Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരാശക്തി പൂജയുടെ ചിട്ടവട്ടങ്ങള്‍

ദേവീപ്രസാദം

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Oct 19, 2023, 04:24 pm IST
inSamskriti

ശക്തിപൂജയുടെ പാഠ്യപദ്ധതി -ഒന്ന്

ദേവിക്ക് എത്ര രൂപങ്ങള്‍? ഭാവങ്ങള്‍? പലമാതിരി പലഭാഷകള്‍, പല ഭൂഷകള്‍ കെട്ടിയാടുകയാണ് മഹാദേവി. ഐശ്വര്യദായിനിയാകുമ്പോള്‍ ലക്ഷ്മി. ശക്തിസ്വരൂ
പിണിയാകുമ്പോള്‍ പാര്‍വതി. ശത്രുസംഹാരിണിയാകുമ്പോള്‍ കാളി. ദുര്‍ഘടങ്ങളെ ദൂരീകരിക്കുമ്പോള്‍ ദുര്‍ഗ. വിജ്ഞാനപ്രദായിനിയാകുമ്പോള്‍ സരസ്വതി. ദേവിക്ക് എത്രയെത്ര പകരംപദങ്ങള്‍. കാളി, ചാമുണ്ഡി, ചണ്ഡിക, മായ. തീരുന്നില്ല; ഭാരതി, വാഗീശ്വരി, ശാരദ. അനേകത്തെ ഏകത്തിലന്വയിച്ചാല്‍ പരാശക്തി.

പരാശക്തിപൂജയ്‌ക്ക് ഒരു പാഠ്യപദ്ധതി വേണ്ടേ? വിധിനിഷേധങ്ങളും ചിട്ടവട്ടങ്ങളുമൊക്കെ ദേവീസാഹിത്യത്തില്‍ ചിന്നിച്ചിതറി കിടപ്പുണ്ട.് വര്‍ണിച്ചു തീരാനാവാത്തത്ര ചരിത്രമാണല്ലോ ദേവിയ്‌ക്കുള്ളത്. മാര്‍ക്കണ്ഡേയപുരാണത്തിലെ ദേവീമാഹാത്മ്യം, ശ്രീമദ്ദേവീ ഭാഗവതം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്നിവ പ്രധാനപ്പെട്ട കൃതികള്‍.
ശാരദാതിലകം, ദുര്‍ഗാസപ്തശതി, പ്രപഞ്ചസാരം, ബ്രഹ്മവൈവര്‍ത്തപുരാണം, ബൃഹദ്ധര്‍മ്മപുരാണം സരസ്വതി രഹസ്യോപനിഷത്ത് തുടങ്ങിയവയൊക്കെയും അധികവായനയ്‌ക്ക്. ശ്രീനാരായണഗുരുവിന്റെ ജനനീ നവമഞ്ജരി, ബഹുശതം മുക്തകങ്ങള്‍, സ്‌തോത്രങ്ങള്‍ കീര്‍ത്തനങ്ങള്‍… ശാക്തേയം സമ്പന്നം തന്നെ.
ശ്രീമദ്ദേവീഭാഗവതം 12സ്‌കന്ധങ്ങള്‍ 318 അധ്യായങ്ങള്‍, 18000 ശ്ലോകങ്ങള്‍; ഇതാണ് ദേവീഭാഗവതത്തിന്റെ ഘടന. ശൗനക മഹര്‍ഷി വ്യാസശിഷ്യനായ സൂത പൗരാണികനോട് ഒരു സല്‍ക്കഥ ഉപദേശിക്കണമെന്നാവശ്യപ്പെട്ടു. നൈമിശാരണ്യത്തില്‍ ഇരുന്ന് സൂതന്‍ കഥാകഥനം തുടങ്ങി. ബൃഹദാകാരം പൂണ്ട ആ കഥയാണ് ശ്രീമദ് ദേവീഭാഗവതം. പരാശക്തി ജഗത്കാരുണിയും ജഗന്മാതാവുമാണ് എല്ലാം ഉണ്ടായത് അവിടെനിന്ന്. ഈ പ്രപഞ്ചം ഇങ്ങനെ നിലനില്ക്കുന്നത് ദേവിയുടെ അപ്രമേയ പ്രഭാവത്താലാണ.് ജഗദംബയായ പരാശക്തിയുടെ പ്രാദുര്‍ഭാവവും ശിഷ്ടജനപരിപാലനവും ദുഷ്ടനിഗ്രഹവും അഭയവുമാണ് ദേവീഭാഗവതത്തിന്റെ ഇതിവൃത്തം. ഒന്ന് മൂന്നായതാണ് ബ്രഹ്മാ വിഷ്ണുമഹേശ്വരന്മാര്‍. ആ ഒന്ന് പരാശക്തി തന്നെയും.
ആനന്ദപ്രദായകമായ പല പുണ്യ ചരിതങ്ങളുടെയും അക്ഷയഖനിയാണ് ദേവീഭാഗവതം. ശ്രീദേവി ആരാണ്? എവിടെയാണ് ദേവിയുടെ ആവാസ ഭൂമിക? ദുഷ്ടനിഗ്രഹവും ഭക്ത സംരക്ഷണവും ഏതു വിധം? ഇവയെല്ലാം ദേവീഭാഗവതം വിവരിക്കുന്നു. ശ്രീദേവിയുടെ ആവാസ ഭൂമിക മധുരോദാരമായി ഭാഗവതകാരന്‍ വര്‍ണിക്കുന്നുണ്ട് മഹാവിഷ്ണുവിന് വെകുണ്ഠം പോലെ, പരമശിവന് കൈലാസം പോലെ, ബ്രഹ്മദേവന് സത്യലോകം പോലെ ജഗദംബികയ്‌ക്ക് ‘മണിദ്വീപം’. ഇത് അമൃതസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. ദേവീഭാഗവതം പന്ത്രണ്ടാം സ്‌കന്ധം 10 മുതല്‍ 12 വരെയുള്ള അധ്യായങ്ങള്‍ മണിദ്വീപ വര്‍ണനയാണ്.
മണിദ്വീപത്തിലെ നവരത്‌ന നിര്‍മ്മിതമായ സപ്തനില ഹര്‍മ്യത്തില്‍ ദേവി അധിവസിക്കുന്നു. എട്ടു ദിക്കിലും അഷ്ടദിക്പാലകര്‍. ലോകാംബികയുടെ കലാംശം കൊണ്ട് സംഭൂതരായ 64 ദേവിമാര്‍ പ്രഹര്‍ഷ പ്രകാരത്തില്‍ പ്രമോദിനികളായിരിക്കുന്നു. ഗോമേദക നിര്‍മ്മിതമായ അന്തര്‍പ്രാകാരത്തില്‍ ശക്തിസ്വരൂപിണികളായ 32 ഉപദേവതമാര്‍. സര്‍വം ദേവിമയം.

