Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹുവ മൊയ്ത്രയെ വീഴ്‌ത്തിയ ദര്‍ശന്‍ ഹീരാനന്ദാനി ആരാണ്?

തൃണമൂണ്‍ കോണ്‍ഗ്രസിലൂടെ അതിവേഗം കുതിച്ചുയര്‍ന്ന മഹുവ മൊയ്ത്രയ്‌ക്ക് പൂട്ടിട്ട ദര്‍ശന്‍ ഹീരാനന്ദാനി എന്ന യുവബിസിനസുകാരന്‍ ആരാണ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 05:26 pm IST
inIndia, Business

തൃണമൂണ്‍ കോണ്‍ഗ്രസിലൂടെ അതിവേഗം കുതിച്ചുയര്‍ന്ന മഹുവ മൊയ്ത്രയ്‌ക്ക് പൂട്ടിട്ട ദര്‍ശന്‍ ഹീരാനന്ദാനി എന്ന യുവബിസിനസുകാരന്‍ ആരാണ്? തന്റെ അടുത്ത സുഹൃത്തായിരുന്ന ദര്‍ശന്‍ ഹീരാനന്ദാനി മഹുവയ്‌ക്കെതിരായ കേസില്‍ പൊടുന്നനെ മാപ്പു സാക്ഷിയാവുന്നു. മഹുവയ്‌ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെയും സുപ്രീംകോടതി അഭിഭാഷകന്‍ ജെയ് ആനന്ദ് ദേഹാദ് റായിയും നിരത്തിയ ആരോപണങ്ങള്‍ എല്ലാം അക്ഷരം പ്രതി ശരിയാണെന്ന് സമ്മതിക്കുകയുമായിരുന്നു ദര്‍ശന്‍ ഹീരാനന്ദാനി.. കഴിഞ്ഞ ദിവസം വരെ ആരോപണങ്ങളെല്ലാം നിഷേധിച്ച ദര്‍ശന്‍ ഹീരാനന്ദാനി ഒടുവി്ല്‍ കേട്ടാല്‍ പൊള്ളുന്ന ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ ഉയര്‍ത്തിയത്. ദല്‍ഹിയിലെ എംപി ഫ്ലാറ്റ് ആഡംബഫ്ലാറ്റാക്കാന്‍ മഹുവയ്‌ക്ക് വേണ്ടി കോടികള്‍ ചെലവ് ചെയ്തു, പാര്‍ലമെന്‍റില്‍ അദാനിയെ ആക്രമിക്കാന്‍ മഹുവ മൊയ്ത്രയ്‌ക്ക് പണം നല്‍കി, വിലപിടിച്ച സമ്മാനങ്ങള്‍ (ലൂയി വൂയിറ്റന്‍ ബാഗുകള്‍, ചെരുപ്പുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍) നല്‍കി തുടങ്ങി രാഷ്‌ട്രീയസദാചാരത്തിന് നിരക്കാത്ത മഹുവയുടെ മുഖമാണ് ദര്‍ശന്‍ ഹീരാനന്ദാനി തുറന്നുകാട്ടിയത്. ഇതോടെയാണ് മമത ബാനര്‍ജിയും തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷും മഹുവ മൊയ്ത്രയെ കൈവിട്ട് കളഞ്ഞത്.

ദര്‍ശന്‍ ഹിരാനന്ദാനി ആരാണ്?

നിരഞ്ജന്‍ ഹിരാനന്ദാനി എന്ന വന്‍കിട റിയല്‍ ഏസ്റ്റേറ്റ് ബിസിനുസുകാരന്റെ മകനാണ് ദര്‍ശന്‍ ഹിരാനന്ദാനി.. മിടുക്കനായ യുവബിസിനസ് പ്രതിഭ. കോടികളുടെ റിയല്‍എസ്റ്റേറ്റ് ബിസിനസുള്ള ഹീരാനന്ദാനി ഗ്രൂപ്പിന്റെ ഇനിയുള്ള തലവന്‍. ഹീരാനന്ദാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ സിഇഒ.

