Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കരയുദ്ധത്തിന് സജ്ജമായിരിക്കാന്‍ സൈന്യത്തോട് ഇസ്രായേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 10:11 pm IST
in World

ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം പതിമൂന്ന് ദിവസം പിന്നിടുമ്പോഴും ആക്രമണം അതിശക്തമായി തുടരുന്നു. ലബനന്‍ അതിര്‍ത്തിയിലും മിസൈലാക്രമണം ശക്തമാവുകയാണ്. ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് തെക്കന്‍ ഗാസയിലേക്കു കൂടി ഇസ്രായേല്‍ വ്യോമാക്രമണം വ്യാപിപ്പിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്ത ശേഷം ഗാസ പിടിച്ചെടുക്കാനോ അവിടുത്തെ ജനങ്ങളെ നിയന്ത്രിക്കാനോ പദ്ധതിയില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ സൈന്യം സജ്ജമായിരിക്കണമെന്നും ഏതുനിമിഷവും കരയുദ്ധത്തിന് ഉത്തരവുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ വെസ്റ്റ് ബാങ്കില്‍ നിന്ന് 584 പാലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇവരില്‍ 375 പേര്‍ ഹമാസുമായി നേരിട്ട് ബന്ധമുള്ളവരാണ്.

കഴിഞ്ഞ രാത്രി മാത്രം 47 ഹമാസ് ഭീകരരെ അറസ്റ്റ് ചെയ്തു. ഗാസയില്‍ നൂറിലധികം ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്‌പില്‍ ഏഴ് പാലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. അതേസമയം, ലബനന്‍ അതിര്‍ത്തിയില്‍ ഐഡിഎഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ലബനനില്‍ നിന്ന് വെടിവയ്‌പുണ്ടായതിന് പിന്നാലെ ഇസ്രായേല്‍ തിരിച്ചടിക്കുകയായിരുന്നു. ഇതിനിടെ, ആയുധധാരിയായ ഒരാള്‍ ഇസ്രായേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഐഡിഎഫ് നിരീക്ഷണം ശക്തമാക്കി. ലബനനില്‍ നിന്ന് തുടരെ മിസൈലാക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തുള്ളവരെല്ലാം സുരക്ഷിതയിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. കൂടാതെ വടക്കന്‍ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയതായി ഐഡിഎഫ് അറിയിച്ചു. ഹിസ്ബുള്ളയും മറ്റ് പാലസ്തീന്‍ ഭീകര സംഘടനകളും മിസൈലാക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഗാസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തിയില്‍ നടക്കുന്ന തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഈജിപ്തിലെത്തി. എത്രയും പെട്ടെന്ന് ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഹമാസിനൊപ്പം റഷ്യയെ താരതമ്യം ചെയ്തുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് റഷ്യ അറിയിച്ചു. അന്താരാഷ്‌ട്ര അജണ്ടയില്‍ നിലവിലെ സാഹചര്യം വളരെയേറെ അപകടകരമാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.

Tags: IsraelHamaswar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

India

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ച് നരേന്ദ്ര മോദി

World

ഇസ്രയേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

World

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

പുതിയ വാര്‍ത്തകള്‍

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.