Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മഹാപര്‍വത്തിന്റെ പര്യവസാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 12:56 am IST
inEditorial

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനെന്ന നിലയ്‌ക്ക് ഏഴ് പതിറ്റാണ്ടിലേറെക്കാലം സംഘടനാ രംഗത്തും ധൈഷണിക മണ്ഡലത്തിലും കനത്ത സംഭാവനകള്‍ നല്‍കിയ ഒരു വടവൃക്ഷമാണ് ആര്‍. ഹരിയെന്ന മഹാമനുഷ്യന്റെ വേര്‍പാടോടെ ഇല്ലാതായിരിക്കുന്നത്. കേരളത്തില്‍ ജനിച്ച് ബാല്യകാലത്തുതന്നെ സ്വയംസേവകനാവുകയും സംഘപ്രവര്‍ത്തനം ജീവിത നിയോഗമായി ഏറ്റെടുക്കുകയും ചെയ്ത ഹരിയേട്ടന്‍ സര്‍വകലാശാല വിദ്യാഭ്യാസ കാലത്തുതന്നെ ആദര്‍ശത്തിനുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചതാണ്. ഗാന്ധിവധത്തിന്റെ പേരുപറഞ്ഞ് അന്നത്തെ ഭരണകൂടം സംഘത്തെ നിരോധിച്ചപ്പോള്‍ അതിനെതിരെ സത്യഗ്രഹം നടത്തി ജയില്‍വാസമനുഭവിച്ചു. പഠനത്തില്‍ അത്യന്തം മികവു പുലര്‍ത്തുകയും ബിരുദം നേടുകയുമൊക്കെ ചെയ്തിട്ടും വൈയക്തിക ജീവിതത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നാലെ പോകാതെ ദേശസ്‌നേഹത്തിലധിഷ്ഠിതമായ ത്യാഗത്തിന്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പ്രചാരകനായി തീര്‍ന്ന ഹരിയേട്ടന്‍ പലതലങ്ങളില്‍ പ്രവര്‍ത്തിച്ച് സംഘത്തിന്റെ പ്രാന്തീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതല ഏറ്റെടുത്ത ശേഷമാണ് കെ. ഭാസ്‌കര്‍ റാവുജിക്കുശേഷം പ്രാന്തചാരകനായി നിയോഗിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒളിപ്രവര്‍ത്തനത്തിനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണത്തിനും ഹരിയേട്ടന്‍ നേതൃത്വം നല്‍കി. പില്‍ക്കാലത്ത് അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ്, ബൗദ്ധിക് പ്രമുഖ് എന്നീ നിലകളില്‍ രാജ്യവ്യാപകമായി സംഘപ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കി. ഹിന്ദുത്വത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ തിരിച്ചെത്തുകയും, പ്രത്യേക ചുമതലകളൊന്നുമില്ലാതെ സംഘപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ നിലയുറപ്പിക്കുകയുമായിരുന്നു.

വിശേഷണങ്ങള്‍ അവസാനിക്കാത്ത വ്യക്തിത്വമാണ് ഹരിയേട്ടന്റേത്. സംഘാടകന്‍, പണ്ഡിതന്‍, ചിന്തകന്‍, ഗവേഷകന്‍, ചരിത്രകാരന്‍, പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗ്രന്ഥകാരന്‍ എന്നിങ്ങനെ അത് നീണ്ടുപോകുന്നു. മാതൃഭാഷയായ മലയാളത്തിനു പുറമേ സംസ്‌കൃതവും ഹിന്ദിയും തമിഴും മറാഠിയും കൊങ്കണിയുമൊക്കെ ഹരിയേട്ടന് വശമായിരുന്നു. ഈ ഭാഷകളിലൊക്കെ അനായാസമായി എഴുതാനും പ്രസംഗിക്കാനും കഴിഞ്ഞു. എല്ലാ ഭാഷകളിലും ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ബംഗാളി ഉള്‍പ്പെടെയുള്ള ഭാഷകളും മനസ്സിലാവുമായിരുന്നു. എല്ലാ ഭാരതീയ ഭാഷകളും ഹരിയേട്ടന് മാതൃഭാഷകളായിരുന്നു എന്നു പറയാം. മറാഠി ഭാഷയിലുള്ള ഹരിയേട്ടന്റെ അവഗാഹം ആ ഭാഷ മാതൃഭാഷയായിട്ടുള്ളവരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പൂര്‍ണമായ അര്‍ത്ഥത്തില്‍ അറിവിന്റെ ഭണ്ഡാഗാരമെന്ന് ഒരു നിമിഷംപോലും ആലോചിക്കാതെ പറയാവുന്ന ഒരാളുണ്ടെങ്കില്‍ അത് ഹരിയേട്ടനായിരുന്നു. അടുത്തിടപഴകുന്നവരെയൊക്കെ ഈ അറിവിന്റെ ആഴങ്ങള്‍ അത്ഭുതപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ അറിഞ്ഞതിന്റെ ഒരംശം മാത്രമാണ് രചനകളിലൂടെയും മറ്റും പ്രകടിപ്പിച്ചതെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. അറിവിന്റെ തോരാമഴ പെയ്യിക്കുകയാണ് ഹരിയേട്ടനെന്നും, കുടപിടിച്ചാലും നനയാതെ തരമില്ലെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറയുമ്പോള്‍ ആ ജ്ഞാനസരിത്തിന്റെ കുളിര് അനുഭവിക്കാന്‍ കഴിയുന്നു. സമാനതകളില്ലാത്തതാണ് ഹരിയേട്ടന്റെ പാണ്ഡിത്യം. വ്യാസഭാരതത്തിന്റെ നേരുകളിലേക്കും വേരുകളിലേക്കും ഇറങ്ങിച്ചെന്ന് രചിച്ചിട്ടുള്ള പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യ നിധിയാണ്. സംഘപ്രവര്‍ത്തനം വ്യക്തിനിഷ്ഠമല്ലെങ്കിലും സ്‌നേഹത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഹരിയേട്ടന്‍ ശ്രദ്ധവച്ചു.