അദാനിയുമായി ശത്രുത

റിയല്‍ എസ്റ്റേറ്റ് ബിസിനസിന് പുറമെ ഊര്‍ജ്ജം, വിദ്യാഭ്യാസം, ഹെല്‍ത് കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കൂടി താല്‍പര്യമുള്ള ബിസിനസ് ഗ്രൂപ്പാണിത്. ചില ഇന്‍ഫ്രാ(അടിസ്ഥാനസൗകര്യ വികസനം), ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയില്‍ താല്‍പര്യമുണ്ടെങ്കിലും അദാനി ഗ്രൂപ്പുമായി മത്സരിച്ച് അവ നേടിയെടുക്കുന്നതില്‍ ഹീരാനന്ദാനി ഗ്രൂപ്പ് പരാജയപ്പെട്ടിരുന്നു. ഇതാണ് അദാനിയോട് ശത്രുതയുണ്ടാവാന്‍ കാരണമെന്നറിയുന്നു. 2014ല്‍ ഒഡിഷയിലെ ധാമ്ര തുറമുഖം ലഭിക്കാന്‍ ഹിരാനന്ദാനി ഗ്രൂപ്പും ശ്രമിച്ചെങ്കിലും അദാനിക്കാണ് കരാര്‍ ലഭിച്ചത്.

ബിസിനസിലെ കറുത്ത മുഖം

2023 ജനവരിയില്‍ നികുതിവെട്ടിപ്പിന്റെ പേരില്‍ ആദായനികുതി വകുപ്പ് ഹീരാനന്ദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. വെളിപ്പെടുത്താത്ത ഓഫ് ഷോര്‍ നിക്ഷേപത്തിന്റെ പേരില്‍ ദര്‍ശന്‍ ഹീരാനന്ദാനിയുടെ സഹോദരന്‍ സുരേന്ദ്ര, അച്ഛന്‍ നിരഞ്ജന്‍ എന്നിവര്‍ അന്വേഷണം നേരിടേണ്ടി വന്നു. എല്ലാം നിയമപരമായ ഇടപാടുകളാണെന്നാണ് ഹിരാനന്ദാനി ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. 2021 ഒക്ടോബറില്‍ പണ്ടോറ പേപ്പേഴ്സ് ഹിരാനന്ദാനി ഗ്രൂപ്പിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗ്രൂപ്പിന് ഏകദേശം 6കോടി ഡോളറിന്റെ നിക്ഷേപമുണ്ടെന്നായിരുന്നു ഒരു ആരോപണം. എന്നാല്‍ ഇത് മകന്‍ ദര്‍ശന്റെ പേരിലുള്ള ട്രസ്റ്റിലെ നിക്ഷേപമാണെന്നായിരുന്നു അച്ഛന്‍ നിരഞ്ജന്‍ നല്‍കിയ വിശദീകരണം. ദര്‍ശന്‍ ഹീരാനന്ദാനി ഡയറ്കടറായി ഏകദേശം 25 കമ്പനികള്‍ നിലവിലുണ്ട്. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപില്‍ 2006നും 2008നും ഇടയ്‌ക്ക് സോളിറ്റെയര്‍ ട്രസ്റ്റ് ദര്‍ശന്‍ ഹീരാനന്ദാനി സ്ഥാപിച്ചിരുന്നു. 2017ലെ പാരഡൈസ് പേപ്പ്ഴേസിലും ദര്‍ശന്‍ ഹീരാനന്ദാനിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. പിഎഫ് തട്ടിപ്പിന്റെ പേരില്‍ കേസിലകപ്പെടുന്നതിന് മുന്‍പ് ഹീരാനന്ദാനി ഓഫ് ഷോര്‍ കമ്പനി സ്ഥാപിച്ചിരുന്നതായി പറയുന്നു. 2008 ഫെബ്രുവരിയില്‍ ബെര്‍മുഡയിലാണ് ആപ്പിള്‍ബി ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനം സ്ഥാപിച്ചത്.

മഹുവയെ വീഴ്‌ത്തുന്ന യുടേണ്‍

2017ല്‍ നവി മുംബൈ എയര്‍പോര്‍ട്ട് ലേലത്തില്‍ നിന്നും ചെലവ് കൂടുന്നു എന്ന കാരണം പറഞ്ഞ് ഹിരാനന്ദാനി വിട്ടുനിന്നു. സര്‍ക്കാരില്‍ നിന്നും മഹുവ മൊയ്ത്രയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ആദ്യം ഹിരാനന്ദാനി അത് നിഷേധിച്ചിരുന്നു.ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. രാഷ്‌ട്രീയ ബിസിനസില്‍ തനിക്ക് താല്‍പര്യമില്ലെന്നും ദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പാര്‍ലമെന്‍റ് സദാചാര സമിതിക്ക് മുന്‍പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ മഹുവയ്‌ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ദര‍്ശന്‍ ഹീരാനന്ദാനി സമ്മതിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കുകയായിരുന്നു. പൊടുന്നനെ ദര്‍ശന്‍ ഹീരാനന്ദാനി എടുത്ത ഈ യൂടേണിലാണ് മഹുവ കടപുഴകിയത്.

 

Tags: Paradise papersAdaniGautam adaniMahua MoitraDarshan Hiranandaniniranjan HiranandaniPandora papers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.