Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രിയിലെ നല്ലോര്‍മകള്‍…

രജനി സുരേഷ് by രജനി സുരേഷ്
Oct 22, 2023, 05:00 am IST
in Samskriti, Varadyam

തറവാട്ടില്‍ പൂജവെപ്പ് നടത്തിയിരുന്നതിന്റെ സ്‌നിഗ്ധ സ്മൃതികളാണ് നവരാത്രിയോടനുബന്ധിച്ചുള്ള നല്ലോര്‍മകള്‍.

പൂജയും നാമജപവും സംഗീതാരാധനയും വ്രതവും മറ്റുമായി ഞങ്ങള്‍ നവരാത്രി പൊടിപൊടിക്കുമായിരുന്നു. സകല ഒരുക്കങ്ങള്‍ക്കും തുടക്കമിടുന്നത് മുത്തച്ഛന്റെ നേതൃത്വത്തിലായിരുന്നു. വിശാലമായ പൂമുഖത്താണ് പൂജവെപ്പ്. നിലവിളക്കുകള്‍, തൂക്കുവിളക്കുകള്‍, വിളക്കു തിരി, എണ്ണ, ചന്ദനത്തിരി, ചന്ദനം, പൂക്കള്‍, അവല്‍, മലര്, പഴങ്ങള്‍, അരി, ശര്‍ക്കര, നാളികേരം തുടങ്ങിയ പൂജാസാധനങ്ങള്‍ കലവറയില്‍ നിന്നെടുത്ത് ഞങ്ങള്‍ കുട്ടികളാണ് പൂമുഖത്തെത്തിച്ചിരുന്നത്. സ്വര്‍ണവര്‍ണമുള്ള സിംഹാസനത്തില്‍ ഇരിക്കുന്ന സരസ്വതീ വിഗ്രഹം, രാമായണം, മഹാഭാരതം, മുത്തച്ഛന്‍ നിധിപോലെ സൂക്ഷിച്ചിരുന്ന താളിയോല ഗ്രന്ഥങ്ങള്‍, ഞങ്ങളുടെ പാഠപുസ്തകങ്ങള്‍, നിരവധി പണിയായുധങ്ങള്‍ തുടങ്ങിയവ പൂജയ്‌ക്കെത്തിക്കുന്നതില്‍ ഞങ്ങള്‍ ഉത്സാഹിച്ചിറങ്ങിയിരുന്നു.

ദുര്‍ഗാഷ്ടമി ദിവസത്തെ പൂജവപ്പോടെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് ചൈതന്യം വര്‍ദ്ധിക്കുക. മഹാദേവിയേയും മഹാലക്ഷ്മിയേയും മഹാസരസ്വതിയേയും പൂജിക്കുന്നു. തുടര്‍ന്ന് നിറദീപസന്ധ്യയില്‍ ലളിതാ സഹസ്രനാമസ്‌തോത്രം, മഹിഷാസുരമര്‍ദ്ദിനി സ്‌തോത്രം എന്നിവയുടെ ആലാപനം കൊണ്ട് ചുറ്റുപാടും ആദ്ധ്യാത്മികാന്തരീക്ഷം നിലനിര്‍ത്തിപ്പോന്നിരുന്നു. വിദ്യാ പ്രകാശത്തിനായി ചുവന്ന പട്ടുകൊണ്ടു മൂടിയ പീഠത്തിലിരിക്കുന്ന സരസ്വതീദേവിയെ താമരപ്പൂക്കള്‍ സമര്‍പ്പിച്ച് വന്ദിക്കും.

അഷ്ടമി സന്ധ്യയ്‌ക്കുള്ള പൂജ മുതല്‍ മഹാനവമിയിലെ ത്രികാല പൂജയും വിജയദശമി രാവിലെയുള്ള പൂജയും മുത്തച്ഛന്‍ തന്നെയാണ് നടത്തിയിരുന്നത്. മുത്തച്ഛന്‍ പലകയിലിരിക്കും.