ഭക്തര്‍ക്ക് അത്ര പരിചിതമല്ലാത്ത ഒട്ടേറെ കഥകള്‍ ദേവീഭാഗവതത്തില്‍ കാണാം. നവരാത്രിയുടെ ഐതിഹ്യത്തെ രാമായണവുമായി ബന്ധിപ്പിക്കുന്നത് ഒരുദാഹരണം. കഥ ഇങ്ങനെ; സീതാ വിരഹത്താല്‍ കാട്ടില്‍ ദുഃഖിച്ചു കഴിയുന്ന രാമലക്ഷ്മണന്മാരോട് നവരാത്രിയില്‍ ദേവീപൂജ നടത്തുവാന്‍ നാരദന്‍ ഉപദേശിക്കുന്നു. നവരാത്രിയുടെ ഉത്ഭവം അങ്ങനെയെന്ന് ദേവീഭാഗവതം.

പിതാവായ വ്യാസമഹര്‍ഷി, തന്നെ ഗൃഹസ്ഥനാക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും തനിക്കതിഷ്ടമല്ലെന്നും സ്വതേ വിരക്തനായശ്രീശുകന്‍ ജനകനോട് പറയുന്ന ഒരു മുന്തിയ സന്ദര്‍ഭം ദേവീഭാഗവതത്തില്‍ കാണാം. ഒറ്റയടിക്ക് സംന്യാസത്തിലേക്കുയരുന്നത് അപകടമാണെന്ന് ജനകന്‍ ശ്രീശുകനെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇതു വായിക്കുക:

‘മേലെ ഉറങ്ങിയാല്‍ വീഴും
വീഴാ താഴെക്കിടക്കുകില്‍
സംന്യസിച്ചോന്‍ പിഴച്ചാലോ
പിന്നെയില്ലൊരു മാര്‍ഗവും’

ദേവീഭാഗവതം മൂന്നാം സ്‌കന്ധം 26ാം അധ്യായം. ജനമേജയന്റെ വിവരണം ശ്രദ്ധിക്കുക.
ജനമേജയന്‍:
‘നവരാത്രം വന്നണഞ്ഞാല്‍
പിന്നെച്ചെയ്യേണ്ടതെന്തുവാന്‍?
വിശേഷിച്ചും ശരത്പൂജാ
വിധിചൊല്‍ക മുനീശ്വര!’

വ്യാസന്‍:
‘നവരാത്രിവ്രതം പുണ്യം
കേള്‍ക്ക ചൊല്ലാം സവിസ്തരം’
60 ശ്ലോകങ്ങളില്‍ നവരാത്രിവിധികള്‍ വ്യാസഭഗവാന്‍ വിവരിക്കുന്നു.
(തുടരും)

Tags: Navaratri Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിക്കാലത്തെ വില്‍പനയില്‍ റെക്കോഡ്; ജിഎസ് ടി കുറച്ചതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോഡ് വില്‍പന

അമൃതപുരി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു
Kerala

വ്രതത്തിന്റെയും തപസിന്റെയും സാധനയുടെയും കാലമാണ് നവരാത്രി: അമ്മ

Kerala

നവരാത്രി- ദീപാവലി സ്പെഷ്യൽ ചെന്നൈ-ചെങ്കോട്ട സ്‌പെഷ്യല്‍ ട്രെയിന്‍ പുനലൂർ വഴി കോട്ടയത്തേക്ക് നീട്ടി

Kerala

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി ; ബുധൻ , വ്യാഴം മദ്യശാലകളും പ്രവർത്തിക്കില്ല

Samskriti

നവരാത്രിയും സര്‍ഗാത്മകതയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.