Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മഹുവയ്‌ക്കെതിരെ പറഞ്ഞത് ആരുടെയും സമ്മര്‍ദ്ദത്തിലല്ല’; മഹുവ മൊയ്ത്രയെ തള്ളി ദര്‍ശന്‍ ഹീരാനന്ദാനി; മഹുവയുടെ എംപി സ്ഥാനം തെറിച്ചേക്കും

ദര്‍ശന്‍ ഹീരാനന്ദാനി തനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ വാദം തള്ളി ദര്‍ശന്‍ ഹീരാനന്ദാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 09:48 pm IST
inIndia

ന്യൂദല്‍ഹി: ദര്‍ശന്‍ ഹീരാനന്ദാനി തനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ വാദം തള്ളി ദര്‍ശന്‍ ഹീരാനന്ദാനി. ലോക്‌സഭയില്‍ അദാനിയ്‌ക്കെതിരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്റെ കയ്യില്‍ നിന്നും മഹുവ മൊയ്ത്ര പണവും വിലപിടിച്ച സമ്മാനങ്ങളും വാങ്ങിയെന്ന് താന്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്ന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു. ആരോപണം വ്യക്തിപരമായി നാണക്കേടുണ്ടാക്കുകയും കമ്പനിയെ പരോക്ഷമായി ബാധിക്കുകയും ചെയ്തതിനാലാണ് സ്വയം പുറത്തുപറയാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു.

ഇതോടെ മഹുവ മൊയ്ത്രയ്‌ക്കുള്ള പിന്തുണ വീണ്ടും ദുര്‍ബലമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും മഹുവ മൊയ്ത്രയുടെ രക്ഷയ്‌ക്കെത്തിയില്ല. എന്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാരും മഹുവയെ പിന്തുണച്ച് എത്തിയിട്ടില്ല.

ദര്‍ശന്‍ ഹീരാനന്ദാനിയുടെ സത്യവാങ്മൂലത്തില്‍ മഹുവ മൊയ്ത്ര തനിക്ക് ലോക് സഭാ വെബ് സൈറ്റില്‍ കയറാനുള്ള പാസ് വേഡ് വരെ നല്‍കിയിരുന്നെന്നും ദുബായില്‍ നിന്നും താന്‍ ആ വെബ് സൈറ്റില്‍ കയറിയെുന്നും ഉള്ള ഏറ്റവും ഗുരുതരമായ ആരോപണമാണ് മഹുവ മൊയ്ത്രയ്‌ക്ക് വിനയാവുക. കാരണം പാര്‍ലമെന്‍റില്‍ എംപി എന്ന നിലയില്‍ അവകാശ ലംഘനം നടത്തിയെ കുറ്റമായിരിക്കും പ്രധാന വിനയാവുക.

ബിജെപി എംപി നിഷികാന്ത് ദുബെയും സുപ്രീംകോടതി അഭിഭാഷകന്‍ ജെയ് ആനന്ദ് ദെഹാദ് റായിയും മഹുവ മൊയ്ത്രയ്‌ക്ക് എതിരായി പാര്‍ലമെന്‍റ് സദാചാരസമിതി മുന്‍പാകെ നല്‍കിയ പരാതിയില്‍ അവകാശലംഘനമായിരിക്കും ഗുരുതരമായ ആരോപണമായി മഹുവയ്‌ക്ക് എതിരെ ഉയര്‍ന്നുവരിക. ഈ കുറ്റത്തിന്റെ പേരില്‍ മിക്കവാറും മഹുവ മൊയ്ത്രയ്‌ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടേയ്‌ക്കുമെന്നാണ് കരുതുന്നത്.

ദര്‍ശന്‍ ഹീരാനന്ദാനിയുടെ പരാതി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഹിരാനന്ദാനി പറയുന്നത്. മാത്രമല്ല, അദാനി ഗ്രൂപ്പ് ഈ കേസില്‍ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. തങ്ങള്‍ക്കെതിരെ ചില വ്യക്തികളും സ്ഥാപനങ്ങളും രാപ്പകലില്ലാതെ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ആരോപണം. മഹുവ മൊയ്ത്ര പാര്‍ലമെന്‍റില്‍ നാല് വര്‍ഷത്തില്‍ (2019 മുതല്‍ 2023 വരെ) അദാനി ഗ്രൂപ്പിനെതിരെ 51 ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. ഇതില്‍ പലതും അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്ന, വേട്ടയാടുന്ന ചോദ്യങ്ങളാണ്. ഇതുവഴി എളുപ്പം പ്രസിദ്ധി നേടുകയായിരുന്നു മഹുവയുടെ ലക്ഷ്യം. പക്ഷെ അദാനിയ്‌ക്കെതിരെ വിവരങ്ങള്‍ തേടാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, അദാനി കമ്പനികളിലെ മുന്‍ ഉദ്യോഗസ്ഥര്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, ബിബിസി തുടങ്ങിയ വിദേശമാധ്യമങ്ങളിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം മഹുവ മൊയ്ത്ര അദാനി ഗ്രൂപ്പിനെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ വിശദമായ സിബിഐ അന്വേഷണം വരെ വരാന്‍ സാധ്യതയുണ്ട്.

മഹുവ മൊയ്ത്രയ്‌ക്കെതിരെ അസാധാരണമായ രീതിയിലാണ് ആരോപണമുണ്ടായത്. എല്ലാം കുറിക്കു കൊള്ളുന്ന, വ്യക്തമായ തെളിവുകളോട് കൂടിയ ആരോപണങ്ങളായതിനാല്‍ മഹുവ മൊയ്ത്രയ്‌ക്ക് കുതറി മാറാന്‍ കഴിയുന്നില്ല. മോദി സര്‍ക്കാരിനെതിരെയും അദാനിയ്‌ക്കെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷത്തെ ഒന്നടങ്കം കൂടെ നിര്‍ത്താമെന്നാണ് മഹുവ മൊയ്ത്ര തുടക്കത്തില്‍ കരുതിയത്. എന്നാല്‍ ദര്‍ശന്‍ ഹീരാനന്ദാനിയുടെ സത്യവാങ്മൂലം മഹുവയുടെ എല്ലാ തന്ത്രങ്ങളുടെയും മുനയൊടിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തി വെള്ളപ്പേപ്പറില്‍ ഒപ്പിടീച്ചാണ് ദര്‍ശന്‍ നന്ദാനിയില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയതെന്നും അത് അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നുമുള്ള മഹുവയുടെ ആരോപണങ്ങള്‍ ദര്‍ശന്‍ ഹിരാനന്ദാനി തള്ളിയതാണ് മഹുവയ്‌ക്ക് വിനയായത്.

അദാനി ഗ്രൂപ്പിനെതിരെ മഹുവയ്‌ക്കൊപ്പം രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും കൈകോര്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ദര്‍ശന്‍ ഹീരാനന്ദാനി ഉത്തരം പറഞ്ഞില്ല. എല്ലാ കാര്യങ്ങളും തന്റെ സത്യവാങ്മൂലത്തില്‍ ഉണ്ടെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നുമായിരുന്നു ചൊവ്വാഴ്ച ഹിരാനന്ദാനിയുടെ പ്രതികരണം.

Tags: Mahua MoitraDarshan Hiranandanicash for queryPrime Minister ModiBreach of PrivilegeAdani grouppmo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.