സംഘപ്രവര്‍ത്തനത്തിന് എന്താണ് ഹരിയേട്ടന്റെ സംഭാവനകള്‍ എന്നു പെട്ടെന്ന് വിലയിരുത്താനോ പറഞ്ഞുതീര്‍ക്കാനോ കഴിയില്ല. അത്രയ്‌ക്ക് വിപുലമാണത്. സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിനെക്കുറിച്ച് ജീവചരിത്രമുള്‍പ്പെടെ നിരവധി രചനകള്‍. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ ചിന്തകള്‍ മുഴുവന്‍ പന്ത്രണ്ട് വാള്യങ്ങളിലായി സമാഹരിച്ചതും ഹരിയേട്ടനാണ്. ഇതിനുപുറമെ എഴുപതിലേറെ വിശിഷ്ട ഗ്രന്ഥങ്ങള്‍ ഈ അക്ഷരപുരുഷന്‍ വായനക്കാര്‍ക്ക് സമ്മാനിച്ചു. ഒരാള്‍ക്ക് വര്‍ഷങ്ങളെടുത്തുപോലും വായിച്ചുതീര്‍ക്കാന്‍ കഴിയാത്തത്രയും ഈ ജ്ഞാനതാപസന്‍ എഴുതിത്തീര്‍ത്തു. സംഘപ്രചാരകനെന്ന നിലയ്‌ക്ക് ഹൈന്ദവ സംഘടനാ പ്രവര്‍ത്തനത്തിനും രാഷ്‌ട്രവൈഭവത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ഒരു ജന്മം. അതിനുവേണ്ടി അക്ഷീണം, അനവരതം പ്രയത്‌നിച്ചു. അനാരോഗ്യവും രോഗാവസ്ഥകളുമൊന്നും ഇതിന് തടസ്സമായില്ല. ഇത് പൂര്‍വനിശ്ചിതമായ ഒരു നിയോഗം തന്നെയായിരുന്നിരിക്കാം. അതുകൊണ്ടാവാം ഒരിക്കല്‍ വാഹനാപകടത്തില്‍പ്പെട്ട് ഓര്‍മ നിശ്ശേഷം നശിച്ചുപോയിട്ടും പിന്നീട് അവയെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഏതു വിഷയത്തിലും എന്താണ് സംഘത്തിന്റെ കാഴ്ചപ്പാടും നിലപാടുമെന്ന് സംശയമോ ആശയക്കുഴപ്പമോ ഇല്ലാതിരുന്നയാളാണ് ഹരിയേട്ടന്‍. സംഘത്തിന്റെ ആശയാദര്‍ശങ്ങളെക്കുറിച്ചും കാര്യപദ്ധതിയെക്കുറിച്ചും ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നയാള്‍. വലിപ്പച്ചെറുപ്പമില്ലാതെ ആര്‍ക്കും ഇതിനുവേണ്ടി സമീപിക്കാനും കഴിയുമായിരുന്നു. ഹരിയേട്ടന്റെ വേര്‍പാടോടെ സംഘപ്രവര്‍ത്തന ചരിത്രത്തിന്റെ ഒരു മഹാപര്‍വം അവസാനിച്ചിരിക്കുകയാണ്. ഈ ജ്ഞാനസൂര്യന്‍ തെളിച്ച പന്ഥാവിലൂടെ ഇനിയുള്ളവര്‍ക്ക് മുന്നേറാം. ആദരവിന്റെ പരകോടിയില്‍ ഞങ്ങളുടെ അന്ത്യാഞ്ജലി.

Tags: RSSR Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.