ഞങ്ങള്‍ കുട്ടികള്‍ പായ വിരിച്ച് ചുറ്റുമിരിക്കുമായിരുന്നു. ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും മണവും മണിമുഴക്കവും കേള്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു ഊര്‍ജം ലഭിക്കുമായിരുന്നു.

പുസ്തകങ്ങളും സംഗീതോപകരണങ്ങളും പണിയായുധങ്ങളും സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്‌ക്കായി വച്ചുകഴിഞ്ഞാല്‍ പിന്നെ അക്ഷരം നോക്കുകയോ ഉപകരണം ഉപയോഗിക്കുകയോ പാടില്ലെന്ന് മുത്തച്ഛന്‍ നിരന്തരം ഓര്‍മിപ്പിക്കുമായിരുന്നു. മഹാനവമി ദിവസം ഈര്‍ക്കിലികള്‍ ചെറു കെട്ടാക്കി കലത്തിലിട്ട് മലര് വറുക്കുന്നതിലും അത് നെല്‍പോള കളഞ്ഞ് വൃത്തിയാക്കുന്നതിലും പൂജയ്‌ക്കു വച്ച കെടാവിളക്കില്‍ എണ്ണ പകരുന്നതിലും ഒക്കെ ഞങ്ങള്‍ മത്സരിക്കുമായിരുന്നു.

വിജയദശമി ദിവസം രാവിലെ കുളിച്ച് കുറിതൊട്ട് സ്വര്‍ണ നിറമുള്ള തളികയില്‍ ഉണങ്ങലരിയില്‍ മോതിരം കൊണ്ട് ഓരോരുത്തരായി ‘ഹരിശ്രീ’ കുറിക്കും. പിന്നീട് പ്രായഭേദമന്യേ ഉച്ചരിച്ചുകൊണ്ട് തറയില്‍ സ്വര-വ്യഞ്ജനങ്ങളും എഴുതണം. അവിടെയും ചടങ്ങുകള്‍ തീരുന്നില്ല. ഗുരുതുല്യനായ മുത്തച്ഛനില്‍ നിന്ന് പൂജയ്‌ക്കു വച്ച പുസ്തകങ്ങള്‍ തിരിച്ചു സ്വീകരിക്കുന്നത് അവാച്യമായ ഒരനുഭവം തന്നെയായിരുന്നു.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പകുത്ത് തുറന്ന് അവരവര്‍ക്കു കിട്ടിയ ഭാഗങ്ങള്‍ ഉറക്കെ ചൊല്ലുകയോ മനസ്സില്‍ ചൊല്ലുകയോ ചെയ്യുന്നത് പതിവുണ്ടായിരുന്നു. രാമായണം തുറക്കുമ്പോള്‍ നല്ലഭാഗം കിട്ടാനായി ഉള്ളുകൊണ്ട് പ്രാര്‍ത്ഥിച്ചിരുന്നു. അവലും മലരും പഴവും ശര്‍ക്കരയും ചേര്‍ത്തുള്ള പ്രസാദം കഴിച്ചു കഴിഞ്ഞാല്‍ പൂമുഖത്തെ സരസ്വതീ മണ്ഡപത്തില്‍ നിന്ന് ഞങ്ങളെല്ലാവരും എഴുന്നേല്‍ക്കും.

ദീപാലങ്കാര ശോഭയില്‍ ജ്ഞാനവും നന്മയും സമൃദ്ധിയും ഉണ്ടാകാനുള്ള പ്രാര്‍ത്ഥനാ ഭാവം. തിന്മയുടെ മേല്‍ നന്മയുടെ ജയം… അധര്‍മ്മത്തിനു മേല്‍ ധര്‍മ്മത്തിന്റെ വിജയം. അതാണ് നവരാത്രിയെന്ന് മുത്തച്ഛന്‍ പറയുമായിരുന്നു.

Tags: keralaDevotionalHinduismSamskritiNavratri Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

Samskriti

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.