Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജഖാബറിലുയര്‍ന്നത് അഖണ്ഡ ഭാരതത്തിനായുള്ള ആരവം; ഡോ. മോഹന്‍ ഭാഗവതിന്റെ ജമ്മു സന്ദര്‍ശനം ചര്‍ച്ചയാക്കി കശ്മീരി മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 10:12 pm IST
inIndia

കഠ്വ: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ജഖാബര്‍ ഗ്രാമസന്ദര്‍ശനം ചര്‍ച്ചയാക്കി കശ്മീരിലെ മാധ്യമങ്ങള്‍. ജഖാബറില്‍ ആയിരത്തിലേറെ ഗ്രാമീണരാണ് സര്‍സംഘചാലകിനെ കാണാനെത്തിയത്. ഗ്രാമമധ്യത്തില്‍ അഖണ്ഡഭാരതത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഭാരതാമാതാ പ്രതിമയുടെ അനാച്ഛാദനം പാകിസ്ഥാനിലും പ്രതിധ്വനികളുയര്‍ത്തുമെന്ന് കശ്മീരി, ഉറുദു മാധ്യമങ്ങള്‍ എഴുതുന്നു.

അഖണ്ഡഭാരതത്തിനായി ആരവമുയര്‍ന്നു എന്നാണ് ജാഗരണ്‍ പത്രം നല്കിയ തലവാചകം.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ടിബറ്റ് തുടങ്ങിയ ഭൂപ്രദേശങ്ങള്‍ പ്രതിമ ഉയര്‍ത്തിയ പ്രതലത്തിലുണ്ട്. ഭാരതമാതാവിന്റെ ജയകാരം പൂര്‍ണഭാരതത്തിലും മുഴങ്ങണമെന്ന് സര്‍സംഘചാലക് ജഖാബര്‍ ഗ്രാമവാസികളെ ഉദ്ബോധിപ്പിച്ചു. ഡോ. മോഹന്‍ ഭാഗവതിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനം കശ്മീരി ജനതയ്‌ക്ക് ആത്മവിശ്വാസം പകര്‍ന്നു എന്ന് ഗ്രാമീണരുടെ അഭിപ്രായങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ടുകള്‍ പത്രം പ്രസിദ്ധീകരിച്ചത്.

രാഷ്‌ട്രമാതാവിന് ആരതി ഉഴിയുക എന്നത് കേവലം ചടങ്ങല്ല, ആത്മസമര്‍പ്പണത്തിനുള്ള പ്രതിജ്ഞയാകണമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. സൈനികര്‍ക്കും ഭരണകൂടത്തിനും മാത്രമല്ല രാഷ്‌ട്രത്തെ സേവിക്കാന്‍ കഴിയുന്നത്. നാം നമ്മുടെ ഗ്രാമത്തെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം. തലമുറകള്‍ക്ക് രാഷ്‌ട്രത്തിന്റെ സംസ്‌കാരം പകര്‍ന്നുനല്കണം. നിരാശയ്‌ക്ക് പകരം ആത്മവിശ്വാസം പരസ്പരം കൈമാറണം.

അമര്‍നാഥന്റെ മണ്ണിന് വേണ്ടി സമരം ചെയ്ത് ജീവന്‍ സമര്‍പ്പിച്ച നരേന്ദ്ര ശര്‍മ്മയുടെ ഗ്രാമമാണ് ജഖാബര്‍. ദേശത്തിന് വേണ്ടി പൊരുതിയ അനേകരുടെ മണ്ണ്. അതിര്‍ത്തി കടന്നും അകത്തുനിന്നുമെത്തിയ ഭീകരരുടെ ഭീഷണികളെ ചെറുത്തവരാണ് ഈ ഗ്രാമീണര്‍. 1947 മുതല്‍ നടന്ന യുദ്ധങ്ങള്‍, തുടര്‍ച്ചയായി നേരിട്ട ഭീകരാക്രമണങ്ങള്‍ ഇതിനെയെല്ലാം കഠ്വയിലെ ജനങ്ങള്‍ നേരിട്ടത് സമാനതകളില്ലാത്ത സഹനം കൈമുതലാക്കിയാണ്. ആ പോരാട്ടം ഫലപ്രാപ്തിയിലെത്തണമെങ്കില്‍ നമ്മുടെ നാട് വികസനത്തിന്റെ വഴിയിലേക്ക് കുതിക്കണം. ഗ്രാമവികാസത്തിനായി ആബാലവൃദ്ധം ജനങ്ങള്‍ കൈകോര്‍ക്കണം, സര്‍സംഘചാലക് പറഞ്ഞു.

13 മുതല്‍ 15 വരെയായിരുന്നു ഡോ. മോഹന്‍ ഭാഗവതിന്റെ ജമ്മു സന്ദര്‍ശനം. കഠ്വയിലെ രാധാകൃഷ്ണ മന്ദിരത്തിലും അദ്ദേഹം ദര്‍ശനം നടത്തി.

Tags: Jammu and KashmirDr.Mohan BhagwatAkhand Bharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.