Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാര്‍ഷികം 24 ന്: ഇരുപത്തിരണ്ട് ബ്രഹ്മചാരിണികള്‍ സന്ന്യാസിമാരാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 05:45 pm IST
inKerala

തിരുവനന്തപുരം : സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നവജ്യോതിശ്രീകരുണാകരഗുരു വിഭാവനം ചെയ്ത ആശയത്തിന്റെ പ്രതിഫലനമായി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍ കൂടി സന്ന്യാസിമാരാകും.   മുപ്പത്തിയൊന്‍പതമത് സന്ന്യാസദീക്ഷാ വാർഷികദിനമായ  24 ചൊവ്വാഴ്ച  ഗുരുസ്ഥാനീയ ശിഷ്യപൂജിത സഹകരണമന്ദിരത്തിൽ വെച്ച് ഇരുപത്തിരണ്ട് പേർക്ക് ദീക്ഷ നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിച്ച്  ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്ന് സന്ന്യാസത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നവരാണ് വിജയദശമി ദിനത്തില്‍   ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്നത്.

ജീവിത വഴികള്‍ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ പലമേഖലകളിലായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പലായനം ചെയ്യപ്പെട്ട ഹിന്ദു കുടുംബത്തിലെ അംഗവും  കര്‍ണ്ണാടക എസ്.ഡി.എം കോളേജില്‍ പഞ്ചകര്‍മ്മ വിഭാഗത്തില്‍ പി.എച്ച്.ഡി ഗവേഷകയുമായ ഡോ. റോസി നന്ദി,  ഡല്‍ഹിയിലെ ജെ.എന്‍.യു  ജീവനക്കാരി ശാലിനി പ്രുതി, എക്സാ ഇന്ത്യ കമ്പനിയുടെ ഡെപ്യൂട്ടി മാനേജറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും നിലവില്‍ ആശ്രമത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളറുമായ ഗുരുചന്ദ്രിക. വി എന്നിവരാണ് ദീക്ഷ സ്വീകരിക്കുന്നവരില്‍ കേരളത്തിനു പുറത്തു നിന്നുളളത്.

ശാന്തിഗിരിയില്‍ സന്ന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് വിജയദശമി ദിനത്തില്‍ സന്ന്യാസദീക്ഷ സ്വീകരിക്കുന്ന ഇരുപത്തിരണ്ട് ബ്രഹ്മചാരിണികള്‍ താമരപ്പര്‍ണ്ണശാലയ്‌ക്ക് മുന്നില്‍

അമേരിക്കയിലെ സിക്സ് സിഗ്മ ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ & ഹെല്‍ത്ത്കെയര്‍ വിഭാഗം മൊഡ്യൂള്‍ ഡയറക്ടര്‍ വന്ദിത സിദ്ധാര്‍ത്ഥന്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാര്‍ത്ഥിനി വന്ദിത ബാബു, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതു.പി.സി, 28 വര്‍ഷത്തെ ബ്രഹ്മചര്യം പൂര്‍ത്തിയാക്കിയ വത്സല.കെ.വി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി, ബികോം ബിരുദദാരിയും ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ, കേരള യൂണിവേഴ്സിറ്റിയില്‍  ഗ്ലോബല്‍ ബിസിനസ്സ് ഓപ്പറേഷന്‍സില്‍ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത.എ, ശാന്തിഗിരി മുദ്രണാലയത്തില്‍ സേവനം ചെയ്യുന്ന പ്രസന്ന. വി, ബിരുദാനന്തര ബിരുദവും നേടി സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന കൃഷ്ണപ്രിയ.എ.എസ്, ബി.എഡ് വിദ്യാര്‍ത്ഥിനി കരുണ.എസ്.എസ്,  ഖാദിബോര്‍ഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി.ബി.എം,  ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്, സിദ്ധ മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി കരുണ.പി.കെ, ബ്രഹ്മചാരിണികളായ  മംഗളവല്ലി.സി.ബി, പ്രിയംവദ. ആര്‍.എസ്, ഷൈബി.എ.എന്‍, സജിത.പി.എസ്, അനിത.എസ്, രജനി. ആര്‍.എസ് എന്നിവരാണ് ഒക്ടോബര്‍ 24 ന് ദീക്ഷ സ്വീകരിക്കുന്നത്. ഇതോടെ 104പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.

1984 ഒക്ടോബര്‍ നാലിനാണ് ശാന്തിഗിരിയിൽ പ്രഥമസന്ന്യാസദീക്ഷാ കർമ്മം നടന്നത്. 31 പേർക്കാണ് ഗുരു അന്ന് ദീക്ഷ നൽകിയത്. ‘ഗുരുധർമ്മപ്രകാശസഭ’ എന്നാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന് ഗുരു കല്പിച്ച പേര്. തുടർന്ന് എല്ലാവർഷവും വിജയദശമി ദിനത്തിൽ സന്ന്യാസദീക്ഷാ വാർഷികം സമുചിതമായി ആഘോഷിക്കുന്നു. ദീക്ഷയോടൊപ്പം വസ്ത്രവും പുതിയ നാമവും നൽകും. പേരിനൊപ്പം പുരുഷൻമാർക്ക് ‘ജ്ഞാന തപസ്വി’ എന്നും സ്ത്രീകൾക്ക് ‘ജ്ഞാന തപസ്വിനി’ എന്നുമാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ 14ന് ആരംഭിച്ച പ്രാർത്ഥനാസങ്കൽപങ്ങൾക്കും സത്സംഗത്തിനും വാർഷിക ദിനത്തിൽ സമാപനമാകും.

അന്നേദിവസം രാവിലെ 6മണിയുടെ ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. 7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി നടക്കും. 12മണിയുടെ ആരാധനയ്‌ക്ക് ശേഷം ദീക്ഷാവാർഷികം ചടങ്ങുകളും സമ്മേളനവും നടക്കും. ആത്മീയ സാമൂഹിക രാഷ്‌ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിക്കും. ഉച്ചയ്‌ക്ക് ഗുരുപൂജയും വിവിധ സമർപ്പണങ്ങളും നടക്കും.വൈകുന്നേരം 6ന് ആരാധനയ്‌ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും ഉണ്ടാകും. ആശ്രമം സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്വാ‍മി ജ്ഞാനദത്തന്‍ ജ്ഞാന തപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, മഹേഷ്. എം എന്നിവർ പങ്കെടുത്തു.

Tags: santhigiriPothencode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

Kerala

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു, പോത്തന്‍കോട് മറ്റൊരുതൊഴിലാളി ആശുപത്രിയില്‍

Thiruvananthapuram

പോത്തന്‍കോട് മരിച്ച നിലയില്‍ കാണപ്പെട്ട വയോധിക ബലാത്സംഗത്തിന് ഇരയായി, സ്വകാര്യ ഭാഗങ്ങളില്‍ മുറിവ്

Kerala

പൊലീസ് സ്റ്റേഷനില്‍ നിന്നും മോശം പെരുമാറ്റം; യുവതിയുടെ പരാതി ഡി.വൈ.എസ്.പി തലത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.