Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ശ്രീലങ്കയ്‌ക്ക് അനായാസ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 12:47 am IST
inCricket
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റര്‍ മാര്‍ക്ക് വൂഡിനെ വിക്കറ്റ് കീപ്പര്‍ കുസാല്‍ മെന്‍ഡിസ് സ്റ്റമ്പിങ്ങിലൂടെ പുറത്താക്കുന്നു

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റര്‍ മാര്‍ക്ക് വൂഡിനെ വിക്കറ്റ് കീപ്പര്‍ കുസാല്‍ മെന്‍ഡിസ് സ്റ്റമ്പിങ്ങിലൂടെ പുറത്താക്കുന്നു

ബെംഗളൂരു: ഇംഗ്ലണ്ടിനിതെന്തുപറ്റി, എന്ന് ചോദിച്ചുപോകുന്ന ഒരു മത്സരം കൂടി കടന്നുപോയി. ഇന്നലെ നടന്ന മത്സരത്തില്‍ ജോസ് ബട്ട്‌ലര്‍ക്ക് കീഴിലിറങ്ങിയ ഇംഗ്ലണ്ടിനെ ശ്രീലങ്ക തരിപ്പണമാക്കിയത് എട്ട് വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത നിലവിലെ ലോകചാമ്പ്യന്‍മാര്‍ ലങ്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയത് വെറും 156 റണ്‍സില്‍. 25.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ലക്ഷ്യം കണ്ടു. ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കുന്ന രണ്ടാം ജയം.
ബെംഗളൂരുവിലെ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്‌ക്ക് തുടക്കത്തിലേ ഓപ്പണര്‍ കുസാല്‍ പെരേരയെ(നാല്) നഷ്ടമായി. അധികം വൈകാതെ പകരമെത്തിയ കുസാല്‍ മെന്‍ഡിസും(11) പുറത്തായപ്പോള്‍ ശ്രീലങ്ക 5.2 ഓവറില്‍ 23 എന്ന നിലയിലായി. ഇംഗ്ലണ്ട് വെറുതെ ഒന്നാശ്വസിച്ചു. ആ ചെറിയ ആശ്വാസം മാത്രമേ ഉണ്ടായുള്ളൂ. ഡേവിഡ് വില്ലിക്കായിരുന്നു രണ്ട് വിക്കറ്റും.
മുന്നില്‍ വലിയ കൂറ്റന്‍ ലക്ഷ്യമില്ലാത്തതിനാല്‍ വലിയ തിടുക്കം കൂട്ടാതെ ബാറ്റ് ചെയ്ത്, കിട്ടുന്ന അവസരങ്ങളില്‍ പന്ത് അടിച്ചുപറത്തുന്ന ലങ്കന്‍ ബാറ്റിങ്ങാണ് പിന്നെ കണ്ടത്. ഒരുവശത്ത് ഓപ്പണര്‍ പതും നിസ്സങ്ക മറുവശത്ത് സദീര്‍ സമരവിക്രമ. ഇരുവരും ചേര്‍ന്ന് കിട്ടുന്ന അവസരങ്ങളിലെല്ലാം ബൗണ്ടറികളും സിക്‌സറുകളും പായിച്ച് ഉറച്ച വിജയത്തിലേക്ക് ഇന്നിങ്‌സിന്റെ പകുതി സമയംകൊണ്ട് എത്തിച്ചേര്‍ന്നു. നിസ്സങ്ക 77 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സമരവിക്രമ ലങ്കന്‍ വിജയത്തിനായി കൂട്ടിചേര്‍ത്തത് 65 റണ്‍സ്.
നേരത്തെ ബാറ്റിങ്ങിലും പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ഇംഗ്ലണ്ട് സമ്മാനിച്ചത്. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ചില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ലങ്കയെ പ്രതിരോധിക്കാം എന്ന ലക്ഷ്യത്തോടെയാണ് ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. ആദ്യത്തെ അഞ്ച് ഓവറില്‍ മികച്ച പ്രകടനവുമായാണ് ജോണി ബെയര്‍സ്‌റ്റോയും(30) ഡേവിഡ് മലാനും(28) ചേര്‍ന്ന് തുടങ്ങിയത്. ഏഴാം ഓവറില്‍ ലങ്കന്‍ നായകന്‍ മെന്‍ഡിസ് പകരം പന്തേല്‍പ്പിച്ച ആഞ്ചെലോ മാത്യൂസ് മലാനെ പുറത്താക്കി. പിന്നീട് പ്രതിഭയാര്‍ന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ നിര ലങ്കന്‍ ബോളിങ്ങിന് മുന്നില്‍ ചൂളിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഇന്നിങ്‌സിനെ വീണ്ടും സജീവമാക്കാന്‍ കുരത്തുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്‌സ്(43) നിലയുറപ്പിച്ചെങ്കിലും ലഹിരു കുമാര പുറത്താക്കി. നായകന്‍ ജോസ് ബട്ട്‌ലറെയും(എട്ട്) ലയാം ലിവിങ്‌സ്റ്റണിനെയും(ഒന്ന്) പുറത്താക്കി ലഹിരു കുമാര ഇംഗ്ലണ്ട് ഇന്നിങ്‌സിനെ ലങ്കന്‍ കൈപ്പിടിയിലാക്കി. പിന്നീടത്തെ കൂട്ടത്തകര്‍ച്ച 33.2-ാം ഓവര്‍ കൊണ്ട് അവസാനിച്ചു. ആ സമയം കൊണ്ട് ഇംഗ്ലണ്ട് ഒരുവിധം കഷ്ടപ്പെട്ട് സ്‌കോര്‍ 150നപ്പുറം എത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ അവസാന വിക്കറ്റുകളില്‍ തകര്‍ത്തടിച്ച മാര്‍ക്ക് വൂഡ് മഹീഷ് തീക്ഷണയെ സിക്‌സര്‍ പായിക്കാന്‍ സ്റ്റെപ്പ്ഔട്ട് ചെയ്യുന്നതിനിടെ മെന്‍ഡിസ് സ്റ്റമ്പ് ചെയ്തു. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും വീണു.
മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ ലങ്കന്‍ ബോളര്‍ ലഹിരു കുമാര കളിയിലെ താരമായി. കസുന്‍ രാജിതയും ആഞ്ചെലോ മാത്യൂസും രണ്ട് വീതം വിക്കറ്റ് നേടി. അശ്രദ്ധമായി കളഞ്ഞുകുളിച്ച രണ്ട് റണ്ണൗട്ടുകളും ഇംഗ്ലണ്ടിന്റെ വീഴ്ചയ്‌ക്ക് ആക്കം കൂട്ടി.

Tags: Srilanka13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

India

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Travel

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

World

‘അവുറുഡു’….അതും വിഷുവാണ്; കണിയൊരുക്കി പുത്താണ്ടിനെ വരവേറ്റ് സിംഹളർ

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.