പനാജി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് മൂന്നാം വിജയം. ഗോവയില്‍ നടന്ന മത്സരത്തില്‍ ഛത്തീസ്ഗഢിനെ നേരിട്ട കേരളം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.
ആറാം മിനുട്ടില്‍ സജീഷിന്റെ ഗോളില്‍ കേരളം ലീഡ് നേടി. ആദ്യ പകുതിയില്‍ കേരളം 1-0ത്തിന് മുന്നിലായിരുന്നു കേരളം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജുനൈനിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. ആക്രമണം തുടര്‍ന്ന കേരളം 67ാം മിനുട്ടില്‍ ക്യാപ്റ്റന്‍ നിജോ ഗില്‍ബേര്‍ട്ടിലൂടെ മൂന്നാം ഗോളും നേടി.
ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ 3-0 എന്ന സ്കോറിനും രണ്ടാം മത്സരത്തില്‍ ജമ്മു കാശ്മീരിനെ 6-1 എന്ന സ്കോറിനും തോല്‍പ്പിച്ചിരുന്നു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 17ന് കേരളം ഗോവയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: