികൂടി. പിന്നീട് സമരവിക്രമയെ കൂട്ടുപിടിച്ച് കുശാല്‍ മെന്‍ഡിസ് സ്‌കോര്‍ 134-ല്‍ എത്തിച്ചു. ഇതേ സ്‌കോറില്‍ നില്‍ക്കേ 50 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത മെന്‍ഡിസിനെ മുജീബ് റഹ്മാന്റെ പന്തില്‍ പകരക്കാരനായി ഇറങ്ങിയ നജിബുള്ള സദ്രാന്‍ പിടികൂടി. അഞ്ച് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 40 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സമരവിക്രമയും മടങ്ങി. മുജീബ് ഉര്‍ റഹ്മാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നീട് മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ലങ്കന്‍ ബാറ്റിങ് നിരയ്‌ക്ക് കഴിഞ്ഞില്ല. സ്‌കോര്‍ 167-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത ധനഞ്ജയ ഡിസസില്‍വയെ റഷിദ് ഖാന്‍ ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ 28 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ചരിത് അസലങ്കയെ ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ റഷിദ് ഖാന്‍ പിടികൂടി. ഇതോടെ ലങ്ക ആറിന് 180 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ദുഷ്മന്ത ചമീര (1), മഹീഷ് തീക്ഷ്ണ (31 പന്തില്‍ 29), എയ്്ഞ്ചലോ മാത്യൂസ് (26 പന്തില്‍ 23), കസുന്‍ രജിത (5) എന്നിവരും പുറത്തായതോടെ 49.3 ഓവറില്‍ 241 റണ്‍സിന് ലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചു.
നാല് വിക്കറ്റ് വീഴ്‌ത്തിയ ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനായി ബൗളിങ്ങില്‍ തിളങ്ങി. മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു.

Tags: world cupSrilankaafganistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Kerala

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

World

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.