Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാരണാസിയിലെ പാതയോരങ്ങളില്‍ വളര്‍ന്ന നായ, ഇനി നെതര്‍ലന്‍ഡിലേക്ക്; പാസ്‌പോര്‍ട്ടും വിസയും റെഡിയാക്കി ഡച്ച് യുവതി (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 05:23 pm IST
inIndia, Social Trend

വാരണാസി: നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഒന്നാണ് തെരുവുനായ ആക്രമണം. ഒരു കൂട്ടം നായ്‌ക്കള്‍ ഒരാളെ കടിച്ചു, അവന്‍ മരിച്ചു. അല്ലെങ്കില്‍ മനുഷ്യരും നായ്‌ക്കളും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ച് കാഴ്ചക്കുറവുള്ള ഒരാളെ സ്‌നേഹപൂര്‍വ്വം വഴി നടത്തുന്ന വളര്‍ത്തുനായ എന്നിങ്ങനെ നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ദൂരെ ഒരു രാജ്യത്ത് നിന്നുള്ള ഒരു പൗരന്‍ ഒരു തെരുവ് നായയെ ഇഷ്ടപ്പെട്ട് കൂടെ കൊണ്ടുപോകുന്നതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങള്‍ ഇത് കേട്ടിരിക്കില്ല, എന്നാല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഇത് സംഭവിച്ചത്.

നെതര്‍ലാന്‍ഡില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന മെറല്‍ ബോണ്ടന്‍ബെല്‍ എന്ന യുവതിയാണ് താരം. വാരണാസിയിലെ തെരുവുകളില്‍ അലഞ്ഞുനടക്കുന്ന ‘ജയ’യെ ഒറ്റനോട്ടത്തില്‍ തന്നെ വളരെയധികം ഇഷ്ടപ്പെട്ടു, മെറല്‍ കാഴ്ചകള്‍ കണ്ട് നഗരം ചുറ്റുമ്പോള്‍ നിഴല്‍ പോലെ അവളും പിന്തുടര്‍ന്നു. അങ്ങനെ അവളെ ഏറെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതെന്ന് മെറിന്‍ പറയുന്നു.

മെറല്‍ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ:
താന്‍ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ താമസക്കാരാണെന്ന് മെറല്‍ പറഞ്ഞു. നഗരം ചുറ്റി സഞ്ചരിക്കാനും പര്യവേക്ഷണം ചെയ്യാനുമാണ് ഇവിടെ വന്നത്. ഈ സമയത്ത്, അവള്‍ ബനാറസിലെ തെരുവുകളില്‍ കാഴ്ചകള്‍ കാണാന്‍ ഇറങ്ങുമ്പോള്‍ ജയ തന്റെ അടുത്തേക്ക് വന്നു. അവള്‍ ഞങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. അതിനു ശേഷം ഞങ്ങളോടൊപ്പം നടക്കാന്‍ തുടങ്ങി. ഒരുദിവസം ഒരു നായ അവളെ ആക്രമിച്ചു. അവിടെ നിന്നിരുന്ന ഒരു കാവല്‍ക്കാരന്‍ ജയയെ രക്ഷിച്ചു.

അതിനുശേഷമാണ് തെരുവില്‍ അലഞ്ഞുതിരിയുന്നത് നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചത്. നേരത്തെ ജയയെ ദത്തെടുക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ അവളെ സുരക്ഷിതയാക്കാന്‍ ആഗ്രഹിക്കുന്നു, അതിനായി ജയയെ നെതര്‍ലാന്‍ഡിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. മെറല്‍ പറഞ്ഞു.

ജയയ്‌ക്ക് പാസ്‌പോര്‍ട്ടും വിസയും ക്രമീകരിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്നത് ആറ് മാസത്തേക്ക് നീട്ടേണ്ടിവന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അവസാനം അവളെ എന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. വളെ ഈ നിലയില്‍ എത്തിക്കാന്‍ എനിക്ക് ആറ് മാസം കാത്തിരിക്കേണ്ടി വന്നു. എനിക്ക് എപ്പോഴും ഒരു നായയെ വളര്‍ത്താന്‍ ആഗ്രഹമുണ്ടായിരുന്നു. ജയ, അവള്‍ എന്റെ അടുത്തേക്ക് വന്നപ്പോള്‍ അത് സാധ്യമായി, അവളുമായി ഇഷ്ടത്തിലായി,’ മെറല്‍ കൂട്ടിച്ചേര്‍ത്തു.

#WATCH | Varanasi, Uttar Pradesh: A female street dog named Jaya from Varanasi is set to leave India with a proper visa and passport with her new owner from the Netherlands. pic.twitter.com/i57rMJqyjb

— ANI (@ANI) October 26, 2023

Tags: varanasiNetherlandsStreet dogpassport and visa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

India

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

India

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.